ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും


യുവതലമുറയെ .....നിങ്ങൾ
ഒന്ന് തിരിഞ്ഞുനോക്കുവിൻ
നിങ്ങളുടെ പൂർവ്വികരുടെ
കാലം അതൊന്നു തിരിഞ്ഞു നോക്കൂ
പ്രകൃതിയെ സ്നേഹിച്ചവർക്കു
പ്രകൃതിയും തിരിച്ചു നൽകിയാ
സ്നേഹം പലരൂപത്തിൽ
മണ്ണിനെ സ്നേഹിച്ച നമ്മുടെ
പൂർവ്വികർ മണ്ണും സ്നേഹിച്ചവരെ
നദികളെ സംരക്ഷിച്ചവർ
കേരള ജനതയെ ഭദ്രമാക്കി
പ്രകൃതിയെയും മണ്ണിനെയും
 ജലത്തെയും സ്നേഹിക്കാത്ത
നിങ്ങൾക്കു നൽകിയ ശിക്ഷയാണ്
പ്രളയവും ,ചുഴലിയും ,
വരൾച്ച യുമെല്ലാം .......
സ്നേഹിക്ക നിങ്ങളാ
പ്രകൃതിയെ ....
പ്രതിജ്ഞയെടുക്കു നിങ്ങൾ
പ്രകൃതിയെ സ്നേഹിക്കുമെന്ന്
ഒരിക്കലും ദ്രോഹിക്കയില്ലെന്ന്
ഒഴിഞ്ഞുപോകും നിങ്ങളുടെ
ദുരന്തങ്ങൾ ആ നിമിഷം .......

ശ്രീലക്ഷ്മി എസ്
7എ ജി വി എച്ച് എസ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത