ഉള്ളടക്കത്തിലേക്ക് പോവുക

എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

FREEDOM FEST - 2023

വിജ്ഞാനത്തിന്റെയും നൂതനആശയനിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന freedom fest 2023 ന്റെ ഭാഗമായി MESHSS ഇരിമ്പിളിയത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ നേത്രുത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. ആഗസ്റ്റ് ഏഴാം തിയ്യതി ഹെഡ്മാസ്റ്ററും കൈറ്റ് മാസ്റ്ററും കൈറ്റ്മിസ്‍ട്രസും ,SITC യും കൂടിച്ചേർന്ന് വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനാവശ്യമായ തിയ്യതികൾ കണ്ടെത്തി.ഇതനുസരിച്ച് ആഗസ്റ്റ് 9ന് രാവിലെ freedom fest Message കുട്ടികളിലേക്ക് എത്തിക്കാനും ഉച്ചക്ക് ശേഷം പോസ്റ്റർ നിർമ്മാണ മത്സരം നടത്താനും,ആഗസ്റ്റ് 11ന് ഇലക്ട്രോണിക്ക് പഠനോപകരണങ്ങളുടെ പ്രദർശനവും, ആഗസ്റ്റ് 14 ന് ക്വിസ്സും നടത്താൻ തീരുമാനിച്ചു.തുടർന്ന് പ്രോഗ്രാമുകളും തിയ്യതികളും കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു പൊതു അനൗൺസ്‍മെൻ്റ് നടത്തുകയും, പോസ്റ്റർ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പിലേക്ക് Share ചെയ്യുകയും, പോസ്റ്റർ ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തു.

Freedom fest Message& Poster നിർമ്മാണം

August 9- ഒരു അസംബ്ലി വിളിച്ച് freedom fest Message നൽകാൻ ചില പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ രാവിലെ പ്രാർത്ഥനക്ക് ശേഷം 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലീഡറായ റിൻഷ പ്രമോദ് freedom fest സന്ദേശം വായിച്ചു. ഒരോ ക്ലാസ് റൂം Speaker ലൂടെയും ഈ സന്ദേശം നല്ല രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു.

ഉച്ചക്ക് ശേഷം 1.45 ന് പോസ്റ്റർ നിർമ്മാണത്തിനുള്ള കുട്ടികൾ പത്താം ക്ലാസിലെ IT Labൽ എത്തി.അവർക്ക് പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പോസ്റ്റർ നിർമ്മാണത്തിനായി ഒരു മണിക്കൂർ സമയം നൽകി. 8, 9, 10 ക്ലാസുകളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു

ഇലക്ട്രോണിക്ക് പഠനോപകരണങ്ങളുടെ പ്രദർശനവും

August 10- ഇലക്ട്രോണിക്ക് പഠനോപകരണങ്ങളുടെ പ്രദശനം നടത്തുന്നതിനായി IT Corner -IT Lab, Science Lab എന്നിവക്ക് മുൻവശത്തായി ഒരുക്കി.2021-24 LK Batch ലെ കുട്ടികൾക്കായിരുന്നു പ്രദശനത്തിെന്റെ നേത്രുത്വം നൽകിയത്.Arduino kit,electronic kit എന്നിവ പ്രദർശനത്തിനായി ഉപയോഗപ്പെടുത്തി. ഒഴിവ് പിരീഡുകളിലും Break സമയങ്ങളിലും കുട്ടികൾ പ്രദർശന സ്ഥലത്തെത്തി ഇലക്ട്രോണിക്ക് പനോപകരണങ്ങളുടെ പ്രവർത്തനം കണ്ട് മനസിലാക്കി.

August 14- Quiz മത്സരം നടത്തി.

ഫ്രീഡം ഫെസ്റ്റ്-2025

സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി  ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി



സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ

സെപ്തംബർ 22ന് രാവിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തൽ

സെപ്തംബർ 22ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുകയും ചെയ്തു.

റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം

സെപ്തംബർ 24 ന് റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി.

പേസ്റ്റർ രചനമത്സരം

സെപ്തംബർ 26 ന് സേഫ്‌റ്റ്വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരവും നടത്തി