സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43064
യൂണിറ്റ് നമ്പർLK43064/2018
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർമഹിമ ബെൻസി ദാസ്
ഡെപ്യൂട്ടി ലീഡർഅഫ്ന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിമി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വീണ വി എം
അവസാനം തിരുത്തിയത്
23-11-2025Sreejaashok
LK CAMP 24-27
LKCAMP

|ലഘുചിത്രം|LKCAMP-24-27]]

2024 - 27 ലിറ്റിൽ കെെറ്റ് സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.45 വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.30 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് 2024-2027യൂണിറ്റ് അംഗങ്ങൾ

ക്രമം അഡ്മിഷൻ നമ്പർ പേര്
1 13128 അഭിരാമി ആർ
2 13717 അക്സ ബി.എസ്
3 13104 അഫ്ന ഫാത്തിമ എ.
4 13341 അഫ്സാന പി.
5 13078 അഹല്യ എസ്.
6 13383 അലീഷ അനിൽ
7 13126 അമ്യത പി.എസ്.
8 13072 അനഘ ആർ. റൊസാരിയോ
9 13118 അഞ്‌ജന സോജൻ
10 13105 അൻസ ഫാത്തിമ എച്ച്.
11 13045 അൻസിയ എസ്
12 13067 അനുഷ്ക കെ. എസ്
13 13063 ആഷ്ലിയ ഷിജു.എ
14 13152 ആസിയ എച്ച്
15 13137 ബിജിഷ ബി.
16 13030 ഡാലിയ ജെ.
17 13050 ഫർസാന നസ്റിൻ
18 13162 ഫെബിയ ആർ ജോണി
19 13743 ഹംന ഫാത്തിമ എൻ
20 13566 ഇഫ്റത്ത് സുൽത്താന എസ്
21 13056 ജെനിഫർ എസ് പാട്രിക്
22 13120 എൽ ഫാത്തിമ
23 13346 മഹിമ ബെൻസി ദാസ്
24 13189 മേഘ മഹേഷ്
25 13103 മെറിയ മൈക്കിൾ
26 13075 നബിയബീവി ആർ
27 13193 നസ്റിയ എച്ച്
28 13132 നേഹ അനിൽ
29 13570 നിയമേരി എ. എസ്
30 13171 റിസാന എസ്
31 13172 റുമാന പർവീൺ എസ്
32 13009 സന ഫാത്തിമ
33 13064 സന വർഗീസ്
34 13163 ഷൈന എസ്.
35 13142 സൗപർണിക എസ്
36 13093 സൂസൻ ജോസഫ്
LK Robotic Fest

ടെക് ഷോക്കേസ് 2025

2025 ഫെബ്രുവരി 21ാം തിയതി സെന്റ് റോക്സ് എച്ച്.എസ്. ഐ ടി ലാബിൽ വച്ച് 2024 -27 ബാച്ചിന്റെ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ എസ്.ഐ.ടി.സി. ശ്രീമതി പാമില ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 'ടെക് ഷോക്കേസ് എന്ന റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ കുട്ടികളുടെ റോബോട്ടിക്സിലെ അഭിരുചി വെളിപ്പെടുത്തുന്നതായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് വെയറും ആർഡിനോ കിറ്റും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എൽ.കെ. വിദ്യാർത്ഥികൾ സ്കൂളിലെ 5 മുതൽ 9 വരെയുള്ള മറ്റ് വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അവധിക്കാല സ്കൂൾ ക്യാമ്പ് (2024 - 2027 ബാച്ച് )

LK School Camp


2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം 28/5/25, ബുധൻ രാവിലെ 9.30 മുതൽ 4 മണി വരെ സെന്റ്. റോക്സ് എച്ച് എസ്സിൽ വച്ച് നടത്തപ്പെട്ടു. 36 അംഗങ്ങളുള്ള ബാച്ചിൽ നിന്ന് 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വെട്ടുകാട് സ്കൂളിലെ ഷൈനി.ബി ടീച്ചറായിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. ഇൻറ്റേണൽ ആർ.പി. യായി വീണ ടീച്ചറും ഉണ്ടായിരുന്നു. വളരെ രസകരമായ ക്വിസ്സിലൂടെ ആരംഭിച്ച ക്ലാസ്സിൽ റീൽസ്, വീഡിയോ എഡിറ്റിങ്ങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയുണ്ടായി. കുട്ടികളെ അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനങ്ങൾ നൽകിയത്. കുട്ടികൾ വളരെ സജീവമായി റീൽസും പ്രൊമോ വീഡിയോസും തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾക്ക് അറിവുംമനസ്സിന് സന്തോഷവും പകർന്ന ക്യാമ്പ് നാലു മണിക്ക് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം (2024 - 2027 ബാച്ച് )

LK School Camp


2024-2027 ബാച്ചിന്റെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 25/10/2025 ശനിയാഴ്ച 9.30 മുതൽ 4.30 മണി വരെ സെന്റ് റോക്സ് എച്ച് എസ്.ഐ ടി ലാബിൽ വച്ച് നടത്തപ്പെട്ടു.36 അംഗങ്ങളുള്ള ബാച്ചിൽ 34 കുട്ടികൾ പങ്കെടുത്തു. ഹാജി വൊക്കേഷണൽ എച്ച് എസ് എസ് - ലെ അമീന ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. കൈറ്റ് മെന്റേഴ്സായ ലിമി ടീച്ചറും വീണ ടീച്ചറും കുട്ടികളെ സഹായിക്കുവാനായി ഉണ്ടായിരുന്നു. വളരെ രസകരമായ ഗെയിമിലൂടെ ആരംഭിച്ച ക്ലാസ്സിൽ പ്രോഗ്രാമിങ്ങ്, ആനിമേഷൻ എന്നീ മേഖലകളിൽ ക്ലാസ്സുകൾ നൽകുകയും അതിനെ തുടർന്ന് അസൈൻമെന്റുകൾ നൽകുകയും ചെയ്യ്തു.കുട്ടികൾ വളരെ താത്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു. ക്ലാസ്സുകൾ കൈകാര്യം ചെയ്ത അമീന ടീച്ചർക്ക് ലിറ്റിൽ കൈറ്റ്സ് ലീഡർ അഫ്‌ന നന്ദി പറഞ്ഞു. 4.30ന് ക്യാമ്പ് അവസാനിച്ചു.