ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

നവാഗതരെ സ്വീകരിച്ചുകൊണ്ട് 3/ 6 /2024 ന് മികച്ച രീതിയിൽ പ്രവേശനോത്സവം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കുനിയിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ വിശ്വനാഥൻ അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗായിക നിഖില മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു. മനോഹരമായ ഗാനങ്ങളിലൂടെ നിഖില മോഹൻ കുട്ടികളിൽ ആവേശം ഉണർത്തി .സൗജന്യ പഠനോപകരണങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. smc ചെയർമാൻ ശ്രീ കാസിം ,എം .പി .ടി .എ പ്രസിഡന്റ് ശ്രീമതി സൂന നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു .SRG കൺവീനർ ശ്രീ പി. കെ സത്യൻ നന്ദി പറഞ്ഞു

വിജയോത്സവം 2024

2023-24 അധ്യയന വർഷത്തെ SSLC /Plus2 A+ നേടിയവരേയും 100% ശതമാനം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന വിജയോത്സവം 2024 (24-06-2024) ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സംഷാദ് മരക്കാർ വിജയോത്സവം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ.കെ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജാഫർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ , വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൽ,എം പി ടി എ പ്രസിഡൻറ് ശ്രീമതി സൂന നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സുശീലാമ്മ എൻഡോവ്മെൻ്റ്,അറക്കപറമ്പിൽ തോമസ് എൻഡോവ്മെൻ്റ്, പി.എം മാത്യു എൻഡോവ്മെൻ്റ്, പോളക്കാട്ടിൽ ശ്രീമതിയമ്മ എൻഡോവ്മെൻ്റ് തുടങ്ങിയവ വിതരണം ചെയ്തു.തുടർന്ന് നാടൻ പാട്ട് കലാകാരൻ ശ്രീ മാത്യൂസ് വൈത്തിരിയുടെ നാടൻ പാട്ട് ശില്പശാല നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി അർപ്പിച്ചു.


സ്‍കൂൾ അസംബ്ലി

എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത്. വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്.

ഒളിംമ്പിക്സ് 2024

കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല...

സ്വതന്ത്ര്യ ദിനാഘോഷം

2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം വലിയ ആഘോഷങ്ങളില്ലാതെ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. സ്വാതന്ത്ര്യ സമരത്തിലെ ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാര മത്സരവും ദേശഭക്തിഗാനമത്സരവും നടത്തി. തുടർന്ന് പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024

സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024, 16 /8 / 24ന് സ്കൂളിൽ നടന്നു. ജനാധിപത്യ തിരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രിസൈഡിങ്ങ് ഓഫീസർ, ഫസ്റ്റ് പോളിങ്ങ് ഓഫീസർ, സെക്കൻഡ് പോളിങ്ങ് ഓഫീസർ,തേഡ് പോളിങ്ങ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരെ നിയമിച്ചു. പോളിങ്ങ് സാമാഗികൾ പോളിംങ് വിതരണ കേന്ദ്രത്തിൽ നിന്ന് സ്വീകരിച്ചു. സെക്യൂരിറ്റി ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംങ് കേന്ദ്രത്തിലെത്തി. ബാലറ്റ് പേപ്പർ നൽകി, രജിസ്റ്ററിൽ ഒപ്പ് വെച്ചു, മഷികുത്തി വിദ്യാർത്ഥികൾവോട്ടു ചെയ്തു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ രാജേന്ദ്രൻ മാസ്റ്ററും , ശ്രീ സത്യൻ മാഷും നേതൃത്വം നൽകി. വോട്ടെണ്ണൽ നടത്തി ക്ലാസ് ലീഡർമാരെ തിരഞ്ഞെടുത്തു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുത്തു.

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം ധ്വനി 2024 അധ്യാപകനും ചൂട്ട് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറുമായ ശ്രീ ലജീഷ് സാർ ഉദ്ഘാടനം ചെയ്തു.

ഓണാഘോഷം2024

ആഘോഷങ്ങളും പരിപാടികളും ഒന്നും തന്നെയില്ലാതെയാണ് ഇത്തവണ ഓണം.അധ്യാപകരും പി.ടി.എയുടേയും ചേർന്ന് കുട്ടികൾക്ക് ഓണ സദ്യ നൽകി.

ജൈവ പച്ചക്കറിത്തോട്ടം

കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കുക ,വിഷരഹിതമായി സ്വന്തമായ് ഉത്പാദിപ്പിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ spc യുടേയും മറ്റ് ക്ലബ് കാരുടേയും നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. ജൈവപച്ചക്കറിയുടെ വിളവെടുപ്പ് വയനാട് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാർ ശ്രീ കെ.ബഷീർ ഉദ്ഘാടനം ചെയ്തു.

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം

ഗോത്ര വിഭാഗം വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024ൻ്റെ ഉദ്ഘാടനം വയനാട് DEO ശ്രീ ശരചന്ദ്രൻ KAS ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുനിയിൽ എസ് ആർ ജി കൺവീനർ ശ്രീ സത്യൻ പി.കെ, ശ്രീമതി മറിയം മഹമൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാജു ജോൺ നന്ദി അർപ്പിച്ചു

ശാസ്ത്ര ക്ലാസ്

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 "കാലാവസ്ഥാവ്യതിയാനവും വയനാടും "'എന്ന വിഷയത്തിൽ ശാസ്ത്ര ക്ലാസ് നടന്നു . ഹ്യൂം സെൻറർ കൽപ്പറ്റയിലെ Dr സുമ ടി ആർ ക്ലാസ് നയിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി ശ്രീ എ ജെ ഷാജി (എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കൽപ്പറ്റ)യാണ് ക്ലാസ് നയിച്ചത്


സൈബർ ക്ലാസ്

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 ഭാഗമായി സൈബർ ക്ലാസ് നടത്തി .സൈബർ സെൽ കൽപ്പറ്റ സി ഐ ശ്രീ എ വി ജലീൽ സാർ ക്ലാസ് നയിച്

ഗണിത ശില്പശാല

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സഫലം 2024 ഭാഗമായി ഗണിത ശില്പശാല പി.ടി.എ പ്രസിഡൻറ് ശ്രീ ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു .പ്രശസ്ത ഗണിത അധ്യാപകനായ ശ്രീ സഹദേവൻ സാർ ശില്പശാല നടത്തി

ഇംഗ്ലീഷ് ഭാഷാ പരിപോഷണ ശിൽപ്പശാല

തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലീഷ് ഭാഷാ പരിപോഷണ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ.ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി ഉഷ കുനിയിൽ, അധ്യാപകരായ ശ്രീമതി എം.കെ ലേഖ, ശ്രീമതി നിഷ ആൻ ജോയ്, ശ്രീമതി മറിയം മഹമൂദ്, ശ്രീ കെ.വി.രാജേന്ദ്രൻ, ശ്രീ പി.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ട്രെയിനർ ശ്രീ.പി.ഡി.ജിൻസ് ക്ലാസുകൾ നയിച്ചു.

കരകൗശല പ്രവൃത്തി പരിചയശില്പശാല

തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക പഠന പരിപോഷണ പരിപാടിയായ സഫലം 2024 ന്റെ ഭാഗമായി കരകൗശല പ്രവൃത്തി പരിചയ ശില്പശാലനടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപിക ഉഷാകുനിയിൽ , എം പി ടി എ പ്രസിഡന്റ് സൂന നവീൻ, അധ്യാപകരായ മറിയം മഹമൂദ് ,കെ വി രാജേന്ദ്രൻ, പി കെ സത്യൻ കോഡിനേറ്റർ ഷാജു ജോൺ , ഡെൻസി മെൻഡസ് എന്നിവർ സംസാരിച്ചു.

ദേശീയ വിരവിമുക്ത ദിനം നവംബർ 26

ദേശീയ വിരവിമുക്ത ദിന ത്തിന്റെ ഭാഗമായി നവംബർ 26 -വിരവിമുക്ത പഞ്ചായത്ത് തല ഉദ്ഘാടനംതരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി നടത്തി. തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് സൂപ്പർവൈസർ ശ്രീ അസീസ് സാർ സ്വാഗതംആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാകുനിയിൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ ശ്രീ ഷിബു സാർ, ശ്രീമതി ലേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കലാമേള വിജയികളെ അനുമോദിച്ചു

വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന ചടങ്ങ് നടന്നു.

പഠന വിനോദയാത്ര

2024-25 വർഷം SSLC വിദ്യാർത്ഥികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചു. മൈസൂർ കൂർഗ് എന്നിവിടങ്ങളിലായി രണ്ട് ദിവസത്തെ പഠനയാത്രയാണ് നടത്തിയത്. മൈസൂർ പാലസ്, ശുകവനം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ഗോൾഡൻ ടെമ്പിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഡിസംബർ 19 അന്താരാഷ്ട്ര മില്ലറ്റ് ദിനം

അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് ഭക്ഷണത്തിൽ ചെറുധാന്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.ശ്രീ സുരേന്ദ്രൻ പുനർജനിയാണ് ക്ലാസ് നയിച്ചത് വിവിധതരം ചെറു ധാന്യങ്ങൾ, അവയുടെ പ്രത്യേകതകൾ, എങ്ങനെയാണ് കഴിക്കേണ്ടത് , ഗുണങ്ങൾ എന്നിവയെല്ലാം വളരെ വിശദമായി ക്ലാസ് നടത്തി. വിവിധ തരം മില്ലെറ്റുകളുടെ പ്രദർശനവും നടത്തി. തുടർന്ന് പോസ്റ്റർ രചനാമത്സരം, സെമിനാർ മത്സരം ,ക്വിസ് മത്സരംഎന്നിവ നടത്തി .

പഠനോത്സവം2025

2024 25 അധ്യായന വർഷത്തെ പഠനോത്സവത്തിന് മുന്നോടിയായി ഉള്ള എസ് ആർ ജി യോഗം 22 25 ചേർന്നു യോഗ തീരുമാനപ്രകാരം 5 ,6, 7, 8 ക്ലാസുകളിലെ വിവിധ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ക്ലാസ് തല കോർണർ തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തുഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ നടത്താൻ അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ചുമതലപ്പെടുത്തി. അതിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പ്രവർത്തനങ്ങൾ 11/ 3/ 25ന് ഉച്ചയ്ക്കുശേഷം പഠനോത്സവവുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് അംഗവും എം. പി. ടി .എ പ്രസിഡന്റുമായ സുനാ നവീന്റെ അധ്യക്ഷതയിൽ ചേർന്ന് പ്രസ്തുത യോഗത്തിൽ പഠനോത്സവത്തിന്റെ ഉദ്ഘാടനംതരിയോട് പഞ്ചായത്ത്എട്ടാം വാർഡ് മെമ്പർ വിജയം തോട്ടുങ്കൽ നിർവഹിച്ചു. പ്രധാനാധ്യാപിക ഉഷാകുനിയിൽ എസ്എം.സി ചെയർമാൻ കാസിം പി എം, പി .ടി. എ വൈസ് പ്രസിഡൻറ് ബാബുതൊട്ടിയിൽ, സീനിയർ അസിസ്റ്റൻറ് മറിയം മെഹമ്മൂദ്,സ്റ്റാഫ് സെക്രട്ടറി സാജു ജോൺ ,എസ്.ആർ,ജി കൺവീനർ സത്യൻ പി കെ,ഷെർലി ജോർജ് നീതു സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .ക്ലാസുകളിലെ കുട്ടികൾ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.