എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 400 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 350 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഘ്യം കാണിക്കുന്നത്. കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് EMJAY VHSS. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .
16008-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 16008 |
യൂണിറ്റ് നമ്പർ | LK/2018/16008 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 40 BATCH 1 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ലീഡർ | റിദ ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | തേജാലക്ഷ്മി എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷമീർ ചെത്തിൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൈഫുന്നിസ |
അവസാനം തിരുത്തിയത് | |
27-08-2024 | 16008 |
16008-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16008 |
യൂണിറ്റ് നമ്പർ | LK/2018/16008 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 38 BATCH 2 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ലീഡർ | സിയ ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | നിഹ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുഹൈൽ കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശമീമ |
അവസാനം തിരുത്തിയത് | |
27-08-2024 | 16008 |
BATCH 1 | LK/2018/16008 |
---|
Batch2 | LK/2018/16008 |
---|
കമ്പ്യൂട്ടർ പരിശീലനം
17/08/2024 ശനി ലിറ്റിൽ കൈറ്റ്സ് എം ജെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാകൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിയത് ശ്രദ്ധേയമായി . ലിറ്റിൽ കൈറ്റ്സ് എം ജെ യുണിറ്റ് ദീർഖകാല അടിസ്ഥാനത്തിൽ വില്യാപ്പള്ളിപഞ്ചായത്തിലെ വിവിധ മേഖലകളിൽ ജീവിക്കുന്ന വ്യത്യസ്ത തൊഴിൽ ചെയ്യുന്നവരിലേക് IT മേഖലകളിലെ സാധ്യതകളും അടിസ്ഥാന അറിവും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ട് വന്ന 'MISSION AI VILLIAPPALLY' പദ്ധതിയുടെ ആദ്യത്തെ പരിപാടി ആയിരുന്നു ഭിന്നശേഷിക്കാരായവിദ്യാർത്ഥികൾക്കുള്ള പരിശീലനം.പരിപാടി ഹെഡ്മാസ്റ്റർ ഉൽഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ഷമീർ ചെത്തിൽ അദ്ധ്യക്ഷൻ ആയി ഷജില ടീച്ചർ നന്ദിയും രേഖപ്പെടുത്തി
പരിശീലനത്തിന് ശേഷം ഓരോ പഠിതാവും തങ്ങളുടെ പേരുകൾ അക്ഷരം തെറ്റാതെ എഴുതാൻ പിടിച്ചതിന്റെ നിറ പുഞ്ചിരിയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്