ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് സ്കൂളിൽ നടന്നു. തികച്ചും വർണ്ണാഭമായ ബലൂണുകളും തോരണങ്ങളും അണിയിച്ചുകൊണ്ട് നവാഗതരായ കുട്ടികളെ സ്കൂൾ അങ്കണത്തിലേക്ക് മധുരംനൽകി സ്വീകരിക്കുകയും ചെയ്തു .തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രവേശനോത്സവ പരിപാടി വാർ‍ഡ് മെമ്പർ അമൽസരാഗ ഉദ്ഘാടനം ചെയ്തു .തുടർന്ന് പിടിഎ പ്രസിഡണ്ട് , പ്രിൻസിപ്പൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി

ഉദ്ഘാടനം




സമഗ്ര ഗുണമേന്മ പരിപോഷണ പരിപാടി ജൂൺ 3 -13

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പുതിയ പദ്ധതിയായ സമഗ്ര ഗുണമേന്മ പരിപോഷണ പരിപാടി ജൂൺ 3 - 13 വരെ സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടു കൂടി നടത്തി. ഓരോ വിഷയത്തിലും അധ്യാപകരുടെ വിശദമായ ക്ലാസുകൾ, വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളായ സ്കിറ്റ്,നാടകം പോസ്റ്റർ മേക്കിങ്, എന്നീ പരിപാടികൾ ശ്രദ്ധേയമായി

പ്രമാണം:16051 samagra gunamenma 25.jpg





ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ 5

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം  ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് തുടങ്ങി. സ്പെഷ്യൽ അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മാലിന്യമുക്ത കേരളത്തിനായി പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പസ്  സൗന്ദര്യവൽക്കരണ പദ്ധതിയിൽ LK, NCC. JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി.

വായന ദിനം ജൂൺ 19

ഈ വർഷത്തെ വായനാദിനം വ്യത്യസ്ത പരിപാടികളോടെ (ആസ്വാദനകുറിപ്പ് തയ്യാറാക്കൽ,സാഹിത്യക്വിസ്,വായനമത്സരം ) സ്‍കൂളിൽ ആചരിച്ചു. ക്വിസ് മത്സര വിജയികൾ




ലഹരി വിരുദ്ധ ദിനം ജൂൺ 26

ലഹരി വിരുദ്ധ ദിനം ലഹരിയോടുള്ള സന്ധിയില്ലാ പോരാട്ടം സർക്കാറിന്റെ 20 മില്യൻ pledge ന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗ്രൗണ്ടിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.  എൻ സി സി കേഡറ്റുകൾ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശം എന്നിവ നൽകി. JRC,LK യൂണിറ്റ് ക്യാമ്പസിൽ ലഹരി വിരുദ്ധ പോസ്റ്റർ നി‌ർമ്മിച്ചു.

ബഷീർ ദിനാചരണം ജൂലായ് 5