'''പ്രവേശനോത്സവം - 2025-26'' ''''

കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2025 ജൂൺ രണ്ടിന് വ്യത്യസ്ത പരിപാടികളുടെ പ്രവേശനോത്സവം ചടങ്ങ് നടന്നു. അവധിക്കാലത്തിന്റെ ആഘോഷ തിമിർപ്പിൽ നിന്ന് നവാഗതരെ വരവേൽക്കാൻ അക്ഷരമുറ്റം ഒരുങ്ങി.പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് പ്രധാന അധ്യാപിക കെ പി മിനിമോൾ ടീച്ചർ ഏവരെയും സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവറന്റ് ഫാദർ ആന്റണി ആലുക്ക അധ്യക്ഷതവഹിച്ച ചടങ്ങ് ,പാറളം ഗ്രാമപഞ്ചായത്ത് വികസനക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറു മായ ശ്രീ പ്രമോദ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ തെളിയിക്കാനായി നവാഗതരായ രണ്ട് വിദ്യാർത്ഥികളും കൂടെ ചേർന്നു.

 വാർഡ് മെമ്പർ ശ്രീ ജൂബി മാത്യു , ശ്രീ ലിജീവ്,വേൾഡ് കോർണർ പ്രതിനിധി ശ്രീ വിൻസൻ്റ് ,പാറളം വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ശ്രീ ജേക്കബ്,PTA പ്രസിഡൻസ് എംകെ ആനന്ദൻ,പള്ളി ട്രസ്റ്റി ശ്രീ സന്തോഷ് മാടവന ,ചേർപ്പ് പോലീസ് സ്റ്റേഷൻ പ്രതിനിധി ശ്രീ സുനിൽ സാർ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ കഴിഞ്ഞവർഷം SSLC ,+2ഉന്നത വിജയം നേടിയവരെ ആദരിച്ചു.വേൾഡ് കോർണർ പ്രതിനിധികൾ വിദ്യാലയത്തിനായി തരുന്ന നോട്ടുപുസ്തകം സൗജന്യ പാഠപുസ്തക വിതരണം, പഠനോപകരണ കിറ്റ് വിതരണം, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, അക്കാദമിക കലണ്ടർ പ്രകാശനം, എന്നിവ യോഗം മധ്യേ നടന്നു.പ്രവേശനോത്സവം ചടങ്ങിന് MPTA    പ്രസിഡൻറ് സിജാ ബൈജു നന്ദി അർപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

കോടന്നൂർ സെൻറ് ആൻറണീസ് യു.പി സ്കൂളിലെ പരിസ്ഥിതി ദിനം ജൂൺ 5 വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമായി പരിസ്ഥിതി ദിനം ആഘോഷിച്ചു.പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ സ്വാഗതം ചെയ്ത ചടങ്ങ് സ്കൂൾ മാനേജർ റവ ഫാദർ ആന്റണി ആലുക്ക ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് എല്ലാ വിദ്യാർത്ഥികളും പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ആൻറണി അച്ഛൻ വൃക്ഷതൈ വിതരണം നടത്തി. എല്ലാ അധ്യാപകരും ഗ്രീൻ കളർ വസ്ത്രങ്ങൾ അണിഞ്ഞാണ് വന്നത്. എല്ലാ ക്ലാസ് മുറികളും മണി പ്ലാൻറ് തൈകൾ കൊണ്ട് അലങ്കരിച്ചിരുന്നു. പോസ്റ്റർ പ്രദർശനവും ,കവിത അവതരണവും നടത്തി. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആന്റണി അച്ഛനും ,മിനി ടീച്ചറും, തങ്കമ്മ ടീച്ചറും വൃക്ഷതൈകൾ നട്ടു. ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണെന്ന് ബോധവൽക്കരിച്ചു. ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാവണം നമ്മുടെ ഓരോ പരിസ്ഥിതി ദിനവും അതുകൊണ്ടുതന്നെ ഈ പരിസ്ഥിതി ദിനത്തിലും നമുക്ക് ഒരുമിച്ച്

പ്രയത്നക്കാം എന്ന സന്ദേശത്തോടെ ഈ വർഷത്തെ പരിസ്ഥിതി

ദിനാഘോഷം അവസാനിച്ചു.

ജ്യാമിതീയ പ്രദർശനം

തൃശ്ശൂർ സെന്റ് ആന്റണീസ് യു.പി.എസ് സ്കൂളിൽ 2025 ജൂൺ 28-ന് ജ്യാമിതീയ പ്രദർശനം നടന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ജ്യാമിതിയുടെ പ്രാധാന്യവും സൗന്ദര്യവും എടുത്തു കാണിക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. സമമിതി, കോണുകൾ, അളവുകൾ തുടങ്ങിയ ഗണിതശാസ്ത്ര ആശയങ്ങൾ ജ്യാമിതീയ രൂപങ്ങളെയും പാറ്റേണുകളെയും മനസ്സിലാക്കുന്നതിൽ നിർണായകമാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വികസിപ്പിക്കുന്നു. കുട്ടികൾ അവധിക്കാല പ്രവർത്തനമായാണ് ഈ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നത്. ചെയ്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ നൽകി അവരെ അഭിനന്ദിച്ചു.

'ചാന്ദ്രദിനം

2025 ജൂലൈ 21 ന്‌ വിവിധ പരിപാടികളോടെ ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി റോക്കറ്റ് മാതൃക നിർമ്മാണ മത്സരം നടത്തി. മാതൃക തയ്യാറാക്കിയ എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. മൂന്ന് ,നാല് ക്ലാസുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഓരോ ക്ലാസിലെയും മികച്ച പോസ്റ്റർ തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം നൽകി. Std 3 A ഫസ്റ്റ് അഭിത്യ വി .എസ്
മൂന്ന് ബി ഫസ്റ്റ്  ആര്യലക്ഷ്മി കെ എൻ 

std 4A ഫസ്റ്റ് ശ്രീലക്ഷ്മി N. ബാബു,

Std 4 B ഫസ്റ്റ് അനാമിക സിഎസ് 

യുപി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണ മത്സരം നടത്തി. പതിപ്പ് നിർമ്മാണ മത്സരത്തിൽ std 5 B വിജയികളായി. ചാന്ദ്രദിന ക്വിസ് മത്സരം ഫസ്റ്റ് അമർനാഥ് ടിവി സെക്കൻഡ് സാൻ വിൻ സന്തോഷ് ചാന്ദ്രദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദിനാചരണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദ്യോത്തര രീതിയിൽ റിന്റ ടീച്ചർ കുട്ടികൾക്കായി അവതരിപ്പിച്ചു. ചാന്ദ്രദിന വീഡിയോ പ്രദർശിപ്പിച്ചു. അമ്പിളിമാമനുമായി സംഭാഷണം , ബഹിരാകാശ സഞ്ചാരി ഫാൻസി ഡ്രസ്സ് മനോഹരമായിരുന്നു.

കുട്ടികളിൽ വ്യക്തി ശുചിത്വബോധം വളർത്തുന്നതിനായി ഒരു ക്ലാസ് നടത്താൻ തീരുമാനിക്കുകയും cimer ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ശ്രീമതി സുനിത എടുക്കുകയും ചെയ്തു

ഒക്ടോബർ 15 കൈകഴുകൽ ദിനം

കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും വിവിധ ഘട്ടങ്ങൾ എന്തെല്ലാം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു

ഒക്ടോബർ 14 ഭക്ഷ്യ ദിനം

ഒക്ടോബർ 14 ഭക്ഷ്യ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി ഓരോ ക്ലാസ്സുക്കാർക്കും വിവിധ ഭക്ഷണപദാർത്ഥങ്ങൾ നൽകി.ഫ്രൂട്ട്സ്, ആവി പലഹാരങ്ങൾ, മില്ലറ്റ് കൊണ്ടുള്ള  പദാർത്ഥങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവ കൊണ്ടുള്ള ഒരു മേള

നടത്തുകയും chaithu== '''പ്രവേശനോത്സവം - 2025-26'' '''' == കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2025 ജൂൺ രണ്ടിന് വ്യത്യസ്ത പരിപാടികളുടെ പ്രവേശനോത്സവം ചടങ്ങ് നടന്നു. അവധിക്കാലത്തിന്റെ ആഘോഷ തിമിർപ്പിൽ നിന്ന് നവാഗതരെ വരവേൽക്കാൻ അക്ഷരമുറ്റം ഒരുങ്ങി.പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് പ്രധാന അധ്യാപിക കെ പി മിനിമോൾ ടീച്ചർ ഏവരെയും സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവറന്റ് ഫാദർ ആന്റണി ആലുക്ക അധ്യക്ഷതവഹിച്ച ചടങ്ങ് ,പാറളം ഗ്രാമപഞ്ചായത്ത് വികസനക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറു മായ ശ്രീ പ്രമോദ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ തെളിയിക്കാനായി നവാഗതരായ രണ്ട് വിദ്യാർത്ഥികളും കൂടെ ചേർന്നു.

 വാർഡ് മെമ്പർ ശ്രീ ജൂബി മാത്യു , ശ്രീ ലിജീവ്,വേൾഡ് കോർണർ പ്രതിനിധി ശ്രീ വിൻസൻ്റ് ,പാറളം വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ശ്രീ ജേക്കബ്,PTA പ്രസിഡൻസ് എംകെ ആനന്ദൻ,പള്ളി ട്രസ്റ്റി ശ്രീ സന്തോഷ് മാടവന ,ചേർപ്പ് പോലീസ് സ്റ്റേഷൻ പ്രതിനിധി ശ്രീ സുനിൽ സാർ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ കഴിഞ്ഞവർഷം SSLC ,+2ഉന്നത വിജയം നേടിയവരെ ആദരിച്ചു.വേൾഡ് കോർണർ പ്രതിനിധികൾ വിദ്യാലയത്തിനായി തരുന്ന നോട്ടുപുസ്തകം സൗജന്യ പാഠപുസ്തക വിതരണം, പഠനോപകരണ കിറ്റ് വിതരണം, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, അക്കാദമിക കലണ്ടർ പ്രകാശനം, എന്നിവ യോഗം മധ്യേ നടന്നു.പ്രവേശനോത്സവം ചടങ്ങിന് MPTA    പ്രസിഡൻറ് സിജാ ബൈജു നന്ദി അർപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

കോടന്നൂർ സെൻറ് ആൻറണീസ് യു.പി സ്കൂളിലെ പരിസ്ഥിതി ദിനം ജൂൺ 5 വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമായി പരിസ്ഥിതി ദിനം ആഘോഷിച്ചു.പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ സ്വാഗതം ചെയ്ത ചടങ്ങ് സ്കൂൾ മാനേജർ റവ ഫാദർ ആന്റണി ആലുക്ക ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് എല്ലാ വിദ്യാർത്ഥികളും പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ആൻറണി അച്ഛൻ വൃക്ഷതൈ വിതരണം നടത്തി. എല്ലാ അധ്യാപകരും ഗ്രീൻ കളർ വസ്ത്രങ്ങൾ അണിഞ്ഞാണ് വന്നത്. എല്ലാ ക്ലാസ് മുറികളും മണി പ്ലാൻറ് തൈകൾ കൊണ്ട് അലങ്കരിച്ചിരുന്നു. പോസ്റ്റർ പ്രദർശനവും ,കവിത അവതരണവും നടത്തി. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആന്റണി അച്ഛനും ,മിനി ടീച്ചറും, തങ്കമ്മ ടീച്ചറും വൃക്ഷതൈകൾ നട്ടു. ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണെന്ന് ബോധവൽക്കരിച്ചു. ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാവണം നമ്മുടെ ഓരോ പരിസ്ഥിതി ദിനവും അതുകൊണ്ടുതന്നെ ഈ പരിസ്ഥിതി ദിനത്തിലും നമുക്ക് ഒരുമിച്ച്

പ്രയത്നക്കാം എന്ന സന്ദേശത്തോടെ ഈ വർഷത്തെ പരിസ്ഥിതി

ദിനാഘോഷം അവസാനിച്ചു.

ജ്യാമിതീയ പ്രദർശനം

തൃശ്ശൂർ സെന്റ് ആന്റണീസ് യു.പി.എസ് സ്കൂളിൽ 2025 ജൂൺ 28-ന് ജ്യാമിതീയ പ്രദർശനം നടന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ജ്യാമിതിയുടെ പ്രാധാന്യവും സൗന്ദര്യവും എടുത്തു കാണിക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. സമമിതി, കോണുകൾ, അളവുകൾ തുടങ്ങിയ ഗണിതശാസ്ത്ര ആശയങ്ങൾ ജ്യാമിതീയ രൂപങ്ങളെയും പാറ്റേണുകളെയും മനസ്സിലാക്കുന്നതിൽ നിർണായകമാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വികസിപ്പിക്കുന്നു. കുട്ടികൾ അവധിക്കാല പ്രവർത്തനമായാണ് ഈ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നത്. ചെയ്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ നൽകി അവരെ അഭിനന്ദിച്ചു.

'ചാന്ദ്രദിനം

2025 ജൂലൈ 21 ന്‌ വിവിധ പരിപാടികളോടെ ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി റോക്കറ്റ് മാതൃക നിർമ്മാണ മത്സരം നടത്തി. മാതൃക തയ്യാറാക്കിയ എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. മൂന്ന് ,നാല് ക്ലാസുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഓരോ ക്ലാസിലെയും മികച്ച പോസ്റ്റർ തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം നൽകി. Std 3 A ഫസ്റ്റ് അഭിത്യ വി .എസ്
മൂന്ന് ബി ഫസ്റ്റ്  ആര്യലക്ഷ്മി കെ എൻ 

std 4A ഫസ്റ്റ് ശ്രീലക്ഷ്മി N. ബാബു,

Std 4 B ഫസ്റ്റ് അനാമിക സിഎസ് 

യുപി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണ മത്സരം നടത്തി. പതിപ്പ് നിർമ്മാണ മത്സരത്തിൽ std 5 B വിജയികളായി. ചാന്ദ്രദിന ക്വിസ് മത്സരം ഫസ്റ്റ് അമർനാഥ് ടിവി സെക്കൻഡ് സാൻ വിൻ സന്തോഷ് ചാന്ദ്രദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദിനാചരണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദ്യോത്തര രീതിയിൽ റിന്റ ടീച്ചർ കുട്ടികൾക്കായി അവതരിപ്പിച്ചു. ചാന്ദ്രദിന വീഡിയോ പ്രദർശിപ്പിച്ചു. അമ്പിളിമാമനുമായി സംഭാഷണം , ബഹിരാകാശ സഞ്ചാരി ഫാൻസി ഡ്രസ്സ് മനോഹരമായിരുന്നു.

കുട്ടികളിൽ വ്യക്തി ശുചിത്വബോധം വളർത്തുന്നതിനായി ഒരു ക്ലാസ് നടത്താൻ തീരുമാനിക്കുകയും cimer ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ശ്രീമതി സുനിത എടുക്കുകയും ചെയ്തു

ഒക്ടോബർ 15 കൈകഴുകൽ ദിനം

കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും വിവിധ ഘട്ടങ്ങൾ എന്തെല്ലാം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു

ഒക്ടോബർ 14 ഭക്ഷ്യ ദിനം

ഒക്ടോബർ 14 ഭക്ഷ്യ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി ഓരോ ക്ലാസ്സുക്കാർക്കും വിവിധ ഭക്ഷണപദാർത്ഥങ്ങൾ നൽകി.ഫ്രൂട്ട്സ്, ആവി പലഹാരങ്ങൾ, മില്ലറ്റ് കൊണ്ടുള്ള  പദാർത്ഥങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവ കൊണ്ടുള്ള ഒരു മേള

നടത്തുകയും ചെയ്തു . സംസ്ഥാനതല ബാൻഡ്‌മിന്റൺ മത്സരത്തിൽ കോടന്നൂർ സ്കൂളിലെ 7 ആം ക്ലാസ് വിദ്യാർത്ഥിയായ ആരോൺ പോൾസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി .ആരോൺ പോൾസണ് സ്കൂളിൽ സ്വീകരണവും അനുമോദനവും നൽകി