കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25
സയൻസ് ക്ലബ്ബ്
3/7/2024 സയൻസ് ക്ലബ് ഉദ്ഘാടനം
3/7/2024 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 നു സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.
Rtd. ഹെൽത്ത് സൂപ്പർവൈസർ ശ്രീ വിജയൻ എം. ഉദ്ഘടന കർമ്മം നിർവഹിച്ചു. തുടർന്ന് ജലജന്യ രോഗങ്ങളെക്കുറിച്ചും, നിത്യ ജീവിതത്തിൽ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജലം എന്ന തീം ബേസ് ചെയ്താണ് ഈ വർഷത്തെ സയൻസ് ക്ലബ് മുന്നോട്ടു പോകുന്നതെന്ന് കൺവീനർ അനഘ ടീച്ചർ പറഞ്ഞു.'സേവ് വാട്ടർ ' എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന മൈമും കുട്ടികൾ അവതരിപ്പിച്ചു.
ജൂൺ 5 – പരിസ്ഥിതിദിനം
5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം.
സ്കൂൾ തല ശാസ്ത്ര മേള
23/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ വെച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തി. സയൻസ് ക്ലബ് നേതൃത്വം നൽകിയ പരിപാടിയിൽ സയൻസ് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ ഇനങ്ങളിൽ 26 കുട്ടികൾ മത്സരിച്ചു.
വർക്കിംഗ് മോഡലിൽ ആഗ്നേയ് ശിവ എം കെ (7E), ഇഷാൻ കെ (7F) (green ), ആദ്യ സുമേഷ് പി (6F), അമേഘപി( 6F)(blue),എന്നീ ടീമുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.ആയിഷ നഷ് വ .ടി പി( 7A), ഫാത്തിമ ഫിർസ എം (6E) (yellow) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.മൂന്നാം സ്ഥാനം മുഹമ്മദ് നസീബ് T( 7F), റുഷ്ദ കെ (7A)(Rose) എന്നീ കുട്ടികൾക്ക് ലഭിച്ചു.
സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം ശരൺ പണിക്കർ സി. കെ.(6F), ഇലാൻ കെ 6F(Blue),ഹൃദ്യ വി (7F),അമേയ എം( 7F)(Green) എന്നിവർ പങ്കിട്ടു.രണ്ടാം സ്ഥാനം ഫാത്തിമ പി( 7F), റിഷ ഫാത്തിമ T (7E)(Green),മൂന്നാം സ്ഥാനം മുഹമ്മദ് മൻഹർ പി (7E), മുഹമ്മദ് ഷഹദ് പി. (7F)(yellow) എന്നിവർ നേടി.ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റിൽ
ഒന്നാം സ്ഥാനം ഗൗരി നന്ദ . ഒ (6F), ശ്രീനന്ദ കെ (6F)(Blue), രണ്ടാം സ്ഥാനം അബിഅ ഫാത്തിമ കെ (6E), അൽഹാ നജ്മൽ ബാബു ടി (6F)(Green),മൂന്നാം സ്ഥാനം നുബാ ഫാത്തിമ കെ( 7F), മിൻഹ എം കെ (5F)(yellow) എന്നിവർ നേടി. സ്കൂളിലെ അധ്യാപകരായ ശ്രീ സ്റ്റാൻലി എ. ഗോമസ്, ശ്രീമതി നുസ്രത് പി., ശ്രീ അബ്ദുൽ ഹക്കീം എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്.
*ഹിരോഷിമ നാഗസാക്കി-ഡോക്യൂമെന്ററി പ്രദർശനം*
9/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.45 നു ചെറുകോട് കെ.എം. എം. എ. യു. പി. എസിൽ വിദ്യാർത്ഥികൾക്കായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ഡോക്യൂമെന്ററി പ്രദർശനം നടത്തി. സയൻസ് ക്ലബ് കൺവീനർ അനഘ സുകുമാരൻ പി, അനുശ്രീ കെ. എന്നിവർ അണുബോംബുകൾ വർഷിക്കുമ്പോളുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തീവ്രതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. എല്ലാ ക്ലാസ്സിലെയും സയൻസ് ക്ലബ് മെമ്പർമാരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.
നല്ലപാഠം ക്ലബ്ബ്
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂൾ നല്ലപാഠം പ്രവർത്തകർ ശേഖരിച്ച നേന്ത്രക്കുലകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കാൻ പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീറിന് കൈമാറി.
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം
2024-25 അധ്യയന വർഷം ആരോഗ്യക്ലബ്ബ് ഉദ്ഘാടനം 24 - 6- 24ഉച്ചക്ക് 3 മണിക്ക് സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സിന്ധു ടീച്ചർ നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീ ടി പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബീന ടീച്ചർ ആണ്.
ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞുപ്രവർത്തി പരിചയ ക്ലബ്ബ്
പ്രവർത്തി പരിചയ മേള
22 /8/2024 വ്യാഴാഴ്ച
കെ എം എം എ യു പി എസ് ചെറുകോട് പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു. 25 ഓളം
ഇനങ്ങളിലായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു.
വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി കര കൗശല വൈദഗ് ധ്യം കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തി പരിചയ മേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ ഫൈസുന്നീസ ടീച്ചർ , രേഷ്മ ഫറൂഖ്, സന്തോഷ് PT, സാക്കിയ, ജുഗ്നു എന്നിവർ പ്രവർത്തി പരിചയ മേളക്ക് നേതൃത്വം നൽകി.
ഗണിത ക്ലബ്ബ്
ഗണിത ക്ലബ് ഉദ്ഘാടനം 2024-25
2024-25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം 26-6-24 ബുധൻ 3 pm ന് നടത്തി.
ഫസീല ടീച്ചർ സ്വാഗത പ്രസംഗം നടത്തി.
വിദ്യാലയത്തിലെ മുൻ ഗണിത അധ്യാപിക TK ശോഭ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ശോഭ ടീച്ചർ ഗണിത ക്ലബ്ബിന്റെ ലോഗോ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് ധാരാളം പസിലുകൾ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗണിത ക്ലബ്ബിൻറെ ആദ്യപടിയായ QOD Board (Question Of the Day Board) കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ നിന്നും ഗണിത ക്ലബ്ബ് കൺവീനറായി 7 E യിലെ നസ്മൽ. ടി യെ തിരഞ്ഞെടുത്തു.
യോഗത്തിന് ആശംസ അർപ്പിച്ചുകൊണ്ട് ഷഫ്ന ടീച്ചർ സംസാരിച്ചു. ഷമീർ സാർ നന്ദി പറയുകയും ചെയ്തു.
2024 ജൂൺ 26 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുകോട് KMMAUP സ്കൂളിൽ
വിദ്യാരംഗം & മലയാളം ക്ലബ്ബ്
ചെറുകോട് കെഎം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശ്രീ എൻ എൻ സുരേന്ദ്രൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.പിടിഎ വൈസ് പ്രസിഡണ്ട് ഹിദായത്തുള്ള സി എം , ടി പ്രസാദ്, ജിഷിത. എ. ഹാജറ കൂരി മണ്ണിൽ ,കെ പി പ്രസാദ് എന്നിവർ സംസാരിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായി ആചരിച്ചു. സമാപന സമ്മേളനം പ്രശസ്ത കവിയും സാഹിത്യകാരനുമായ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹാജറ കൂരിമണ്ണിൽ സ്വാഗതം ആശംസിച്ചു. എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ജിഷിത എ.ടി. പ്രസാദ്. പ്രസാദ് കെ പി എന്നിവർ നേതൃത്വം നൽകി.
ഒഡീസി ശില്പശാല
20/11/24
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ അന്യം നിന്നു പോകുന്ന ഭാരതീയ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും തനിമ നിലനിർത്തി വരും തലമുറകളിലേക്ക് പകർന്ന് നൽകുന്നതിനും വേണ്ടി ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക്മാകെയുടെനേതൃത്വത്തിൽ ചെറുകോട് സ്കൂളിൽ ലാവണ്യ ഘോഷ് ഒഡീസി ക്ലാസും അവതരണവും നടത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാള ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് പിടിഎ പ്രസിഡണ്ട് യു ഹാരിസ് ബാബു ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ ടി പ്രസാദ് ഹാജറ കൂരി മണ്ണിൽ ജിഷിത എ, പ്രസാദ് കെ പി, സൗമ്യ എന്നിവർ നേതൃത്വം നൽകി.
എം ടി ചുമർപത്രിക നിർമ്മാണ മത്സരം
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എം ടി യുടെ വേർപാടിനെ അനുസ്മരിച്ചുകൊണ്ട് ജനുവരി 21ന് ചുമർപത്രിക നിർമ്മാണ മത്സരം നടത്തി. ക്ലാസ് തല വിജയികളെ അഭിനന്ദിച്ചു. മലയാളം ക്ലബ് കൺവീനർ ജിഷിത.എ, ടി. പ്രസാദ്,
കെ.പി പ്രസാദ് എന്നിവർ നേതൃത്വം നൽകി.
ബഡ്ഡിങ് റൈറ്റേഴ്സ് ശിൽപ്പശാല
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജനുവരി 23 വ്യാഴാഴ്ച ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല നടന്നു. 'എഴുത്തുകൂട്ടം വായനക്കൂട്ടം' എന്ന തലക്കെട്ടോടുകൂടിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. കൂടുതൽ വായിക്കാനും കൂടുതൽ എഴുതാനും പ്രചോദനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി സഹൃദയരായ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ ശില്പശാല സംഘടിപ്പിക്കപ്പെട്ടത്. 5,6,7 ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ശില്പശാലയ്ക്ക് പ്രസാദ് മാസ്റ്റർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും കഥകളും കവിതകളും കേൾക്കാനും സ്വന്തമായി കഥകളും കവിതകളും എഴുതാനുമുള്ള അവസരം നൽകി. ഒരുപാട് കുട്ടികൾ മികച്ച നിലവാരത്തിലുള്ള കവിതകളും കഥകളും എഴുതിക്കൊണ്ട് തങ്ങളുടെ സർഗ്ഗവാസന പ്രകടിപ്പിച്ചു.
എച്ച്.എം ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സി ആർ സി ട്രെയിനർ ദീപ്തി ആശംസകൾ അർപ്പിച്ചു. ഹാജറ ടീച്ചറും ജിഷിത ടീച്ചറും ആശംസയും നന്ദിയും അർപ്പിച്ചു.
ഐ ടി ക്ലബ്ബ്
ഐ ടി ക്ലബ്ബ് ഉദ്ഘാടനം നടന്നു. റിട്ടേർഡ് ടീച്ചർ TK ശോഭയാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾക്ക് ജുനൈദ് മാസ്റ്റർ
Al നെക്കുറിച്ച് ക്ലാസ്സെടുത്തു സംസാരിച്ചു. സുജിത ടീച്ചർ സ്വാഗത പ്രസംഗവും
മിനി ടീച്ചർ നന്ദി പ്രസംഗവും നടത്തി.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സ്വാതന്ത്ര ദിനാഘോഷം
15/08/2024 വ്യാഴാഴ്ച സ്വാതന്ത്ര ദിനാഘോഷം ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിലവിലെ സാഹചര്യം പരിഗണിച്ച് പരിമിതികൾക്കുള്ളിൽ നിന്ന് വിപുലമായി കൊണ്ടാടി. സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ചു നടന്ന ചടങ്ങിൽ 9 മണിക്ക് പ്രഥമാധ്യാപകൻ മുജീബ് റഹ്മാൻ മാസ്റ്റർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷത വഹിക്കുകയും പ്രസാദ് മാഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.10:15 ന് ക്ലബ് കൺവീനർ ഉനൈസ് നന്ദി ആശംസിക്കുകയും അധ്യക്ഷാനുമതിയോടെ യോഗം അവസാനിപ്പിക്കുകയും ചെയ്തു.
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം
2024-25 അധ്യയന വർഷം ആരോഗ്യക്ലബ്ബ് ഉദ്ഘാടനം 24 - 6- 24ഉച്ചക്ക് 3 മണിക്ക് സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സിന്ധു ടീച്ചർ നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീ ടി പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബീന ടീച്ചർ ആണ്.
ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞു.
ഇംഗ്ലീഷ് ക്ലബ്ബ്
വിദ്യാർത്ഥികളിലെ പഠന പിന്നോക്കാവസ്ഥയെ മറികടക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് Leap 24. കുട്ടികൾ അടിസ്ഥാനമായി പഠിക്കേണ്ടത് ആയിട്ടുള്ള പദങ്ങൾ പഠിക്കുക അതുവഴി ശരിയായ രീതിയിൽ വാക്യങ്ങൾ നിർമ്മിക്കുക, മികച്ച ആശയ വിനിമയത്തിനായി കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പഠന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും ഉച്ചസമയത്ത് ലഭ്യമാകുന്ന ഫ്രീ ടൈം ഫലപ്രദമായി വിനിയോഗിക്കാക കൂടി ലക്ഷ്യമാണ് . ഓരോ ക്ലാസിലെയും പഠനത്തിൽ മിടുക്കരായ ന 10 കുട്ടികളെ വീതം തിരഞ്ഞെടുക്കുകയും ആ കുട്ടികൾക്ക് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന തന്റെ സഹപാഠികളെ പഠന പിന്തുണ നൽകുന്നതിനായി അവസരം കൊടുക്കുകയും ചെയ്യുന്നു .അവരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പിൽ ഓരോ ദിവസവും പഠിപ്പിക്കേണ്ടത് ആയിട്ടുള്ള പദങ്ങൾ അയച്ചുകൊടുക്കുന്നു. പിറ്റേദിവസം കൃത്യസമയത്ത് തന്നെ മൈക്ക് പോയിന്റിൽ നിന്നും ഒരു ടീച്ചർ ഈ പദങ്ങൾ അനൗൺസ് ചെയ്യുന്നു ഈ സമയത്ത് എൽപ്പിക്കപ്പെട്ടിട്ടുള്ള ലീഡർമാരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും കേട്ടുകൊണ്ട് ആ പദങ്ങൾ എഴുതിയെടുക്കുന്നു അപ്പോൾ തന്നെ ആ പദങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നു .ഇതാണ് പഠനരീതി. ചെറിയ പദങ്ങളിൽ നിന്നും വലിയ പദങ്ങളിലേക്ക് , വലിയ പദങ്ങളിൽ നിന്നും വാക്യങ്ങളിലേക്ക് തുടർന്ന് അവയുടെ ആശയവിനിമയത്തിലേക്ക് ഈ രീതിയിലാണ് ഈ പ്രവർത്തന പദ്ധതി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത് .ആദ്യ ഒരു മാസം പിന്നിടുമ്പോൾ കുട്ടികളിലെ പഠനത്തിന് നല്ല പുരോഗമനമാണ് നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്.