ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 17-08-2025 | Mohammedrafi |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
സ്‍കൂൾ ക്യാമ്പ് - പ്രാഥമികം 2024-25
പറപ്പൂർ ഐ യുഎച്ച് എസ് എസി ൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2024-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു . ഏകദിനക്യാമ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ എ. മമ്മു മാസ്റ്റർ നിർവഹിച്ചു . ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ , ശ്രീ റഷീദ് മാസ്റ്റർ,ശ്രീ പി മുഹമ്മദ് റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു, ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ കൈറ്റ് മാസ്റ്റർ യൂനുസ് മാഷാണ് ക്യാമ്പ് നയിച്ചത്. സ്കൂൾ ഐ.ടി. കോ - ഓഡിനേറ്റർ ശ്രീ ആസിഫലി എന്നിവരാണ് സമ്മർ ക്യാമ്പ് എല്ലാ വിധ സഹായങ്ങളും നൽകി. കുട്ടികൾ വളരെ ആസ്വദിച്ചായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളിൽ നിന്നും നല്ലൊരു ഫീഡ്ബാക്ക് ആയിരുന്നു നമുക്ക് ലഭിച്ചിട്ടുണ്ടായിരുന്നത് കുട്ടികൾ വളരെ ആസ്വദിച്ച് ഷൂട്ട് ചെയ്ത് അത് കേഡൻ ലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തിരുന്നു. പല കുട്ടികൾക്കും ഈ ഒരു എഡിറ്റിംഗ് വളരെ താല്പര്യത്തോടെയായിരുന്നു ചെയ്തിരുന്നത് എഡിറ്റിംഗ് പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് ഇത് പ്രയോജനകരമാവുകയും ചെയ്തു.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക







