എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/മീനൂട്ടിക്ക് വന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മീനൂട്ടിക്ക് വന്ന കൊറോണ

ഇന്നലെ മീനുവും അച്ഛനും കൂടി ഒരു കല്ല്യാണത്തിന് പോയി. അവിടെ ചെന്നപ്പോൾ കുറച്ച ആളുകൾ മാത്രം കല്ല്യാണത്തിന് വന്നിരിക്കുന്നു. മീനു ആകെ അത്ഭുതപ്പെട്ടുപോയി, കാരണം എല്ലാ കല്ല്യാണത്തിനും ഒരുപാടു ആളുകൾ കൂടും എന്നാൽ ഈ കല്ല്യാണത്തിന് മാത്രം കുറച്ച ആളുകൾ . അങ്ങനെ മീനു തിരിച്ചു വീട്ടിലേക്ക് മടങ്ങി. അവിടെ ചെന്ന് മീനു വസ്ത്രം മാറ്റി പത്രം എടുത്ത് വായിക്കാൻ തുടങ്ങി. അപ്പോൾ ദേ ഒരു ഹെഡ്‍ ന്യൂസ് 'കോവിഡ് 19' എന്നാൽ ആ ന്യൂസ് മീനു വായിച്ചത് 'കോവന്റെ ടെഡ്' എന്നാണ്. മീനു അച്ഛനെ വിളിച്ചു ചോദിച്ചു "എന്താണ് അച്ഛാ കോവന്റെ ടെഡ്?". അച്ഛൻ പറഞ്ഞു '"അയ്യോ മോളെ, അത് 'കോവന്റെ ടെഡ് ' എന്നല്ല 'കോവിഡ് 'എന്നാ. "അത് എന്താ അച്ഛാ..." മീനു ചോദിച്ചു. "അച്ഛന് അറിഞ്ഞൂടാ മോളെ വാ നമ്മുക്ക് അടിയിൽ എഴുതി ഇറക്കുന്നത് വായിക്കാം" എന്ന അച്ഛന് പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും കൂടി ആയ പത്രത്തിന്റെ അടിഭാഗം വായിച്ചു. അപ്പോൾ പാത്രത്തിൽ എഴുതിയിരുന്നത് 'കൊറോണ എന്ന വൈറസ് ലോകം മൊത്തം പടർന്നിരിക്കുന്നു. ആ വൈറസ് ചൈനയിൽ നിന്നാണ് ഉണ്ടായത്. ആ വൈറസ് കാരണം ഇന്ത്യയുടെ പ്രധാനമന്ത്രി ലോക്കഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു' . എന്നാണ്.

പിറ്റേ ദിവസം മീനു കളിയ്ക്കാൻ ആയി പുറത്തു ഇറങ്ങി അപ്പോൾ ഒരു വണ്ടി പോലും ഓടുന്നില്ല. മീനൂട്ടിക്ക് ഇതൊക്കെ കണ്ടപ്പോൾ പേടിയായി. മീനു അച്ഛനോട് ചോദിച്ചു " അച്ഛാ എന്താ ഒരു വണ്ടി പോലും ഓടാത്തത്?". "മോളെ നമ്മൾ ഇന്നലെ പാത്രത്തിൽ വായിച്ചില്ലേ ലോക്കഡൗൺ പ്രഖ്യാപിച്ചത്" . " ഓ അച്ഛാ ഞാൻ അത് അങ്ങ് മറന്നു പോയി " മീനുവിന് അപ്പോൾ ചുമയും തൊണ്ട വേദനയും ഉണ്ടായിരുന്നു. മീനു ന്യൂസ് ചാനൽ വച്ച് നോക്കി. അപ്പോൾ ടീവിയിൽ എങ്ങനെ ആണ് കൊറോണ പടരുന്നത്? എന്തൊക്കെ രോഗ ലക്ഷണങ്ങൾ ആണ് കോറോണയ്ക്ക് ഉണ്ടാകുന്നത്? മീനുട്ടി അത് കേൾക്കാൻ ആയി ചെവി കൂർപ്പിച്ചു നിന്നു. ചുമയും തൊണ്ടവേദനയും കോവിഡ് ന്റെതാണ്. ഈ ലക്ഷണങ്ങളുടെ മറ്റുള്ളവരെ തൊടുമ്പോൾ രോഗം പടരും. ഇത് കേട്ടപ്പോൾ മീനൂട്ടിക്ക് പേടിയായി. കാരണം ഈ ലക്ഷണങ്ങളുള്ള ഒരാളായി മീനുട്ടി സംസാരിച്ചിരുന്നു. തന്നെയും അല്ല ചുമയും തൊണ്ടവേദനയും ഉണ്ട്. മീനുട്ടി തിടുക്കത്തിൽ ആശുപത്രിയിൽ പോയി ടെസ്റ്റുകൾ നടത്തി. ആരും ആയി ഇടപ്പഴക്കരുത് എന്ന ഡോക്ടർ പറഞ്ഞതനുസരിച് ഒരു മുറിയിൽ മീനുട്ടി കഴിഞ്ഞു. ഒടുവിൽ റിസൾട്ട് വന്നു 'മീനൂട്ടിക്ക് കോവിഡ്' . അവളെ ആശുപത്രിയിൽ ആക്കി. ഒറ്റയ്ക്ക് ഒരു മുറിയിൽ. ഇടയ്ക്ക് വരുന്ന നീല വസ്ത്രം ധരിച്ചു മുഖംമൂടി അണിഞ്ഞവർ മാത്രം. സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു നല്ല ഒരു നാളേയ്ക്ക് വേണ്ടി അവൾ ദിവസങ്ങൾ തള്ളി നീക്കി.......

ജീനു അഗസ്റ്റിൻ
7 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ