ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്എസ്എസ് തരിയോട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15019-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15019
യൂണിറ്റ് നമ്പർLK/2018/15019
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ലീഡർകാതറിൻ മരിയ സിബി
ഡെപ്യൂട്ടി ലീഡർഇസ മേരി പ്രിൻസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിഷ ആൻ ജോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ ആർ
അവസാനം തിരുത്തിയത്
31-12-2025Sreejakr

ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടത്തി. നിർമ്മല ഹൈസ്കൂൾ തരിയോട് കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസിലിൻ ജോസ് ക്ലാസ്സ് നയിച്ചു. ആനിമേഷൻ, സ്ക്രാച്ച്3 എന്നിവയിൽ പരിശീലനം നൽകി.

റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു

തരിയോട്: ഗവ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റിൻ്റെ ഉദ്ഘാടനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും (29/2/2025)പ്രധാനാധ്യാപിക ശ്രീമതി ഉഷ കുനിയിൽ നിർവഹിച്ചു. ശ്രീമതി മറിയം മഹ്മൂദ്, ശ്രീമതി. നിഷ ആൻ ജോയ്' ശ്രീമതി. ശ്രീജ കെ.ആർ. ശ്രീ.പി.കെ സത്യൻ, എന്നിവർ പ്രസംഗിച്ചു. ലിറ്റിൽകൈറ്റ് അംഗങ്ങളായ. സ്നിഗ്ധ എസ്.ജി , കാതറിൻ മരിയ സിബി, ഇസ മേരി പ്രിൻസ് എന്നിവർ നേതൃത്വം നൽകി

പൊഴുതന ലൗഷോർ സ്പെഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം നൽകി

പൊഴുതന : തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടർ പരിശീലന പരിപാടി പൊഴുതന ലൗഷോർ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു.കമ്പ്യൂട്ടർ പരിചയപ്പെടാൻ വേണ്ടിയുള്ള മൗസ് ഗെയിമുകളുടെ പരിശീലനം, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടൽ, ചെറിയ ആനിമേഷൻ സിനിമകളുടെ പ്രദർശനം തുടങ്ങിയവയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ.ടി.യുടെ പുതുലോകം പരിചയപ്പെടാൻ സാധിച്ചു. ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ,കൈറ്റ് മെന്റർമാരായ ശ്രീജ കെ.ആർ , ജിനി എ, ബിന്ദു വർഗീസ് , പൊഴുതന ലൗ ഷോർ സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിതാ വർക്കി, ധനിഷ ദിലീപ് , പി. ഷാജഹാൻ, സുനീറ സുലൈഖ എന്നിവർ നേതൃത്വം നൽകി