ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/മെയ് മാസ ലില്ലി

Schoolwiki സംരംഭത്തിൽ നിന്ന്
മെയ് മാസ ലില്ലി


മാനമറിയാതെ മണ്ണുമറിയാതെ
നീയുറങ്ങീടുകയായിരുന്നു.
മെയ് മാസമായി മഴച്ചാറ്റലേറ്റു നിൻ
കൊച്ചു കൈ മെല്ലെ പുറത്ത് വന്നു
മാനമറിഞ്ഞില്ല മണ്ണുമറിഞ്ഞില്ല
മാലോകരാരുമറിഞ്ഞില്ല കാര്യം
പിന്നെയാണത്ഭുതം! കാൺമു നിൻ കൈകളിൽ
ചേതോഹരമാം പളുങ്കു ഗോളം
എങ്ങനെ നീയിതു നേടിയെന്നത്ഭുത -
പ്പെട്ടു പോയ് മാനവും മണ്ണുമൊപ്പം.


 

മുഹമ്മദ് റിഹാൻ. പി
1-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത