ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
![](/images/thumb/1/1b/43004_it.jpg/300px-43004_it.jpg)
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീക് . എ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കൈറ്റ് മാസ്റ്റർ ട്രെയിനർ അരുൺ സി വിജയൻ ക്ലാസ് നയിച്ചു. കൈറ്റ്സ് മിസ്ട്രസ് മാരായ ലാലി. ആർ, ആശ, എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ മേന്മകളും പ്രവർത്തനങ്ങളും ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ പ്രഥമാധ്യാപകൻ സുജിത്. എസ് രക്ഷിതാക്കളോട് സംവദിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
![](/images/thumb/d/d4/Lkcampoctober.jpg/117px-Lkcampoctober.jpg)
IT ക്ലബ് വിദ്യാർത്ഥികൾക്ക് പരിശീലനം
![](/images/thumb/c/c8/It_club_training.jpg/153px-It_club_training.jpg)
യുപി വിഭാഗത്തിലെ IT ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് LITTLE KITES ലെ കുട്ടികളുടെ നേതൃത്വത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ പരിശീലനം ആരംഭിച്ചു.Lk യുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ യുപി വിഭാഗത്തിലെ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നൽകി വരുന്നു
ഡോക്യുമെന്റേഷൻ
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിലാണ്. അതോടൊപ്പം തന്നെ സ്കൂളിൽ നടക്കുന്ന മികവാർന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ന്യൂസും(News@Thonnakkal-E newspaper) പുറത്തിറക്കാറുണ്ട്.