മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33025
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർമിലിസ്സാ അന്ന റ്റിജു
ഡെപ്യൂട്ടി ലീഡർഅയിശ അൻസാരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമോൾ പി.ഡി.
അവസാനം തിരുത്തിയത്
07-03-202433025




ലോക ഫോട്ടോഗ്രഫി ദിനം -2023

ലോക ഫോട്ടോഗ്രഫിദിന (ആഗ.19) ത്തിനോടനുബന്ധിച്ച് സ്കൂളിൽ ഫോട്ടോഗ്രഫി മത്സരം നടത്തുകയുണ്ടായി. വർണ്ണ വൈവിധ്യം കൊണ്ട് ആകർഷമായ ഫോട്ടോകളിൽ നിന്ന് ഫസ്റ്റ് കൃഷ്ണവേണി ആർ കെ, സെക്കൻഡ് നേഹമറിയം ബോബൻ വി.ബി ലോക ഫോട്ടോഗ്രഫി ദിനത്തിൽ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു. ഓണക്കാല കാഴ്ചകളായായിരുന്നു മത്സര വിഷയം.മത്സരങ്ങൾക്ക് ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബംഗങ്ങൾ ലോക ഫോട്ടോഗ്രഫി ദിന പരിപാടികൾക്ക് നേതൃത്വം നല്കി.

പോസ്റ്റൽ വാരാചരണം

തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട്. ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്.

പോസ്റ്റൽ ദിനത്തിനോടനുബന്ധിച്ച് കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ഒക്ടോബർ പന്ത്രണ്ടാം തിയതി രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ്, സി.ജയിൻ എ.എസ് ൻ്റെ അധ്യക്ഷ്യതയിൽ കൂടിയ മീറ്റിംഗിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് എ.എസ്.പി റീനാ സൂസൻ മാത്യൂ പ്രഭാഷണം നടത്തി. തുടർന്ന് 300 കുട്ടികൾ "പുതിയ ഇന്ത്യക്കായി ഡിജിറ്റൽ ഇന്ത്യ" എന്ന വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി.

എക്സിക്യട്ടിവ് മാർക്കറ്റിങ്ങ് ഓഫിസർമാരായ ലാലി മോൻ ഫിലിപ്പ്, ജസ്റ്റിൻ ജോസഫ് എന്നിവർ മത്സരങ്ങൾ ക്ക്, നേതൃത്വം നല്കി ഇൻലൻ്റിൽ ആദ്യമായി കത്തെഴുന്നത് കുട്ടികളിൽ, ആകാംഷയും കൗതുകവും ജനിപ്പിച്ചു. തുടർന്ന് കോട്ടയം വൈ.എം.സി.എ ഫിലാറ്റലി ക്ലബ് ,സ്കൂൾ ലൈബ്രറി ഹാളിൽ വിപുലമായസ്റ്റാമ്പ് ശേഖരണ പ്രദർശനം നടത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ളതും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാമ്പുകളുടെ ആകർഷകവും, വിഞ്ജാന പ്രദവുമായ ക കാഴ്ച വിദ്യാർത്ഥികൾക്ക് അമൂല്യമായ അറിവു പകർന്നു, കേരളത്തിലെ പ്രധാനഫിലാറ്റലിസ്റ്റ് മാരായ കെ.ടി ജോസഫ്, അതീഷ് കുമാർ ജയിൻ, അബ്ദുൾ ഹക്കിം മുസ എന്നിവരുടെ സാന്നിദ്ധ്യവും, പ്രഭാഷണവും വിദ്യാർത്ഥികളെ അറിവിൻ്റെ വിപുലമായ  ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി.തുടർന്ന് ഹോബികളുടെ രാജാവായ സ്റ്റാമ്പുശേഖരണം, മൗണ്ട് കാർമ്മൽ ഫിലാറ്റിലിൻ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബംഗങ്ങൾ, എൽസമ്മ, ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി.

മൗണ്ട്കാർമ്മൽ ലിറ്റിൽ കൈറ്റ്സ്

സ്‌കൂൾ തലത്തിൽ ലിറ്റൽ കൈറ്റ്സ് ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മലിൽ ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങൾ സജ്ജീവമായി നടക്കുന്നു .ആനിമേഷൻ ,സ്ക്രാച്ച്,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,സൈബർ സുരക്ഷാ തുടങ്ങിയ മേഖലകൾക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ കർമ്മ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു പോരുന്നു .സ്‌കൂളിലും സ്‌കൂൾ പരിസരങ്ങളിലെ റോഡുകളിലും ട്രാഫിക്ക് ബോധവത്കരണവും  നിയന്ത്രണവും , ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ,നടത്തുന്നു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം ,സ്‌കൂൾ മാഗസിനുകൾ ,ന്യൂസ് ലെറ്റേഴ്സ് ,ഡിജിറ്റൽ പത്രം ,സ്‌കൂൾ വീഡിയോകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതിക വിദ്യ ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ലിറ്റൽ കൈറ്റ്സ് സജീവമായി പ്രവർത്തിച്ചു വരുന്നു .