സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

പരക്കെ പ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
മിരിക്കാം നമുക്കിന്നും വീട്ടിൽ സുഹുത്തേ
പുറത്തേയ്ക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാo യഥേഷ്ടം നടത്താം
പുറം ലോകമെല്ലാം മതിൽ കണ്ടിരിക്കാം
മറക്കെല്ലെ കൈ വ്യത്തിയാക്കിടുവാൻ
ഇടയ്ക്കെങ്കിലും വ്യത്തിയാക്കു കരം താൻ -
തൊടെണ്ട മുഖം മൂക്കമക്കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ
 

ഗാഥാ കൃഷ്ണ റ്റി എസ്
2 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത