ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്.
ജി പി എൽ പി എസ് ഒഴുകുപാറക്കൽ
വിലാസം
ഒഴുകുപാറക്കൽ

ജി പി എൽ പി എസ് ഒഴുകുപാറക്കൽ ,ഒഴുകുപാറക്കൽ പി.ഒ 691533
,
ഒഴുകുപാറക്കൽ പി.ഒ.
,
691533
,
കൊല്ലം ജില്ല
സ്ഥാപിതം1957 - -
വിവരങ്ങൾ
ഫോൺ04752292846
ഇമെയിൽ40335gplpsozhukuparackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40335 (സമേതം)
യുഡൈസ് കോഡ്32130100315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംഇടമുളക്കൽ
വാർഡ്17-ഒഴുകുപാറക്കൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത കുര്യാൻ
പി.ടി.എ. പ്രസിഡണ്ട്ബൈജു കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിനി ഷിജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഒഴുകുപാറക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് .

ചരിത്രം

ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ  ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം കോൺക്രീറ്റ് ചെയ്തതും വൈദ്യുതികരിച്ചതും ടൈലിട്ടതും നാലു മുറികളോട് കൂടിയതും ആണ്.അതിലൊന്ന് ഓഫിസ് മുറി ആയി പ്രവർ തിക്കുന്നു. ഓടിട്ടതും വൈദ്യുതികരിച്ചതു മായ ക്ലാസ് റൂമുകളും ഉണ്ട്.പ്രധാന മുറിയോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസുകൾ രണ്ടാം ക്ലാസ് എന്നിവയും അടുത്ത കെട്ടിടത്തിൽ ഒന്ന് ,മൂന്നു ,നാല് ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു.പ്രത്യേകമായി മൂന്ന് മുറികളടങ്ങിയ ഒരു കെട്ടിടവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. എലാ കുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്.കുട്ടികൾക്ക് കായിക വികസനത്തിനുതകുന്ന രീതിയിലുള്ള കളിസ്ഥലം വും ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഹൈ ടെക് ആകുകയും ഡിജിറ്റൽ ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ആവശ്യമായ ലാപ്ടോപ്കൾ പ്രോജെക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം ആണ് നടന്നു വരുന്നത് .അറബിക് ഭാഷ പഠനം കലാ കായിക വിദ്യാഭ്യാസം എന്നിവയും പഠന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിശാലമായ വളപ്പിനുള്ളിൽ പി ടി എ യുടെ നേതൃതു ത്തിൽ കൃഷിയും  വൈവിധ്യമായ ഉദ്യാനവും സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

* പുനലൂരിൽ നിന്നും തടിക്കാട് വെഞ്ചേമ്പ് റോഡിലൂടെ 15 .8 കി .മീ സഞ്ചരിച്ചാൽ ബസ് മാർഗം സ്കൂളിലെത്താം 
*എം സി റോഡിൽ നിന്നും കൊട്ടാരക്കര പോകുന്ന വഴിയിൽ വയ്ക്കൽ വഞ്ചിപെട്ടി റോഡിൽ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെതാം (4.9KM).