മാനമറിയാതെ മണ്ണുമറിയാതെ
നീയുറങ്ങീടുകയായിരുന്നു.
മെയ് മാസമായി മഴച്ചാറ്റലേറ്റു നിൻ
കൊച്ചു കൈ മെല്ലെ പുറത്ത് വന്നു
മാനമറിഞ്ഞില്ല മണ്ണുമറിഞ്ഞില്ല
മാലോകരാരുമറിഞ്ഞില്ല കാര്യം
പിന്നെയാണത്ഭുതം! കാൺമു നിൻ കൈകളിൽ
ചേതോഹരമാം പളുങ്കു ഗോളം
എങ്ങനെ നീയിതു നേടിയെന്നത്ഭുത -
പ്പെട്ടു പോയ് മാനവും മണ്ണുമൊപ്പം.