ഗവ..എൽ.പി.എസ്സ്.ഇടമൺ

(GLPS Edamon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഇടമൺ എന്ന ഗ്രാമത്തിലുള്ള ഒരു പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടമൺ. നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന ഒരു ഹൈടെക്ക് സ്‌കൂളാണിത്. തെന്മല പഞ്ചായത്തിലെ ആദ്യത്തെ ഗവൺമെന്റ് LP സ്കൂൾ കൂടിയാണ് ഈ വിദ്യാലയം.

ഗവ..എൽ.പി.എസ്സ്.ഇടമൺ
വിലാസം
ഇടമൺ

ജി എൽ.പി.എസ്. ഇടമൺ
പി.ഒ, ഇടമൺ
,
691307
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgovtlpsedamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്40407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി പുരോഗമന വികസന പ്രവർത്തനങ്ങളിലൂടെയാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. 2004ൽ പ്രൈമറി വിഭാഗം ആരംഭിച്ചതോടു കൂടി പ്രൈമറി തലം മുതൽ നാലുവരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന മികച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്ഥാപനം മാറി. അക്കാദമിക പ്രവർത്തനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിന് അവകാശപ്പെടാം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രീ പ്രൈമറി വിഭാഗത്തെ ഉയർത്തുവാനുള്ള വർണ്ണ കൂടാരം പദ്ധതി നമ്മുടെ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്. 6 ക്ലാസ് റൂം, വിശാലമായ ഓഡിറ്റോറിയം, ഓഡിറ്റോറിയത്തോടനുബന്ധിച്ച് ഡൈനിങ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം, സ്കൂൾമുറ്റം, വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ആവശ്യത്തിന് ശുചിമുറികൾ, ശുദ്ധജല സംവിധാനം, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുങ്ങുന്ന അകം കളിയിടം, പുറം കളിയിടം, ഗണിത -ശാസ്ത്ര കോർണറുകൾ, തുടങ്ങി കുട്ടികളെ പഠനത്തിൽ ആകർഷകമാക്കുന്ന വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. യോഗ
  2. കായിക രംഗം

പഠനത്തോടൊപ്പം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സ്കൂൾ ശാസ്ത്രമേള, കായികമേള, കലോത്സവം, കരാട്ടെ പരിശീലനം, നൃത്ത പരിശീലനം,എൽഎസ്എസ് പ്രത്യേക പരിശീലനം എന്നിവ നടത്തിവരുന്നു. അതോടൊപ്പം പ്രാധാന്യമുള്ള ദിനങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന പരിപാടികൾ, കളിയോടൊപ്പം പഠനം , അറിവ് മഴ തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു,. എല്ലാവർഷവും പഠനയാത്രകൾ നടത്തപ്പെടുന്നു. കുട്ടികളുടെ അവ ഭവന സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ഭവന സന്ദർശനവും നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീദേവി
  2. സുരേഷ് കുമാർ ആർ.
  3. രശ്മി
  4. രവീന്ദ്രൻ
  5. സജനി എ .

നേട്ടങ്ങൾ

എൽ. എസ്. എസ്. സ്‌കോളർഷിപ്പ് മിക്ക വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 12 കി. മീ. അകലെ ഇടമൺ ഫെഡറൽ ബാങ്കിന് എതിർ വശം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ..എൽ.പി.എസ്സ്.ഇടമൺ&oldid=2534549" എന്ന താളിൽനിന്ന് ശേഖരിച്ചത്