സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 26038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26038 |
| യൂണിറ്റ് നമ്പർ | LK/2018/26038 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| കൈറ്റ് മെന്റർ 1 | ഷൈബി പോൾ |
| കൈറ്റ് മെന്റർ 2 | ജെറിൻ വർഗീസ് |
| അവസാനം തിരുത്തിയത് | |
| 21-04-2026 | Razeenapz |
അവധിക്കാലക്യാമ്പ് phase1
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - phase1
2024 -2027ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ഏകദിന ക്യാമ്പ് 27/ 5/ 2025 ചൊവ്വാഴ്ച നടത്തുകയുണ്ടായി.
സെൻ്റ് ആൽബർട്ട് സ് ഹൈസ്‌കൂൾ ലിറ്റിൽകൈറ്റ് മിസ്ട്രസ് ശ്രീമതി സ്വപ്ന മേരി കുട്ടികൾക്ക് ക്ലാസ് എടുത്തു .kdenlive വീഡിയോ എഡിറ്റർ ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മിക്കുവാൻ കുട്ടികൾ പരിശീലനം നേടി.

വ്യക്തമായ സ്ക്രിപ്റ്റ് തയ്യാറാക്കി വീഡിയോ എഡിറ്റിംഗ് ചെയ്യുവാൻ കുട്ടികൾ പരിശീലിക്കുകയുണ്ടായി.
9/1/26 ഇൽ സ്കൂൾ ആനുവൽ ഡേ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലൈവ് സ്ട്രീമിംഗ് ചെയ്യുകയുണ്ടായി. 2025 ഒക്ടോബർ 27 ന് 2024-27 ബാച്ചിൻ്റെ ക്യാമ്പ് ലെവൽ 2 നടത്തുകയുണ്ടായി. സെൻ്റ്. ആൽബർട്ട് സ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ജിലു ജോസഫ് ആനിമേഷനിലും സി.ഷൈബി പോൾ പ്രോഗ്രാമിങ്ങിലും ക്ലാസുകൾ നയിച്ചു.
മാതാപിതാക്കൾക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ബോധവൽക്കരണ ക്ലാസ്.
2024 -27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കായി ആർട്ടിഫിഷൽ ഇന്റലിജൻസ്(3/3/26) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈ ബാച്ചിലെ എല്ലാ കുട്ടികളെയും ഈ ക്ലാസ്സിൽ പങ്കെടുപ്പിച്ചു. ക്ലാസ്സ് വളരെ പ്രയോജനപ്രദം ആയിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായം പറഞ്ഞു.
-
26038-LK CAMP

യൂണിറ്റ് ക്യാമ്പ് ലെവൽ2
27 ഒക്ടോബർ 2025 ഇൽ 2024-27 ബാച്ചിന്റെ രണ്ടാം ലെവൽ ക്യാമ്പ് നടത്തുകയുണ്ടായി.
സെന്റ് ആൽബർട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജിലു ജോസഫ്,ഈ സ്കൂളിലെ ലിറ്റിൽ മിസ്ട്രസ് സിസ്റ്റർ ഷൈബി പോൾ എന്നിവർ ക്ലാസ് നയിച്ചു.



റോബോ പ്രദർശനം
2024-27 ബാച്ചിലെ കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികളെ കൂടി ഉൾപ്പെടുത്തി റോബോട്ടിക് എക്സിബിഷൻ നടത്തുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളും ഇത് കാണുകയും മനസ്സിലാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിയ എക്സിബിഷൻ അധ്യാപകരുടെയും കുട്ടികളുടെയും പ്രശംസ പിടിച്ചു പറ്റി