സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25



പ്രവേശനോത്സവം 2024 -25

പ്രവേശനോത്സവം 2024 -25

കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2024 - 25 അധ്യായന വർഷ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു.

യോഗത്തിന് സ്കൂൾ പ്രധാനധ്യാപിക ശ്രീമതി മിനിമോൾ കെ.പി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ആൻറണി ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങ് , ഗ്രാമപഞ്ചായത്ത്പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പ്രമോദ് കെ ഉദ്ഘാടനം ചെയ്തു.

മെജീഷനും വെൻട്രിലോ ക്വിറ്റും, 2022-23 കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ജേതാവുമായ സബിൻ നന്തിപുലം ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി. അദ്ദേഹത്തിൻറെ മാസ്മരിക പ്രകടനങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ എം കെ ആനന്ദൻ 2023 -24 അധ്യായന വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു ഫുൾ എപ്ലസ് വിദ്യാർത്ഥി അനുമോദിച്ചു. എം പി ടി എ പ്രസിഡൻറ് ശ്രീമതി ബിന്ദു ബാബു പഠനോപകരണ കിറ്റ് വിതരണം ചെയ്ത് സംസാരിച്ചു. ആശംസകൾ അർപ്പിച്ച് പള്ളി ട്രസ്റ്റി ശ്രീ ആൻറണി തറയിലും, സൗജന്യ പാഠപുസ്തക വിതരണം നടത്തി OSA പ്രസിഡൻറ് ശ്രീ ജേക്കബ് പി.എ യും സംസാരിച്ചു.

കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി, ക്ലബ് സെക്രട്ടറി ശ്രീ സനീഷ് പി ജെ ആശംസകൾ അർപ്പിച്ച വേദിയിൽ സംസാരിച്ചു. BRCപ്രതിനിധി ശ്രീമതി ആശാ ഉദയൻ അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി ജൂലി തോട്ടാൻ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിലെ നേതൃത്വം വഹിച്ചു . 2024 25 അധ്യായന വർഷം മികച്ചതാക്കട്ടെ എന്ന്പറഞ്ഞു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ജിഷ എ.ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു.

പരിസ്ഥിതി ദിനാചരണം June 5,2024

പരിസ്ഥിതി ദിനാചരണം June 5,2024

കോടന്നൂർ സെന്റ് ആന്റണീസ് യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം June 5 ന് വിവിധ പരിപാടികളോടെ നടത്തി. പ്രധാന അധ്യാപിക ശ്രീമതി മിനിമോൾ കെ.പി സ്വാഗതം ചെയ്ത ചടങ്ങ് പാറളം പഞ്ചായത്ത് 15 -)൦ വാർഡ് മെമ്പർ ശ്രീ പ്രമോദ് കെ. വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് കുമാരി അനാമിക സി.എസ്, കുമാരി ഭാഗ്യലക്ഷമി എന്നിവർ പരിസ്ഥിതി ദിന ആശംസകൾ നൽകി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷ തൈ വച്ചുപിടിപ്പിക്കൽ, കുട്ടികളുടെ പരിസ്ഥിതി ദിന റാലി എന്നിവ നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി ഷെറീന തോമസ് പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. എല്ലാ ക്ലാസുകളിലും പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും മികച്ചവ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

21/6/2024 ( യോഗാ ദിനം)

21/6/2024 ( യോഗാ ദിനം)

ഇന്ന്  വിദ്യാലയത്തിൽ യോഗാ ദിനം ആചരിച്ചു. മിനിടിച്ചർ യോഗാ മാസ്റ്റർ ശ്രീ.ആനന്ദൻ sir നെ സ്വാഗതം ചെയ്തു. ജിഷടിച്ചർ യോഗയുടെ  ഗുണങ്ങളെ കുറിച്ചും എന്തിന് വേണ്ടിയാണ് യോഗ  കുട്ടികൾ അഭ്യസിക്കേണ്ടത് എന്നും 2015 മുതലാണ് യോഗദിനം ആചരിക്കുന്നത് എന്നും പറഞ്ഞ് കൊടുത്തു.

ശ്രീ. ആനന്ദൻ

യോഗയെ കുറിച്ച് സംസാരിച്ച്

വിവിധ യോഗമുറകൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ആദ്യം ലളിതമായ

യോഗമുറകളായ സൂര്യനമ്സ്ക്കാരം പത്മാസനം ........ തുടങ്ങി

പിന്നീട്

കുണ്ഡലിനി ,പ്രാണയാമ,സേതുബന്ധന 'സിംഹാസന എന്നീ യോഗാമുറകൾ കാണിച്ചു കൊടുത്തു.

ഓരോ യോഗയ്ക്ക് ഒപ്പവും ഗുണങ്ങളും പറയാൻ അദ്ദേഹം

മറന്നില്ല. നല്ല ശരീരത്തിന് നല്ല മനസ്സ് എന്ന പോലെ

യോഗശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു.

ലഹരിവിരുദ്ധ ദിനം

ജൂൺ 26ന് ലഹരിവിരുദ്ധ ദിനം പ്രധാനാധ്യാപിക മിനിമോൾ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഹണില ടീച്ചർ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുത്ത് അന്നേ ദിവസത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലഹരി വിരുദ്ധ പ്ലക്കാഡുകൾ പിടിച്ചുകൊണ്ട് കോടന്നൂർ  ഗ്രാമത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സൈക്കിൾ റാലി നടത്തി.എൽ.പി യു.പി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീമതി ഗ്രീന ടീച്ചർ എടുത്തു. ഇന്നത്തെ തലമുറ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതമാണ് ലഹരി എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെയാണ് ആസ്വദിക്കേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു

സ്കൂൾ പാർലിമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 24

2024 - 25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 10ന് നടത്തി. ജനാധിപത്യരീതിയിൽ നടന്ന തിരഞ്ഞെടുപ്പിനെ മുന്നോടിയായി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചു. ജൂലൈ പത്തിന് ഉച്ചയ്ക്ക് നടന്ന പാർലിമെൻററി തിരഞ്ഞെടുപ്പിൽ 3, 4, 5, 6 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. അന്നുതന്നെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി.

         ഈ അധ്യയന വർഷത്തെ സ്കൂൾ പ്രൈം മിനിസ്റ്റർ ആയി  പാർവതി കെ ഷൈൻ, എജുക്കേഷൻ മിനിസ്റ്റർ ആയി ശിവ സി ആർ സ്പോർട്സ് മിനിസ്റ്റർ ആയി നിതിൻ കൃഷ്ണ കെ ആർട്സ് മിനിസ്റ്റർ ആയി ശ്രേയ എ കെ ഡിസിപ്ലിൻ മിനിസ്റ്റർ ആയി അനാമിക കെ ബി ഹെൽത്ത് മിനിസ്റ്റർ ആയി അഭിരാം എം എം അഗ്രികൾച്ചറൽ മിനിസ്റ്റർ ആയി റിത്വിക് മാധവ് എം എസ് എന്നിവരെ തിരഞ്ഞെടുത്തു.

        ജൂലൈ 24ന് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങ് പാറളം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ പ്രസാദ്  സർ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ശ്രീമതി മിനിമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ കെ പ്രസാദ് അവറകൾ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .അധ്യാപിക ശ്രീമതി ജോസ്നി ടീച്ചർ നന്ദി അർപ്പിച്ചു.