Schoolwiki സംരംഭത്തിൽ നിന്ന്
വിജയത്തിന്റെ രഹസ്യം
ഒരു വിശാലമായ വലിയ നഗരത്തിൽ ഒരു വ്യാപാരിയും അദ്ദേഹത്തിന്റെ ഭാര്യയും ഒരു വലിയവീട്ടിൽ താമസിച്ചിരുന്നു. ധാരാളം സമ്പത്തെല്ലാം ഉണ്ടായിട്ടും അവരുടെ ഹൃദയം ദുഖത്തിൽ ആഴന്നിറങ്ങിയിരുന്നു കാരണം വർഷങ്ങളേറേയായിട്ടും അവർക്ക് സന്താനങ്ങളൊന്നും തന്നെ ഇല്ലായുരുന്നു. ആ ദമ്പതികൾ എന്നും ദൈവത്തോട് ഇക്കാര്യം വളരെ സങ്കടത്തോടെ പ്രാർത്ഥിച്ചിരുന്നു. അങ്ങിനെ ഏതാനും ചില വർഷങ്ങൾക്കു ശേഷം അവർക്ക് ഒരു ആൺകുഞ്ഞ് ജന്ച്ചു. അത് അവരുടെ ഹൃദയ പൂന്തോപ്പിലെ വാടിയ പൂക്കളെല്ലാം വിരിയിച്ചു. അവന് ജാക്ക് എന്ന് പേരിട്ടു. അവർ രണ്ടുപേരും അവനെ തങ്ങളുടെ പ്രാണനുതുല്യം സ്‍നേഹിച്ചു. വളരെ വാത്സല്യത്തോടെ പരിപാലിച്ചു. അവനാവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുത്തു. അങ്ങിനെ ജാക്കിന്റെ പന്ത്രണ്ടാം വയസ്സിലാണ് ആ ദുഖകരമായ സംഭവം ഉണ്ടാകുന്നത്. അവന്റെ അച്ച്ഛൻ കച്ചവടത്തിനുപോയി തിരിച്ചു വരുന്ന നേരം അവരുടെ കപ്പൽ സമുദ്രത്തിൽ താഴ്‍ന്നുപോയി. അവരുടെ സമ്പത്തെല്ലാം നഷ്ടപ്പെട്ടു. പതിയെ ജാക്കും അവന്റെ അമ്മയും ദാരിദ്രത്തിൽ മുങ്ങിത്തുടങ്ങി. തങ്ങളുടെ പട്ടിണി മാറ്റാൻ വേണ്ടി അവന്റെ അമ്മ ചെറിയ ചെറിയ ജോലികൾക്കെല്ലാം പോയിത്തുടങ്ങി. ജാക്ക് വളർന്ന് വലിയ നിലവാരത്തിലെത്തണമെന്ന് അവന്റെ അമ്മ വല്ലാതെ ആശിച്ചിരുന്നു. ദാരിദ്രവും ദുഖവുമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത ജാക്ക് ഒരു ദിവസം സ്‍ക്കൂളിൽ നിന്ന് മടങ്ങിവന്ന് തന്റെ ബാഗ് എടുത്ത് നിലത്തെറിഞ്ഞു കൊണ്ട് കോപത്തോടെ അമ്മയെ വിളിച്ചു. അടുക്കളയിൽ എന്തോ ജോലിയിൽ മുഴുകിയിരുന്ന ആ അമ്മ അതെല്ലാം അവിടെ ഉപേക്ഷിച്ച് തന്റെ മകന്റെ അടുത്തേക്ക് കുതിച്ചു.”എന്തുപറ്റി മോനേ നിനക്ക്, നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടല്ലൊ ? ”
“ഹും ഞാനിനി സ്‍കൂളിൽ പോകുന്നില്ല, എനിക്ക് മടുത്തു, എന്റെ കൂട്ടുകാരെല്ലാം നല്ല ഭക്ഷണവും വസ്ത്രങ്ങളുമായിട്ടാണ് സ്‍കൂളിൽ വരാറുള്ളത്, എന്നാൽ എന്റെതോ കഷ്‍ണം വെച്ചുതുന്നിയ വസ്ത്രങ്ങൾ,അതുപോലെ എന്റെ കൈയിൽ നല്ല ഭക്ഷണവുമില്ല. അവരെല്ലാം എന്നെനോക്കി പരിഹസിക്കുകയാണ്, എനിക്കവരുടെ മുൻപിൽ നിൽക്കാൻ പോലും കഴിയുന്നില്ല.” അവൻ ദേഷ്യത്തോടെ അലറിക്കൊണ്ട് മുറിയിൽ കയറി ഒരു മൂലയിലിരുന്ന് കണ്ണുനീരൊഴുക്കാൻ തുടങ്ങി. നിഷ്‍കളങ്കമായ ആ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർ മഴ കോരിചൊരിഞ്ഞു. എന്തുചെയണമെന്നറിയാതെ ആ മനം വെമ്പൽകൊണ്ടു. ആ ദിവസത്തെ അവരുടെ സമ്പാദ്യം വളരെ തുച്ചമായിരുന്നു. അതുകൊണ്ടവർ കുറച്ച് റൊട്ടി ഉണ്ടാക്കിയിരുന്നു. തനിക്കുള്ള റൊട്ടികൂടി തന്റെ മകന്റെ പിഞ്ഞാണത്തിലേക്കിട്ട് കണ്ണീർ തുടച്ച് ചെറുപുഞ്ചിരിയോടെ മകന്റെ അടുത്തു ചെന്നു. അവന്റെ അടുത്തിരുന്നു. അവനെ ഒന്ന് തലോടിക്കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു.
“എന്റെ മകനെ ജീവിതം ഒഴുകികൊണ്ടിരിക്കുന്ന ഒരു നദി പോലെയാണ്. അത് പടുകൂറ്റൻ പാറകളും കുന്നുകളുമെല്ലാം കടന്ന് എങ്ങോട്ടെന്നില്ലാതെ അവസാനം സമുദ്രത്തിൽ ചെന്നെത്തിയിരിക്കുന്നു. അതുപോലെ ജീവിതത്തിൽ ദുഖകരമായ പല പ്രതിസന്ധികളും നേരിടേണ്ടിവരും. അതിനു മുന്നിൽ തളർന്നുവീഴാതെ മുന്നോട്ടു കുതിക്കണം. അതെന്തുതന്നെയായാലും നീ തോറ്റുകൊടുക്കരുത്". എന്നിട്ടവനെ സമാശ്വസിപ്പിച്ചുക്കൊണ്ട് ആ റൊട്ടി അവനു നേരെ നീട്ടി. “ഇതു കഴിക്കൂ മോനേ.” അവൻ അതു വാങ്ങി. ആ സമയം അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന ഒരുകെട്ട് അവൻ ശ്രദ്ധിച്ചു. തന്റെ ഒരു നേരത്തേ ആഹാരത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ സംഭവിച്ചതാണ്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുടരെയായി ഇറ്റിവീണു. അവൻ അമ്മയെ ആലിംഗനം ചെയ്‍തുകൊണ്ടു മാപ്പ് ചോദിച്ചു അമ്മയുടെ ആ വാക്കുകൾ അവന്റെ കണ്ണുകൾ തുറപ്പിച്ചു. അങ്ങിനെ ഏതാനും ദിവസങ്ങൾ കടന്നു പോയി. തന്റെ ഭർത്താവിന്റെ മരണത്തിൽ അതീവ ദുഖിതയായ ആ അമ്മയുടെ ശരീരം ദിനേന ശോഷിച്ചുകൊണ്ടിരുന്നു. പതിയെ അവർ രോഗബാധിതയായി. അവർക്ക് ജോലിയൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അങ്ങിനെ ആ കുടുമ്പം ദാരിദ്രംകൊണ്ട് മൂടി. പല ദിവസങ്ങളും അവർ ഒഴിഞ്ഞവയറോടെയാണ് ഉറങ്ങിയത്. നല്ല ഒരു വൈദ്യനെ കാണിക്കാനോ മരുന്ന് വാങ്ങാനോ കഴിഞ്ഞില്ല. തന്റെ മരണം അടുത്തിരിക്കുന്നു, എന്ന് ബോധ്യപ്പെട്ട അമ്മ ജാക്കിനെ തന്റെ അടുത്തുവിളിച്ചു. അവൻ അമ്മയുടെ അടുത്തിരുന്നു. അമ്മ അവന് ചില ഉപദേശങ്ങൾ നൽകി.”മോനെ നാം നേരിടുന്ന ഒരോ ദുഖങ്ങൾക്കുമുന്നിലും ഒരു സന്തോഷം ഒളിഞ്ഞിരിപ്പുണ്ട, നാം അത് തിരയാൻ ശ്രമിക്കുന്നില്ല, അതുകൊണ്ടു നീ നിരാശപ്പെടരുത്.’
വിവരമില്ലാത്തവരുടെ തെറ്റുകളെ നീ പൊറുത്തു കൊടുക്കണം. നീ നിന്നാൽ കഴിയന്നവിധം പരിശ്രമിച്ച് മുന്നേറി വലിയസ്ഥാനങ്ങളിൽ എത്തിചേരണം. എന്ന് പറഞ്ഞ് അവരുടെ കണ്ണുകൾ പതിയെ അടഞ്ഞു. അവരുടെ ആത്മാവ് അവരെ ഉപേക്ഷിച്ച് മടങ്ങി. ആ നിമിഷം ജാക്കിന്റെ ഹൃദയം ഒരു ദുഖസാഗരത്തിൽ താഴ്‍ന്നുപോയി. അപ്പോൾ അവന് പതിനാറു വയസ്സ് പ്രായമുണ്ടായിരുന്നു. അവൻ ഒറ്റപ്പെട്ടു. പിന്നീടവൻ തന്റെ അമ്മയുടെ ഉപദേശമനുസരിച്ച് പരിശ്രമിക്കാൻ ആരംഭിച്ചു. അവൻ പകലുടനീളം പല ജോലികൾ ചെയ്‍ത് അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അവനാവശ്യമായ ഭക്ഷണവും പുസ്‍തകങ്ങളും വാങ്ങി രാത്രി പഠിക്കാൻ ആരംഭിച്ചു. അങ്ങിനെ ഒരുപാട് പുസ്‍തകങ്ങൾ വാങ്ങി പഠിച്ചു. പിന്നീടവൻ പരീക്ഷ എഴുതി. ആദ്യം അവൻ പരാജയപ്പെട്ടു, അവൻ വീണ്ടും പരിശ്രമിച്ചു രണ്ടാമതും പരാജയപ്പെട്ടു. വീണ്ടും ഇതേ അവസ്ഥ ഉണ്ടായതിനാൽ അവൻ വിഷമിച്ചു. അങ്ങിനെയവൻ ഒരു വിജനമായ കുന്നിന്റെ നെറുകിലിരുന്ന് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി തന്റെ പരിശ്രമത്തിൽ ദുഖിച്ചു. എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് അവന്റെ ശ്രദ്ധ ഒരുകൂട്ടം ഉറുമ്പുകളിലേക്ക് തിരിഞ്ഞു. ചന്ദ്രന്റെ നിലാവെളിച്ചത്തിൽ അവനത് വ്യക്തമായി. അവർ എന്തോ ഭക്ഷ്യവസ്‍തു ഒരു വലിയ കല്ലിനെ മറികിടന്ന് മറുവശത്ത് എത്തിക്കാൻ ശ്രമിക്കുകയാണ്. അതുമായി അവർ ഒരുപാട് തവണ കയറാൻ ശ്രമിച്ചിട്ടും മുകളിലെത്തുമ്പോഴെല്ലാം താഴെ വീഴുകയാണ്. എങ്കിലും അവർ പ്രതീക്ഷ കൈവിടാതെ വീണ്ടും ശ്രമിച്ച‍്കൊണ്ടിരുന്നു. അവസാനം അത് മറുവശത്തെത്തിച്ചു. ഇത് കണ്ട ജാക്ക് അത്ഭുതപ്പെട്ടു. ആ സമയം തന്റെ അമ്മ നൽകിയ ആ ഉപദ്ദേശം അവന്റെ മനസ്സിൽ ഒാടിയെത്തി. “നാം നേരിടുന്ന ഒരോ ദുഖങ്ങൾക്കും ഒരു സന്തോഷം ഒളിഞ്ഞിരിപ്പുണ്ട, ”തനിക്കുവേണ്ടി എന്തോ ഒന്ന് കാത്തിരിപ്പുണ്ട് അവൻ ചിന്തിച്ചു പിന്നീടവൻ വളരെ ആത്‍മവിശ്വാസത്തോടെയും ആഹ്ളാദത്തോടെയും പരിശ്രമിക്കാൻ ആരംഭിച്ചു. വീണ്ടും നന്നായി പഠിച്ചു, അങ്ങിനെ പരീക്ഷ എഴുതി. അങ്ങിനെ അവന് വൻവിജയമുണ്ടായി. പിന്നീടവൻ തുടർന്ന് പരിശ്രമിച്ച് ലോകം അറിയുന്ന ഒരു വലിയ വ്യക്തിയായി. അദ്ദേഹം പല പ്രചോദന പ്രസംഗങ്ങളും നടത്തി. തന്റെ വരുമാനത്തിന്റെ പകുതിയും തന്നെപോലെ ദാരിദ്ര്യം നേരിടുന്നവർക്ക് ധാനം നൽകി, വളരെ ലളിതമായരീതിയിൽ ജീവിച്ചു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|