എൻ എം യു പി എസ് മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എം യു പി എസ് മാട്ടൂൽ
വിലാസം
മാട്ടൂൽ

മാട്ടൂൽ നോർത്ത് പി.ഒ.
,
670325
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0497 2844255
ഇമെയിൽnmupsmattul@gmail.com
കോഡുകൾ
സ്കൂൾ കോഡ്13559 (സമേതം)
യുഡൈസ് കോഡ്32021400419
വിക്കിഡാറ്റQ64458710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ452
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരള ടി
പി.ടി.എ. പ്രസിഡണ്ട്താജുന്നീസ വി പി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എൻ എം യു പി സ്കൂൾ മാട്ടൂൽ

ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ടതാണ്. ഹൈടെക് ക്ലാസ്മുറികൾ, കേന്ദ്രീകൃത ഐടി ലാബ്, ക്ലാസ് ലൈബ്രറികൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, ഓപ്പൺ ഓഡിറ്റോറിയം, സ്കൂൾ വാഹന സൗകര്യം, ടോയ്‌ലറ്റ് സംവിധാനം, ശിശുകേന്ദ്രീകൃത പ്രീ പ്രൈമറി ക്ലാസുകൾ, അർപ്പണ ബോധമുള്ള അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടുന്ന LSS, USS വിജയങ്ങൾ, കലാ-ശാസ്ത്ര-പ്രവൃത്തിപരിചയം മേഖലകളിൽ ഉന്നത വിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും  പഠനത്തോടൊപ്പം  പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും മികച്ച രീതിയിൽ പരിശീലനം  നൽകുന്നു.

കല - കായിക- ഗണിത-സാമൂഹ്യ-ശാസ്ത്ര - പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. കല - ശാസ്ത്ര മേളകളിൽ ലഭിച്ചിട്ടുള്ള ഓവറോൾ ചാംപ്യൻഷിപ് സ്കൂളിന്റെ മികവ് ഉയർത്തുന്നു. LSS  - USS , സംസ്കൃതം ,അറബി ,ഉറുദു സ്കോളർഷിപ് പരീക്ഷകളിലെ ഉന്നത വിജയം സ്കൂളിന്റെ അക്കാദമിക മികവിനെ കാണിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം , പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിൽ കുട്ടികൾ സംരക്ഷിക്കുന്നുണ്ട് . മാലിന്യ മുക്ത വിദ്യാലയമാക്കി മാറ്റുന്നതിനുള്ള പ്രവർത്തങ്ങൾ കുട്ടികൾ ചെയ്തു വരുന്നു .

മാനേജ്‌മെന്റ്

ത-അലിമുൽ ഇസ്‌ലാം സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .

മാനേജർ - വി  വി മുനീർ

മുൻസാരഥികൾ

1 സി എം മഹമൂദ് മാസ്റ്റർ

2  മൈക്കിൾ പയസ് മാസ്റ്റർ

3 ടി കെ അബ്ദുള്ള മാസ്റ്റർ

4 സി ശശിധരൻ മാസ്റ്റർ

5 വി പി മുഹമ്മദലി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എൻ_എം_യു_പി_എസ്_മാട്ടൂൽ&oldid=2533088" എന്ന താളിൽനിന്ന് ശേഖരിച്ചത്