എം.റ്റി. എൽ. പി. എസ്. വളകൊടികാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി. എൽ. പി. എസ്. വളകൊടികാവ് | |
---|---|
വിലാസം | |
ഈട്ടിച്ചുവട് ഈട്ടിച്ചുവട് പി.ഒ. , 689675 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04735 266512 |
ഇമെയിൽ | valakodikavu11@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38533 (സമേതം) |
യുഡൈസ് കോഡ് | 32120801211 |
വിക്കിഡാറ്റ | Q87598873 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രശോഭ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ. പി. എസ്. വളകൊടികാവ്
ചരിത്രം
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വളകൊടികാവ് എം ടി എൽ പി സ്കൂൾ . ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വളകൊടികാവ് എം ടി എൽ പി സ്കൂൾ എന്ന പേര് ഉണ്ടായതിനു പിന്നിൽ ഒരു ചരിത്രമുണ്ട് .ഈട്ടിച്ചുവട് എന്ന സ്ഥലത്തു എൽ ജി വി സ്കൂൾ പ്രവർത്തിച്ചിരുന്ന കാലത്തു വളകൊടികാവ് എന്ന സ്ഥലത്തു മാർത്തോമ്മാ മാനേജ്‌മന്റ് ഒരു സ്കൂൾ ആരംഭിച്ചിരുന്നു .സ്കൂൾ ഒരു ഷെഡിൽ ആണ് നടത്തി വന്നത് .കെട്ടിടം പണിയാൻ ഉള്ള ബുദ്ധിമുട്ടു കാരണം സ്ഥലവാസികളുടെ അപേക്ഷ പ്രകാരം മാനേജ്മെന്റിന്റെ സമ്മതത്തോടെ ഇംഗ്ലീഷ് സ്കൂളും എൽ ജി വി സ്കൂളും നടത്തിയിരുന്ന കെട്ടിടത്തിലേക്ക് വളകൊടികാവ് സ്കൂൾ മാറ്റി സ്ഥാപിതമായി .ഇങ്ങനെ ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വളകൊടികാവ് എം ടി എൽ പി സ്കൂൾ എന്ന് പേരായി .
അതിജീവനം 2018 ആഗസ്ത് മാസം14 ആം തീയതി കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ സ്കൂൾകെട്ടിടംമുഴുവനും വെള്ളത്തിനടിയിൽ ആയി .സ്കൂളിലെ സാധന സാമഗ്രികളും ഫയലുകളും നഷ്ടമായി .ബഹുമാനപ്പെട്ട എം എൽ എ ശ്രീ .രാജു എബ്രഹാം സ്കൂൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു .പ്രളയം തകർത്ത കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ സാധിക്കാത്തതിനാൽ കടവുപുഴയ്ക്കു സമീപമുള്ള എബനേസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്തു അധ്യയനം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി.സാലി .ഇ .സി യുടെ നേതൃത്വത്തിൽ 13ലക്ഷം രൂപ ചെലവഴിച്ചു സ്കൂൾ കെട്ടിടം പുനഃരുദ്ധരിച്ചു .2020 ൽ പണി പൂർത്തിയായെങ്കിലും covid-19 എന്ന മഹാമാരി മൂലം ഓൺലൈൻ ആയി ക്ലാസുകൾ നടന്നതിനാൽ പ്രതിഷ്ഠ ശുശ്രുഷ നടത്താൻ സാധിച്ചില്ല .എന്നാൽ 2021 ഒക്ടോബര് മാസം 22 ആം തിയതി റാന്നി -നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ തിരുമേനി പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കുകയും റാന്നിയുടെ ആരാധ്യനായ മുൻ എം എൽ എ ശ്രീ .രാജു എബ്രഹാം സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ സ്കൂൾ കെട്ടിടം
- സ്കൂൾ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ് ,പ്രൊജക്ടർ ,സ്പീക്കർ )
- ടെലിവിഷൻ
- പാചകപ്പുര
- കുട്ടികളുടെ പാർക്ക്
- ജൈവവൈവിധ്യ പാർക്ക്
- കുടിവെള്ള സൗകര്യം
- ടോയ്ലറ്റുകൾ
- എല്ലാക്ലാസ്സിലും ഫാനും ലൈറ്റും
- ആധുനിക ഫർണിച്ചരുകൾ
- കളിസാധനങ്ങൾ
- കിളിക്കൂടും കിളിയും
- ചുറ്റുമതിൽ
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- നാട്ടുരുചി
- പതിപ്പ് നിർമാണം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- സ്കൂൾ സുരക്ഷ
- ഔഷധസസ്യപ്രദര്ശനം
- കായിക പരിശീലനം
- ചിത്രരചനാ പരിശീലനം
- ഒറിഗാമി പരിശീലനം
- കയ്യെഴുത്തു മാസിക
- ക്ലബ് പ്രവർത്തനങ്ങൾ
- പൂന്തോട്ട നിർമാണം
- ബോധവത്കരണ ക്ലാസ്
-
dance std1
-
pulikali
-
dance1
-
arts paper1
-
prathibhasangamam1
-
prathibhasangamam2
മികവുകൾ
- പഠനോത്സവം
- നാട്ടുരുചി
- ബാലസഭ
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
- നല്ലപാഠം
- സ്കൂൾ സുരക്ഷ
- പ്രതിഭാ സംഗമം
മുൻസാരഥികൾ
- ശ്രീ .പി .സി .വര്ഗീസ്
- ശ്രീ .റ്റി .എ .മാത്യു
- ശ്രീ .ഡേവിഡ് എബ്രഹാം
- ശ്രീ .എം .എം .വര്ഗീസ്
- ശ്രീ .എൻ .സി .വര്ഗീസ്
- ശ്രീ .എൻ .സി .ജോർജ്
- ശ്രീ .വി .റ്റി . എബ്രഹാം
- ശ്രീമതി .അന്നമ്മ ജോൺ
- ശ്രീമതി .സാറാമ്മ ജേക്കബ്
- ശ്രീ .ജോസഫ് കെ .കെ
- ശ്രീമതി .കുഞ്ഞുമറിയാമ്മ(1999-2016)
- ശ്രീമതി .സാലി ഇ .സി(2016-2020)
- ശ്രീമതി .സൂസമ്മ ജോൺ(2020-2022)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ .വിദ്യാധരൻ (C.I ,റാന്നി )
- Dr.ജോർജ് തോമസ് ,ഈട്ടിച്ചുവട് (മേനംതോട്ടം ഹോസ്പിറ്റൽ )
- ശ്രീ .മത്തായി (അങ്ങാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് &Co-Operative സൊസൈറ്റി പ്രസിഡന്റ് )
- Dr.തോമസ് മാത്യു ,ചിറക്കൽ
- ഉമ്മൻ K.O(D.E.O)
- Dr.P.Hഷാജു
- മാത്യു ചാമക്കാലായിൽ റമ്പാച്ചൻ
- റെവ.ഡെന്നി ഫിലിപ്പ്
മാനേജ്‌മന്റ്
എം .റ്റി & ഇ .എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂൾ ആണിത് .ശ്രീമതി .ലാലികുട്ടി .പി .മാനേജർ ആയും റെവ .ബെന്നി വി .എബ്രഹാം ഉൾപ്പെട്ട ഒരു കമ്മിറ്റി ൽ എ സി അംഗങ്ങൾ ആയും പ്രവർത്തിക്കുന്നു . ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം : ജൂൺ 5
- വായനാദിനം : ജൂൺ 19
- ബഷീർ ചരമദിനം : ജൂലൈ
- ക്വിറ്റ് ഇന്ത്യ ദിനം : ഓഗസ്റ്റ് 9
- സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15
- അധ്യാപക ദിനം : സെപ്തംബര് 8
- ഗാന്ധിജയന്തി : ഒക്ടോബര് 2
- കേരളപ്പിറവി : നവംബര് 1
- ശിശുദിനം : നവംബര് 14
- ക്രിസ്മസ് : ഡിസംബർ 25
- റിപ്പബ്ലിക്ക് ദിനം : ജനുവരി 26
- ലോക വന ദിനം : മാർച്ച് 21
അധ്യാപകർ
ശ്രീമതി .സൂസമ്മ ജോൺ (H.M)
ശ്രീമതി .മിനി എബ്രഹാം
ക്ളബുകൾ
ശാസ്ത്ര ക്ലബ്
ഗണിത ശാസ്ത്ര ക്ലബ്
കാർഷിക ക്ലബ്
സ്കൂൾ സുരക്ഷാ ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
school news1
-
school news2
-
clay modeling1
-
origami1
-
ullasaganitham
വഴികാട്ടി
റാന്നി -ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും 2 KM ദൂരത്തിൽ റാന്നി -വലിയകാവ് റോഡിനു ഇടതു വശത്തായി സിറ്റാഡൽ സ്കൂളിന് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .