എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഉദ്ഘാടകൻ സംസ്കൃത കോളേജ് അധ്യാപകനും അതിലുപരി നാടക കലാകാരൻകൂടിയായ ശ്രീ എം കെ സുരേഷ് ബാബു മാസ്റ്റർ ആയിരുന്നു.


16051-pravesanolsavam1.JPG


ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

"ഹരിത സാന്ത്വനം"ശ്രീ വാസുദേവആശ്രമ ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്ക്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും,എൻ.എസ്.എസ്. യൂണിറ്റും,ജെ.ആർ.സി.യൂണിറ്റും,പരിസ്ഥിതി

ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിനം ആരംഭിച്ചു.ദിനാചരണത്തിന്റെ ഭാഗമായി വനമിത്ര അവാർഡ് ജേതാവ് ശ്രീ സി.രാഘവൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.2021-22 വർഷത്തെ ജൻ

അഭിയാൻ ട്രസ്റ്റിന്റെ അംബേദ്കർ രത്ന അവാർഡ് ലഭിച്ച ശ്രീ ഒ കെ സുരേഷ് പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗൈ‍‍ഡ്സ് ലീഡർ ദേവപ്രിയ എം.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൾ അമ്പിളി കെ.കെ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.സി സുരേഷ് പരിപാടിക്ക് ആശംസകൾ പറഞ്ഞു.എൻ.എസ്.എസ്.യൂണിറ്റ്  ലീഡർ സായന്ത്എ സ് നന്ദിയും പറഞ്ഞു.

ജൂൺ 19

വായനാദിനം

ശ്രീവാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ആയിഷ നാജിയ വായനാദിന പ്രതിജ്ഞ ചൊല്ലി.സാഹിത്യ ക്വിസ്സിൽ‍ എട്ടാം ക്ലാസിലെ ചാരുലിയോണ

ഒന്നാം സ്ഥാനവും ഒൻപതാം ക്ലാസിലെ നിതശ്രീ കെ.കെ രണ്ടാം സ്ഥാനവും എട്ടാം ക്ലാസിലെ അനുനന്ദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസിലെ ചാരുലിയോണ ഒന്നാം സ്ഥാനവും സിയോണ സുനിൽ രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിലെ ചാരുലിയോണ തന്റെ പുസ്തകമായ ഓർമ്മമരം എല്ലാവരേയും പരിചയപ്പെടുത്തി.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് .                                                                                     നടുവത്തൂർ ശ്രീവാസുദേവാശ്രമ ഹയർസെക്കൻഡറി സ്ക്കൂൾ ഗെെഡ്സ് യൂണിറ്റും കൊയിലാണ്ടി  ലീഗൽ  സർവ്വീസ് കമ്മിറ്റിയും സംയുക്തമായി ചേ‍ർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ് കൂളിൽ 8B ക്ലാസ്സിലെ ചാരു ലിയോണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സമൂഹത്തിന്റ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത്  നമ്മുടെ നാടുകളിൽ പടരുകയാണ്.സമൂഹത്തെ കാർന്നുതിന്നുന്ന അപകടത്തിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  നടത്തിയ ഈ ക്ലാസ് മുന്നോട്ട്  കൊണ്ടുപോയത് രാജീവൻ മല്ലിശ്ശേരിയാണ് . ഗെെഡ്സ് യൂണിറ്റ് അംഗമായ വിസ് മയ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.കൊയിലാണ്ടി താലൂക്ക് ലീഗൽ  സർവ്വീസ് കമ്മിറ്റി വളണ്ടിയ‍ർ‍‍‍ ഉഷ ചന്ദ്രൻ ഈ ക്ലാസിന് നേതൃത്വം നൽകി.



ജൂലായ് 5

ശ്രീവാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലായ് 5ന് ബഷീർ

അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ചാരുലിയോണ എം എസ് ഒന്നാം സ്ഥാനവും (8B)ശ്രീലക്ഷ്മി പി പി രണ്ടാം സ്ഥാനവും(8B)മാളവിക കെ മൂന്നാംസ്ഥാനവും (9B)കരസ്ഥമാക്കി.ചിത്രരചന മത്സരത്തിൽ നയനഷൈജു ഒന്നാം സ്ഥാനവുംശ്രേയ എസ് ,മാളവിക കെ രണ്ടാം സ്ഥാനവും ശ്രേയ മൂന്നാം സ്ഥാനവും നേടി.


ജുലെെ 21

ചാന്ദ്രദിനം

ശ്രീ വാസുദേവാശ്രമ ഗവൺമെന്റ് ഹയർസെക്കൻ്ഡറി സ് കൂളിൽ ചാന്ദ്രദിനത്തിൽ 8ാം ക്ലാസിലെചാരു ലിയോണ ചാന്ദ്രദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചു . ചാന്ദ്രദിന ക്വിസ്സിൽ 9A ക്ലാസിലെ നിതശ്രീ ഒന്നാം സ്ഥാനവും 8B ക്ലാസിലെ ചാരു ലിയോണ രണ്ടാം സ്ഥാനവും 9B ക്ലാസിലെ മാളവിക, 8A ക്ലാസിലെ ഇഷ ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


    ഹിരോഷിമ ദിനം

  ആഗസ്റ്റ് 6,9   

ശ്രീ വാസുദേവ ആശ്രമ ഹയ‍‍‍‍‍‍ർ സെക്കൻഡറി സ്കൂൾ നടുവത്തൂ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർ; ഹിരോഷിമ ,നാഗസാക്കി ദിനത്തോ‍‍ടനുബന്ധിച്ച് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.അന്നേ ദിവസം നടന്ന സ്കൂൾ അസംബ്ലിയിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.യുദ്ധമുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച്  അജിത ടീച്ചർ കുട്ടികളോടു സംസാരിച്ചു  അതിനോടനുബന്ധിച്ച് കൊളാഷ് നിർമ്മാണവും വീഡിയോ പ്രദർശനവും നടത്തി.

  "സമാധാനത്തിന്റെ വെള്ളരിപ്രാവുക‍ൾ ലോക നന്മക്കായി  വാനിലുയർന്നു പറക്കട്ടെ"

                                "യുദ്ധം മരിക്കട്ടെ ,മനുഷ്യൻ ജീവിക്കട്ടെ"