സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
| 22048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22048 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആൻസി ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫിനു ടി ജെ |
| അവസാനം തിരുത്തിയത് | |
| 21-01-2026 | 22048 |
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 17910 | ആരോൺ ഡിക്സൺ |
| 2 | 18475 | അഭിനവകൃഷ്ണ എൻ |
| 3 | 18190 | ആൽഡ്രിൻ ഡി ക്രൂസ് |
| 4 | 17879 | അമൻ അജ്മൽ |
| 5 | 17427 | അമൻ കൃഷ്ണ പി ഷിബു |
| 6 | 17439 | അനന്ദു ഷാലീബ് |
| 7 | 17605 | അനന്ദുകൃഷ്ണ വി എസ് |
| 8 | 17411 | അനന്തു കൃഷ്ണൻ പി ആർ |
| 9 | 17407 | ഏഞ്ചൽ മേരി ക്‌ളീറ്റസ് |
| 10 | 17551 | അഞ്ജന എം ജെ |
| 11 | 17418 | അനുരാഗ് എം പി |
| 12 | 18241 | ആര്യനന്ദ കെ ജി |
| 13 | 18264 | അതുൽകൃഷ്ണ എ എസ് |
| 14 | 17513 | ബെറ്റ‍്സി മരിയ |
| 15 | 17601 | ഭരദ്വാജ് പി |
| 16 | 17395 | ഡാരിയോ ജോസഫ് ബാസ്റ്റ്ൻ |
| 17 | 17397 | ദേവ കെ സുജീഷ് |
| 18 | 18112 | ദേവാനന്ദ് വി ജയരാജ് |
| 19 | 17547 | ഏബെനെസ് കെ ആന്റോ |
| 20 | 17625 | എനോഷ് പി എൽ |
| 21 | 18131 | ഫെർഡിൻ കെ ബൈജു |
| 22 | 18232 | ഫ്ലവിൻ എം തോമസ് |
| 23 | 17743 | ഹെൻഡ്രി കെ ജെ |
| 24 | 18211 | ജെയിൻ ജോസ് |
| 25 | 17430 | കൃഷ്ണകാന്ത് കെ ആർ |
| 26 | 17598 | നീരജ് സന്തോഷ് |
| 27 | 17599 | നിമൽ സന്തോഷ് |
| 28 | 17485 | നിവിൻ കെ എസ് |
| 29 | 18237 | പ്രണവ് കെ പി |
| 30 | 17492 | റയാൻ ജെയ്‌സ് |
| 31 | 17596 | ശ്രീഭദ്ര സുഭാഷ് |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2022-2025 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഫ്രീഡം ഫസ്റ്റ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി. ഐടി കോർണർ സജ്ജീകരിച്ചു. LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി.
ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർപരിശീലനം നൽകി വരുന്നു.
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളുടെയും ആഘോഷ പരിപാടികളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നത് വിദ്യാർത്ഥികളാണ് ഡിഎസ്എൽആർ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയും അത് ഉൾപ്പെടുത്തി വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു സ്കൂളിൻറെ യൂട്യൂബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു.
ഷോർട്ട് ഫിലിം നിർമ്മാണം
സാമൂഹിക മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചു കുട്ടികളിലേക്ക് എത്തിക്കുന്നതിനുതകുന്ന രണ്ട് ഷോർട്ട് ഫിലിം 'ARIKE' , 'Project7' ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ അനന്തുകൃഷ്ണ വി സ് , നിവിൻ കെ സ് , അമൻ അജ്മൽ ,കൃഷ്ണകാന്ത് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ചു .സ്കൂളും സ്കൂൾ പരിസരവും ഉൾപ്പെടുത്തി ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടത്തിയത് .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തന്നെയായിരുന്നു ഇതിൽ അഭിനയിച്ചത്.
ഡെങ്കിപ്പനി എന്ന വിഷയത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വളർത്തുക.
2022- 25 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം ഡെങ്കിപ്പനി എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ സ്ക്രൈബസിന്റെ സഹായത്തോടെ ബ്രൗഷർ തയ്യാറാക്കുകയും സ്കൂളിന്റെ അടുത്ത പ്രദേശങ്ങളിൽ വിതരണം ചെയ്യുകയും ക്ലാസ് നൽകുകയും ചെയ്തു.
ആനിവേഴ്സറി നോട്ടീസ് നിർമ്മാണം
പ്രമാണം:1st page ann.pdf സ്കൂൾ ആനിവേഴ്സറിയോടനുബന്ധിച്ചുള്ള നോട്ടീസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ക്രൈബസിൽ നിർമിക്കുകയും അത് സ്കൂളിലേക്കു നൽകുകയും ചെയ്തു.