ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
പ്രവേശനോൽസവം
2024-25 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്നു.എട്ടാം ക്സാസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി സ്കൂളുകൾ അലങ്കരിച്ചു.മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ ഹാളിൽ ഇരുത്തി.ശ്രീ.പപ്പൻ നരിപ്പറ്റ ഉൽഘാടനം ചെയ്‍തു.സംഗീതത്തിൽ ബിരുദം നേടിയ പൂർവ്വ വിദ്യാർത്ഥി ചന്ദനയുടെ ഗാനമേള അരങ്ങേറി.പത്താം ക്ലാസ് പരീക്ഷയിൽ full Aplus,9 Aplus നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.പായസം നൽകി കുട്ടികളെ സന്തോഷിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ വളരെ ലളിതമായാണ് സ്വതന്ത്ര്യ ദിനം ആചരിച്ചത്.സ്കൗട്ട് ആന്റ് ഗൈഡ്‍സ്,JRC,SPC വിദ്യാർത്ഥികളുടെ പരേഡ് നടന്നു.ഹെഡ്മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു.പതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശം നൽകി.വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു.അതിന് ശേഷം JRC കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ പരിപാടി നടന്നു.
-
സല്യൂട്ട് സ്വീകരിക്കുന്നു.
-
പതാക ഉയർത്തൽ.
-
-
-
പരിസ്ഥിതി ദിനം
2024 വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ മരത്തൈ നടുകയും പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി
സബ്ജില്ലാ കായികമേള
കുന്നുമ്മൽ സബ്ജില്ലാ കായികമേളയിൽ തുടർച്ചയായ മൂന്നാം വർഷവും ആർ എൻ എം ഹൈസ്കൂൾ എച്ച് എസ് വിഭാഗം ചാമ്പ്യന്മാരായി. കൂടാതെ ഓവറോൾ റണ്ണേഴ്സ്അപ്പ് ആകാനും വിദ്യാലയത്തിന് സാധിച്ചു
സബ്ജില്ലാ കലാമേള
കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവം സംസ്കൃതം ഹൈസ്കൂളിൽ വച്ച് നവംബർ 11, 12, 13, 14, 15 തീയതികളിൽ നടന്നു. കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം ആർ എൻ എം എച്ച് എസ് എസ് ന് ലഭിച്ചു.
ഊർജ്ജിത കൗമാരം
പുലർ കാലം പദ്ധതിയുടെ ഭാഗമായി ഉപജില്ല ക്യാമ്പ് കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 30 നവംബർ 2024 ന് നടത്തി. വിദ്യാലയത്തിൽ നിന്ന് 20 ഓളം വിദ്യാർത്ഥികൾ ഇതിൽ പങ്കുചേർന്നു. വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം എയ്റോബിക്സ് പരിശീലനം ട്രാഫിക് ബോധവൽക്കരണം വായനാ പരിശീലനം എന്നീ ക്ലാസ്സുകൾ നൽകി.
അവധിക്കാല കായിക പരിശീലനം
5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഏപ്രിൽ മൂന്നാം തീയതി മുതൽ കായിക പരിശീലനം ആരംഭിച്ചു. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ മികച്ച പരിശീലനം വിദ്യാർത്ഥികൾക്ക് വേണ്ടി സജ്ജീകരിച്ചു. വിദ്യാലയത്തിലെ കായിക അധ്യാപകന് പുറമേ വിവിധ കായിക പരിശീലകരെ വിദ്യാലയത്തിലേക്ക് കൊണ്ടുവന്നു.