പ്രകൃതി തൻ പ്രതികാരം.
കാടുകൾ വെട്ടുന്നു
കുളങ്ങൾ നികത്തുന്നു.
മലകളിടിക്കുന്നു മനുഷ്യരെല്ലാം...
വയലുനികത്തുന്നു
മാലിന്യം നിറയ്ക്കുന്നു
മരങ്ങൾ മുറിക്കുന്നു മനുഷ്യരെല്ലാം ...
പ്രതികാര ദേഷ്യത്താൽ പ്രകൃതി തിളയ്ക്കുന്നു.
പാപികൾ മനുഷ്യർ വെന്തുരുകി...
വയലുകൾ നികത്തി പണി തുള്ള വീടുകൾ
വെള്ളപ്പൊക്കത്തിന്നടിയിലാക്കി...
വിവരമില്ലാ മനുഷ്യരുടെ കർമ്മഫലം
ദുരന്തങ്ങൾ മാത്രമെന്നോർക്കുക നാം...
ഒരുമിച്ചു നിന്നീടാം ഒരു തണൽ നട്ടീടാം
ഒരുമിച്ചു പ്രകൃതിയെ സംരക്ഷിക്കാം ...