ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/മാന്ത്രിക വലയം

Schoolwiki സംരംഭത്തിൽ നിന്ന്
മാന്ത്രിക വലയം


എല്ലാ കൊല്ലത്തെയും പോലെ ഇക്കൊല്ലവും അമ്മയുടെ വീട്ടുമുറ്റത്തെ സ്വർണ വൃക്ഷം പൂത്തുലഞ്ഞിട്ടുണ്ടാവണം.തോട്ടിക്ക്‌ പോലും എത്താത്തഉയരമാണ്.നാട്ടിലെ പിള്ളേരെല്ലാം കൂടിച്ചേർന്ന് തലേന്ന് രാവിലെ മരത്തിൽ കയറും എല്ലാവർക്കും കിട്ടിയാൽ കിട്ടി. നാട്ടിലാകെ പത്തിരുപത് മരങ്ങളുണ്ട് എങ്കിലും മിക്ക മരങ്ങളും മതിലുകൾക്കുള്ളിൽ ആണ്. അതുകൊണ്ടുതന്നെ ആ മരങ്ങളിൽ കയറുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. നാട്ടിൽ ഏറ്റവും അധികം പൂക്കൾ പിടിക്കുന്ന ഒരു കണിക്കൊന്ന മരമുണ്ട് . ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ചേട്ടനാണ് അതിൻറെ മുതലാളി വീട്ടുകാരൊക്കെ ഉണ്ടെങ്കിലും ആ പാവം ഒറ്റയ്ക്കാണ്. അവരൊക്കെ മറ്റെവിടെയോ ആണ് താമസം .പക്ഷേ മതിലുകൾക്കുള്ളിൽ ആണെങ്കിലും എല്ലാവരുടെയും സ്വന്തമാണ് ആ മരം. എത്ര ശ്രമിച്ചാലും ആ മരത്തെ " മുട്ടയടിക്കാൻ " ഒക്കില്ല. ഉയരം അത്രയ്ക്കാണെ ! അതിൽ കയറാൻ പറ്റില്ല ഒരു കോലാണ്. പക്ഷേ നാട്ടിൽ എല്ലാവർക്കും ഒരുവിധം കണി വെക്കാൻ ഉള്ള പൂവ് അത് തരും. ചുവട്ടിൽ നിന്നും മേൽ അറ്റം വരെയും പൂവാ. മിക്കവാറും ഞങ്ങൾക്ക് കിട്ടാറില്ല എല്ലാവരും കൊണ്ടുപോവുന്നത് നോക്കിനിൽക്കാറാണ് പതിവ്, കാരണം ഞാനാണ് എൻറെ വീട്ടിൽ നിന്ന് പൂവിനായി പോകുന്നത്. പൂ വേണേൽ അനിയൻ വരണം,കണ്ട കാട്ടിലും വീട്ടിലും ഒക്കെ കയറി അവൻ പൂവും കൊണ്ട് വരും. രണ്ട് കൂട്ടരും രണ്ട് വീട്ടിലാണെലും ഒരേ മനസ്സോടെയാണ് കഴിയുന്നത്.വിഷു കണിയും സദ്യയും എല്ലാം എത്ര രസായിരുന്നു. കണ്ണ് തുറക്കുമ്പോൾ കാണുന്നതോ സ്വർണ നക്ഷത്രങ്ങളുടെയും മറ്റും ഇടയിലൂടെ ഓടക്കുഴൽ മീട്ടുന്ന കാർവർണനെയാണ്. ആഹാ എത്ര മനോഹരം!! ഇൗ കഴിഞ്ഞ കൊല്ലങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു, ഇനിയുള്ളതും ഇങ്ങനെ ആയാൽ മതിയായിരുന്നു!പക്ഷേ ക്കൊല്ലംഎങ്ങനെആയിരിക്കുമെന്ന് യാതൊരു നിശ്ചവുമി ലോകം കണ്ട ഏറ്റവും വലിയ മഹാമാരി പെയ്തൊഴിയാൻ എത്ര നാളെടുക്കും എന്ന് ആർക്കും അറിയില്ല. ചെറിയ ഒരു ചാറ്റലായി തുടങ്ങിയപ്പോൾ ആരും..ശ്രദ്ധ ചെലുത്തിയില്ലചാറ്റൽമഴയിൽ ഭീകരതയുടെ മണം അറിഞ്ഞവരുടെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല. അവരുടെ ജീവൻ എടുത്തു കൊണ്ടായിരുന്നല്ലോ ഈ ചാറ്റൽ ശക്തിപ്രാപിച്ചത്. കാറ്റിലൂടെ എന്നപോലെ മഴ മഹാമാരി ആയത് വൈകിയാണ് അറിഞ്ഞത്, നമ്മുടെ തൊട്ടടുത്തും ലക്ഷങ്ങളുടെ ജീവനെടുത്ത ഈ മഹാമാരി എത്തിക്കഴിഞ്ഞു. നൂറു വർഷങ്ങൾക്കിടയിൽ വരാറുള്ള ഒരു പ്രതിഭാസം എന്നൊക്കെ പല തെളിവുകളും സാക്ഷ്യം വെക്കുന്നുണ്ട്. എന്നാൽ അതൊന്നുമല്ല വേരില്ലെങ്കിൽ എത്ര വലിയ മരവും കടപുഴകി വീഴും എന്ന് കേട്ടിട്ടില്ലേ അതേപോലെ സ്വന്തം വേരുകൾ മുറിഞ്ഞു പോകുന്നതറിയാതെ വർണ്ണലോകത്ത് അന്ധനായ മനുഷ്യന് വേരുകൾ തോൽപ്പിക്കാൻ കാലം നിശ്ചയിച്ച മാന്ത്രിക വലയമാണ് ഈ മഹാമാരി. നഷ്ടമായ ആ വേരുകളെ കളെ എന്ന് നാം നാം തിരിച്ചറിയുന്നുവോ, എന്ന നാമവയെ മറക്കാതെ അതെ അവയോട് ഒട്ടി ചേർന്നുകൊണ്ട് ലോകത്തെ ആസ്വദിക്കാൻ പഠിക്കുന്നുവോ അന്ന് മാത്രമേ ഈ വലയം ആദ്യം പൊട്ടിക്കാൻ സാധിക്കൂ. സ്വന്തം അസ്തിത്വ മറന്ന് അന്ന് ആഘോഷങ്ങൾ ആസ്വദിക്കുന്നവർ ഇന്ന് നാല് ചുവരുകൾക്കുള്ളിൽ സ്നേഹിതർക്കൊപ്പം സ്നേഹം പങ്കുവെച്ച് വിഷുവും ഈസ്റ്ററും ഒക്കെ അറിയുന്നു. ഇതിനായുള്ള ഒരു മരുന്നാണ് ഈ മഹാമാരി. ആവശ്യത്തിനുമാത്രം പുറത്തിറങ്ങണം എന്ന ബോധം ഉണ്ടാക്കാനുള്ള ഒരു മരുന്ന്. അത്രയേ ഉള്ളൂ. പ്രകൃതിക്കു മുന്നിൽ നാം ഒന്നുമില്ലെന്ന് ഓർമ്മപ്പെടുത്തൽ.

പവിത്ര പി ശശി
10 D ബി. ജെ. എസ്. എം മഠത്തിൽ വി. എച്ച്. എസ്. എസ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ