എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പരിസ്ഥിതിയില്ലാതെ നമ്മളില്ല

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയില്ലാതെ നമ്മളില്ല

പരിസ്ഥിതി പ്രശ്നങ്ങൾ ഇന്ന് ലോകത്തിന്റെ വഴിയിലെ ഏറ്റവും വലിയ കടമ്പയാണ്. പരിസ്ഥിതി സൗഹാർദ്ദമായി ജീവിക്കാൻ ശ്രമിക്കണം. ഓരോ ചുവടും പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പു വരുത്തി കൊണ്ടായിരിക്കണം. അതിന്റെ പാർശ്വഫലം മനുജൻ തീർച്ചയായും അനുഭവിക്കാൻ സാധിക്കുന്നതാണ്. മനുഷ്യന് പരിസ്ഥിതിയെ സുഹൃത്തായി കാണണം,അതിന്റെ ആവശ്യകത ഏറെയാണ്. എല്ലാ കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കാതങ്ങൾ മുന്നിട്ടു നിൽക്കുന്ന കേരളം പോലും പരിസ്ഥിതി സംരക്ഷണത്തിൽ പുറകോട്ടായുന്നു.പരിസ്ഥിതി ഇപ്പോൾ ഏറെ പരിതാപകരമായ അവസ്ഥയിലാണ്. അതിന്റെ സംരക്ഷണം ചുമലിലേറ്റാൻ മർത്ഥ്യനു സാധ്യമാകണം. പാടം നികത്തൽ ,മരങ്ങൾ വെട്ടിത്തെളിക്കൽ, കുന്നുകൾ പാറകൾ എന്നിവ പൊട്ടിക്കൽ തുടങ്ങിയവ പോലുള്ളതെല്ലാം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ പിടിച്ചു ലക്കുന്നവയാണ്. അതിനാലുണ്ടാവുന്ന ആഗേള താപനവും മറ്റും വർദ്ധിച്ചു വരുന്ന കാലഘട്ടമാണിത് മനുഷ്യ ജീവന് തന്നെ ഇത് ഭീഷണിയാണ്. പരിസ്ഥിതി നൽകുന്ന സ്രോതസ്സുകളെ സംരക്ഷിക്കുന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ചവരെ നിരാശയുടെ കയത്തിൽ മുക്കാനും അതുവഴി സദുപദേശം നൽകാനും സാധിക്കും. ഇലക്ട്രോണിക്‌ ഉപകരണങ്ങളിൽ നിന്നുമുള്ള

ഇ-വേസ്റ്റുകളെ നിയന്ത്രിക്കാഞ്ഞാൽ ഏറെ അപകടങ്ങൾക്ക് കാരണമാകും. ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റ്

ജൈവവള പ്ലാന്റ് പോലെ ഉള്ളവയായും, പ്ലാസ്റ്റിക്കുകളെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കലും, ഫാക്ടറികളുടെ എണ്ണം കുറക്കുന്നതിലൂടെ ഇങ്ങനെ പല രീതികളിലും മലിനീകരണങ്ങളുടെ തോത് കുറക്കാം. ഉണർന്ന ചിന്തയാൽ മനുഷ്യ ചിത്തത്തിന് കുളിർമയേകണം. ദുഷ്കരമായ പല പ്രവർത്തികളും മൂലം ഭൂമിയുടെ രുധിരം പോലും വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു.

മനുഷ്യ ചെയ്തികളിൽ രോഷാകുലയായി ഭൂമി സംഹാര താണ്ഡവമാടുന്നു. അതിനുദാഹരണമാണ് കേരള ജനത ധീരതയോടെ അതിജീവിച്ച കഴിഞ്ഞ രണ്ടു പ്രളയങ്ങൾ. ദുഷ്ടരുടെ ദയാരഹിത പ്രവർത്തിയിൽ പല നിഷ്കളങ്ക ഹൃദയങ്ങളും നിലച്ചു.പരിസ്ഥിതിയുടെ മറ്റൊരു മുഖം നാം അഭിമുഖീകരിക്കേണ്ടി വരും അതിനാൽ ഹീന പ്രവർത്തികളിൽ കർമ്മനിരതരാവാതെ പരിസ്ഥിതി സംരക്ഷണം ശീലിക്കണം. നമുക്ക് നല്ലൊരു നാളെയെ പ്രതീക്ഷിക്കാം.

അൻഷ.സി.
8 C എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം