കൊറോണയെന്നു കേൾക്കുമ്പോൾ
ഭയമാണുള്ളിൽ ഏവർക്കും
ലക്ഷങ്ങളുടെ ജീവനെടുത്ത
കൊറോണയാണിന്നെവിടെയും
നമുക്കിതിനെ പ്രതിരോധിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
പുറത്തോട്ടൊന്നും ഇറങ്ങാതെ
അകത്തു തന്നെ ഇരുന്നീടാം
വെറുതെ വീട്ടിൽ ഇരിക്കല്ലേ
മൊബൈലും കളിച്ചിരിക്കല്ലേ
പരിസരമെല്ലാം ശുചിയാക്കേണം
പച്ചക്കറികളും നട്ടീടേണം.