ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം

ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ്. നമ്മുടെ വീടുകളിലും പരിസരങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ലോകം മുഴുവനും അത്യാവശ്യാമാണ്. ശുചിത്വം സംസ്‌കാരമാണന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവീകർ. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലം ശുചിത്വം ഇല്ലാതെ ജീവിക്കാൻ പറ്റാതെയായി. പക്ഷേ സമൂഹം അതിനെ വില കൽപ്പിക്കാതെ മാലിന്യ കൂനകൾ സൃഷ്ടിക്കുന്നു. അതിനാൽ മാരകമായ പകർച്ചവ്യാധികളെ കൊണ്ട് സമൂഹം ബുദ്ധിമുട്ടുന്നു. അതിനൊരു ഉദാഹരണമായി കൊറോണ എന്ന മാരകമായ രോഗം. അത് ലോകം മുഴുവൻ ഭീതിയിൽ ആക്കുന്നു. അതുകൊണ്ട് നമ്മൾ ശുചിത്വത്തെ മുറുകെപിടിക്കുക. പരിസരം ശുചിയായി സൂക്ഷിക്കുന്നത് സാമൂഹ്യ ആരോഗ്യത്തിന് വഴി തെളിയിക്കും." ശുചിത്വം ദൈവ വിശ്വാസത്തിന്റെ പാതിയാണ് ".

ഫാത്തിമ ഹിസാന
7D ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം