മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

LITTLE KITES

ഹൈസ്കൂൾ വിദ്യാർത്ഥികളെ വിപുലമായ ഡിജിറ്റൽ കഴിവുകളോടെ ശാക്തീകരിക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 2018 ൽ ആരംഭിച്ച ഒരു പരിവർത്തനാത്മക വിദ്യാഭ്യാസ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. തുടക്കത്തിൽ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം എന്നറിയപ്പെട്ടിരുന്ന ഈ പരിപാടി ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി ഐസിടി ശൃംഖലയായി പരിണമിച്ചു, 2000 ത്തിലധികം സ്കൂളുകളെയും സംസ്ഥാനവ്യാപകമായി 1.85 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നു. പ്രാഥമികമായി 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, ഇ-ഗവേണൻസ്, സൈബർ സുരക്ഷ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നു. ഓരോ സ്കൂൾ യൂണിറ്റും കൈറ്റ് മാസ്റ്റേഴ്സ് ആൻഡ് മിസ്ട്രസ് എന്നറിയപ്പെടുന്ന പരിശീലനം ലഭിച്ച അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് പ്രവർത്തിക്കുന്നത്, അവർ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും സ്കൂളിന്റെ ഐസിടി ഇൻഫ്രാസ്ട്രക്ചറുമായി അതിന്റെ സംയോജനം ഉറപ്പാക്കുകയും ചെയ്യുന്നു. നൂതനമായ സമീപനത്തിന് അംഗീകാരം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്, ഫിൻലാൻഡ് ഈ മാതൃക പകർത്തുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. ഈ സംരംഭം വിദ്യാർത്ഥികളെ ഭാവിക്ക് അനുയോജ്യമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു സഹായിക്കുകമാത്രമല്ല സാമൂഹിക ഉത്തരവാദിത്തത്തോടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു പരിശീലിപ്പിക്കുകയും ചെയ്യുന്നു

സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്

2024 തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത്  സ്കൂളിൽ വച്ചാണ് നടന്നത് നവംബര് 28,29 ലായി ആദ്യ ബാച്ചിന്റെ ക്യാമ്പും രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നി തിയ്യതികളിലായി നടത്തി അങ്ങനെ 4 ദിവസനകളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു സ്കൂൾ കോമ്പൗണ്ടിനകത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും  9 സ്കൂളാണ് പങ്കെടുത്തത്.മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈപ്രാവിശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെക്ഷൻ ലഭിച്ചിരുന്നു അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടിയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയുമാണ് സെക്ഷൻ ലഭിച്ചത്

ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്

മൂത്തേടത് സ്കൂളിൽ നിന്ന് 2024 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു.

സൈബർ ക്രൈമിന് മുൻകരുതൽ

ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും .അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം , അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക്  ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുതലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യവുംഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യുക ,അഫക്റ്റഡ് ആയിട്ടുള്ള അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ അറിയിക്കുക. എല്ലാം ഉൾകൊള്ളുന്ന ഒരു ക്ലാസ് നടത്തി.

2025 വർഷത്തെ പ്രവര്ത്തനങ്ങൾ

റോബോട്ടിക് ഫെസ്റ്റ് 2025

ഫെബ്രുവരി 19നു മൂത്തേടത്ത് സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് ഫെസ്റ്റ് നടത്തി . ലിറ്റിൽ കൈറ്റിലെ കുട്ടികളുടെ നിർമിതിയുടെ പ്രദർശനം നടത്തി . 2ഡി , 3ഡി അനിമേഷനുകളും അടക്കം 3 അനിമേഷന്റെ പ്രദർശനം നടത്തി. വിവിധ ഗേമുകളുടെ പ്രദർശനവും അതോടുപരി കുട്ടികൾക്ക് ആ ഗേമുകൾ കളിക്കാനുള്ള അവസരവും നടത്തി . പിന്നെ ആർഡിനോ കിറ്റിന്റെ പരിചയപെടുത്തലും അതുകൊണ്ടുള്ള ചില നിർമിതികളും എക്സിബിഷനിൽ ഉൾപ്പെടുത്തി . പിന്നെ ഡിജിറ്റൽ പെയിന്റിങ്ങും .

സമ്മർ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് Batch 1 ന് 31/05/25 നും Batch 2 വിന് 28/05/25 നും നടന്നു.

ജൂൺ 2 പ്രവേശനോത്സവം 2025-26

മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ് പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റ‌ർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.

ഹിരോഷിമ - നാഗസാക്കി ദിനാചരണം 2025- ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025: - ലിറ്റിൽകൈറ്റ്സ്

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്.കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്.വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു.കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഈ നൂതന പദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു.വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.

ഡിജിറ്റൽ ഓണപ്പൂക്കളം