ഉള്ളടക്കത്തിലേക്ക് പോവുക

ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-05-202619071
പറപ്പൂർ: കാലത്തിനനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ IUHSS പറപ്പൂരിൽ രക്ഷിതാക്കൾക്കായി 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അവബോധ ക്ലാസ്' സംഘടിപ്പിച്ചു. 'സർവ്വം AI മയം' എന്ന പ്രമേയത്തിൽ നടന്ന വർക്ഷോപ്പിൽ നിത്യജീവിതത്തിലും വിദ്യാഭ്യാസ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. എഐ സാങ്കേതികവിദ്യയുടെ സാധ്യതകളും അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങളും പരിശീലനത്തിൽ ചർച്ചയായി. മാറുന്ന ലോകത്ത് കുട്ടികളുടെ പഠന കാര്യങ്ങളിൽ രക്ഷിതാക്കൾക്കും സാങ്കേതിക അറിവ് അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകർ സൂചിപ്പിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്റർമാരും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും ചേർന്നാണ് ഈ വേറിട്ട പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.
സാങ്കേതികവിദ്യയുടെ പുതുലോകം പരിചയപ്പെടുത്തി രക്ഷിതാക്കൾക്കായി AI പരിശീലന ക്ലാസ് സംഘടിപ്പിച്ചു

അംഗങ്ങൾ

പ്രവർത്തനങ്ങൾ

സാങ്കേതികവിദ്യയുടെ പുതുലോകം പരിചയപ്പെടുത്തി രക്ഷിതാക്കൾക്കായി AI പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

പറപ്പൂർ: കാലത്തിനനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ IUHSS പറപ്പൂരിൽ രക്ഷിതാക്കൾക്കായി 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അവബോധ ക്ലാസ്' സംഘടിപ്പിച്ചു. 'സർവ്വം AI മയം' എന്ന പ്രമേയത്തിൽ നടന്ന വർക്ഷോപ്പിൽ നിത്യജീവിതത്തിലും വിദ്യാഭ്യാസ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി.

സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. എഐ സാങ്കേതികവിദ്യയുടെ സാധ്യതകളും അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങളും പരിശീലനത്തിൽ ചർച്ചയായി. മാറുന്ന ലോകത്ത് കുട്ടികളുടെ പഠന കാര്യങ്ങളിൽ രക്ഷിതാക്കൾക്കും സാങ്കേതിക അറിവ് അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകർ സൂചിപ്പിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്റർമാരും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും ചേർന്നാണ് ഈ വേറിട്ട പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.

സ്‍കൂൾ ക്യാമ്പ് - പ്രാഥമികം 2024-25

പറപ്പൂർ ഐ യുഎച്ച് എസ് എസി ൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2024-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു . ഏകദിനക്യാമ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ എ. മമ്മു മാസ്റ്റർ നിർവഹിച്ചു . ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ , ശ്രീ റഷീദ് മാസ്റ്റർ,ശ്രീ പി മുഹമ്മദ് റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു, ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ കൈറ്റ് മാസ്റ്റർ യൂനുസ് മാഷാണ് ക്യാമ്പ് നയിച്ചത്. സ്കൂൾ ഐ.ടി. കോ - ഓഡിനേറ്റർ ശ്രീ ആസിഫലി എന്നിവരാണ് സമ്മർ ക്യാമ്പ് എല്ലാ വിധ സഹായങ്ങളും നൽകി. കുട്ടികൾ വളരെ ആസ്വദിച്ചായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളിൽ നിന്നും നല്ലൊരു ഫീഡ്ബാക്ക് ആയിരുന്നു നമുക്ക് ലഭിച്ചിട്ടുണ്ടായിരുന്നത് കുട്ടികൾ വളരെ ആസ്വദിച്ച് ഷൂട്ട് ചെയ്ത് അത് കേഡൻ ലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തിരുന്നു. പല കുട്ടികൾക്കും ഈ ഒരു എഡിറ്റിംഗ് വളരെ താല്പര്യത്തോടെയായിരുന്നു ചെയ്തിരുന്നത് എഡിറ്റിംഗ് പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് ഇത് പ്രയോജനകരമാവുകയും ചെയ്തു.

എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്

ചിത്രശാല

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക