സഹായം Reading Problems? Click here

ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(18241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി
18241-3.jpg
വിലാസം
കിഴിശ്ശേരി

ഗണപത് എ.യു.പി.സ്കൂൾ, കിഴിശ്ശേരി
,
കുഴിമണ്ണ പി.ഒ.
,
673641
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0483 2755700
ഇമെയിൽganapatkizhisseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18241 (സമേതം)
യുഡൈസ് കോഡ്32050100706
വിക്കിഡാറ്റQ64565571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുഴിമണ്ണ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ632
പെൺകുട്ടികൾ589
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി. സന്തോഷ്
പി.ടി.എ. പ്രസിഡണ്ട്സക്കീർ ഹുസൈൻ.പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല.എം.ടി
അവസാനം തിരുത്തിയത്
27-01-202218241


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


കേരള വിദ്യഭ്യാസ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം,ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി.

..

പേരിലെ ചരിത്രം

1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവൺമെൻറ് ഗണപത് ബോയ്സ് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേർ‌ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു. വൻ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്ഥാപകനെ ക്കുറിച്ച് അല്പം

സർവോത്തമ റാവു

1920 ൽ ലൗകിക ജീവിതത്തോട് വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ നിലനിർത്താനായി 1928 ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. 1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി. തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി. പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു. വയനാട്ടിലെ സർവ്വ ജന സ്കൂൾ,താനൂരിലെ ഹൈസ്ക്കുൾ എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. ചാലപ്പുറം ഗണപത് ഹൈസ്ക്കുളിൻ‌റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു. അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം. 1944 ൽ ശ്രീ.ഗണപത് റാവു ഓർമയായി. ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്ക്കൂൾ മുറ്റത്ത് തന്നെ......... അതായിരുന്നല്ലോ പണ്ട് തൻറെ വീടും പുരയിടവും! ചാലപ്പുറം ബോയ്സ് ഹൈസ്ക്കുളിൻറെ സയൻസ് ലാബിൽ തുങ്ങി നിൽക്കുന്ന ഒരു അസ്ഥികൂടംമുണ്ട്. വിശ്വസിക്കാൻ തെളിവുകളില്ലെങ്കിലും ശ്രീ ഗണപത് റാവുവിൻറെ അന്ത്യാഭിലാഷ പ്രകാരം കുട്ടിളുടെ പഠനത്തിനായി അദ്ദേഹത്തിൻറെ തന്നെ അസ്ഥികൂടമാണ് ലാബിലെത്തിയതെന്ന് പറയപ്പടുന്നു. മലബാറിൽ അങ്ങോടളംമിങ്ങോളം സഞ്ചരിച്ച് വിദ്യാഭ്യാസപരമായും സാമുഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടത്തി അവിടത്തെ പ്രാദേശിക സംരംഭംകരെ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങൾ ആരംഭിക്കുകയായിരുന്നു സർവോത്തമ റാവു. അങ്ങനെയാണ് എരുമാട്ട് രാമപ്പണിക്കരിലൂടെ 1953 ൽ ഗണപത് സ്കൂ്ൾ കിഴിശ്ശേരിയിൽ സ്ഥാപിക്കപ്പടുന്നത്. 1957 മുതലാണ് ട്രസ്റ്റിൻറെ കീഴിലുള്ള സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുത്തു തുടങ്ങിയത്. ചുരുക്കം ചിലതു മാത്രം സർവോത്തമ റാവു സ്വകാര്യ വ്യക്തികളിൽ നിക്ഷിപ്തമാക്കി. അങ്ങനെ കിഴിശ്ശേരി ഗണപത് സ്വകാര്യ എയ്ഡഡ് സ്കൂളായി. ചരിത്രത്തിൻറെ താളുകളിൽ പ്രൗഡോജ്ജ്വലമായ അധ്യായങ്ങൾ എഴുതിച്ചർത്ത ഏറനാടിൻറെ വിരിമാറിലും സർവോത്തമ റാവു എത്തി. മലബാർ കലാപകാലത്തിനു ശേഷം അരീക്കോട് സ്ഥാപിക്കപ്പെട്ട എം.എസ്.പി. ക്യാന്പിലേക്കുള്ള കൊണ്ടാട്ടിയിൽ നിന്നുള്ള പാത കിഴിശ്ശേരിയിലൂടെയാണല്ലോ. ഇന്നത്തെ ജി.എൽ.പി.എസിൽ 5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ. ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ. സ്ഥലത്ത് എത്തിച്ചർന്ന സർവോത്തമ റാവുവിൻറെ 6 മുതൽ 8 വരെയുള്ള സ്കൂൾ എന്ന ആശയം കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പൻ മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളിൽ 35 കുട്ടികളുമായി ഗണപത് രൂപം കൊണ്ടു. അസൗകര്യങ്ങൾ വീർപ്പുമുട്ടിച്ചതിനാൽ 6 മാസത്തിലെറെ അവിടെ പൊറുക്കാൻ കഴിഞ്ഞില്ല. മഞ്ചേരി റോഡിലെ മൊടത്തികണ്ടൻ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്. സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സർവോത്തമ റാവു നിരന്തരം ശ്രമിച്ചു. അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി. ഇത്തരം പ്രവർത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കർ പൊന്നിട്ടാം പള്ളാളിയിൽ ഗണപത് തുടങ്ങാനുള്ള അനുമതി നൽകി. തറകെട്ടൽ അതിവേഗം നടന്നു. അതിനു മുകളിലെ ഷെഡിൽ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ് ആകാശം മുട്ടെ വളർ‌ന്നു. ഒരിടവേളയിൽ സർവോത്തമ റാവു സ്കൂളിൻറെ മാനേജ്മെൻറ് ശ്രീ.രാമപ്പണിക്കരെ ഏൽപ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കർ അന്തരിച്ചതിനാൽ മാനേജ്മെൻറ് മകൾ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകൾ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ ഗണപത് പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു. സഹോദരൻ ശ്രീ.ഒ.പി.രാമകൃഷ്ണൻ നായരുടെ മേൽനോട്ടവും ഗണപതിൻറെ ഉയർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നു.ഹെഡ് മാസ്റ്റർ ശ്രീ സന്തോഷിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

ഗണപത് വർത്തമാനകാലത്ത്

കേവലം 35 കുട്ടികളിൽ നിന്നും തുടങ്ങിയ ഗണപത് കാലത്തിനൊപ്പം കുതിച്ചു. എന്പ്രാതിരി മാഷും ഗോപാലകൃഷ്ണൻ മാഷും ചെക്കു മാഷും കുറുപ്പുമാഷുമൊക്കെ ചരിത്രത്തിലിടം പിടിച്ചു. അവിഭക്ത അരീക്കോട് സബ്ജില്ലയിലെ തീപ്പന്തമായി ഗണപത് പ്രോജ്ജ്വലിച്ചു. കലാകായിക രംഗങ്ങളിൽ അതൊരു യാഗാശ്വം പോലെ കുതിച്ചു സാമൂഹ്യക സാംസ്കാരിക ഭൂമികയിലെ എണ്ണമറ്റ പ്രതിഭകൾക്കു അക്ഷരം പകർന്നു. ആറുപതിറ്റാണ്ടു പിന്നിടുന്പോൾ ഗണപത് ചരിത്രം കുറിക്കക തന്നെ ചെയ്തു . അനുദിനം ആകാശം മുട്ടെ വളർന്ന കിഴിശ്ശേരി അങ്ങാടിയിൽ ഗണപത് വീർപ്പു മുട്ടി കഴിയുകയായിരുന്നു. പുതിയൊരിടത്തേക്കു മാറണമെന്ന പി.ടി.എ യുടെ നിർദേശങ്ങളിൽ ഇഛശക്തിയുള്ള മാനേജ്മെൻറിനു കീഴിൽ ഗണപത് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉണർന്നെണീറ്റു. ശ്രീമതി. ഒ.പി.ശാരദമ്മയും സ്കൂൾ മാറ്റം നടപ്പാക്കാൻ വേണ്ടി നിർബന്ധബുദ്ധിയോടെ പിന്നിൽ പ്രവർത്തിച്ചു. സ്കൂൾ മാറ്റത്തോടെ വിട പറഞ്ഞ ശാരദമ്മയുടെ ഭർത്താവ് ശ്രീ.വി.വി.രാജേന്ദ്രൻഅവർകളുടെയും നല്ല മനസ്സും മകൻ ശ്രീ.വി.വി.മനോജ് കുമാറിൻറെ നിശ്ചായദാർഡ്യവും പി.ടി.എ . പ്രസിഡൻറ് എം.സി.ബാവയുടെ നേതൃത്വവും സ്റ്റാഫിൻറെയും നാട്ടുകാരിലെ സുമനസ്സുകളുടെയും കൂട്ടായ പ്രയത്നവും ഗണപത് ചക്കാലംക്കുന്നിൽ കരുത്തോടെ വേരുറപ്പിക്കുന്നതിനു ഹേതുവായി. കിഴിശ്ശേരിയിലെ സാധാരണക്കാരായ ആളുകൾക്ക് ഏറ്റവും മികച്ചസൗകര്യമുള്ള ഹൈ ടെക് സ്കൂളായി ഗണപത് ഇന്നു മാറി . സബ്ജില്ലയിലെയും സംസ്ഥാനത്തെയും സ്കൂളുകൾ മികച്ച ഭൗതിക സൗകര്യങ്ങൾ സ്വയത്തമാക്കുന്നതിൻറെ തീവ്ര ശ്രമങ്ങൾ വർത്തമാനക്കാലം സാക്ഷ്യപ്പെടുത്തുന്നു. അവിടെ മുൻപേ പറന്ന പക്ഷിയാവുന്നു ഗണപത് ശാന്തസുന്ദരവും ശുദ്ധമായ അന്തരീക്ഷം ആധുനിക ക്ലാസ്റൂമുകൾ , ലാബുകൾ, ലൈബ്രറി,കംന്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്റൂം, പ്ലേ ഗ്രൗണ്ട് മികച്ച ശൗചലയങ്ങൾ , സീറോ വേസ്റ്റ് പ്രോജക്ട്, ഫിൽട്ടറിംഗ് സംവിധാനം, ബയോഗ്യാസ് പ്ലാൻറ്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്. അങ്ങനെ ഒത്തിരിയൊത്തിരി നേട്ടങ്ങളുമായി ഗണപത് ശിരസ്സുയർത്തി നിൽക്കുന്നു.

USS ചരിത്രനേട്ടവുമായി ഗണപത് .

2017 - 18 ൽ 15 USS

2018 - 19ൽ - 33 USS ജേതാക്കൾ

2019 - 20 ൽ 25 USS ജേതാക്കൾ

പ്രധാന അദ്യാപകർ

Sl No Name കാലയളവ്
1
2
3
4

1.

2.

3.

4.

5.

6.

7.

8.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1.

2.

3.

4.

5.

6.

7.

8.

9.

10.

സ്കൂൾ സ്റ്റാഫ്

1.SANTHOSH T-- HEAD MASTER

2.P T SHEELA KUMARI---UPSA

3.PRASANNA P---UPSA

4.K REETHA---UPSA

5.K MANOJ---UPSA

6.K JYOTHI---UPSA

7.P C MURALEEDHARAN ---UPSA

8.HARIDASAN .N ---UPSA

9.ASHRAF KAPPADAN—UPSA

10. SREEJA VADAKETHODI—UPSA

11.B P MOHANAN

12.NASEEMA BEEKAM N K --UPSA

13.BINDHU THAMBIKANDATHIL—UPSA

14.SMITHA MAYAPPA—UPSA

15.AHAMMAD SHAJI K --UPSA

16.PARVATHI K --UPSA

17.LIJI K P--UPSA

18.SAJNA K--UPSA

19.ASHNA V --UPSA

20.REKHA VASUDEVAN

21.DIVYA P V --UPSA

22.SHIBIN C --UPSA

23.LIJI MOL PREMACHANDRAN--UPSA

24.AMBILI SOORAJA P --UPSA

25.BRIJILA M--UPSA

26.DEEPTHI S--UPSA

27.BAJEELA P C -UPSA

28.NASLIN C --UPSA

29.DHANYA.P

30.MANJU P

31.GOPINATHAN K P-HINDI

32.ABDUL RASHEED C M--HINDI

33.SABIRA K --HINDI

34.MUHAMMED SHAFI M E--ARABIC

35.HASEENA K P--ARABIC

36.MUHAMMED YOUSAF S--URDU

37.NOUSHAD ALI E M --DRAWING

38.PRAVEEN V V --OFFICE ATENDANT

മറ്റ് പേജുകൾ

|*‍. സ്കൗട്ട് & ഗൈഡ്സ്

|*‍. ‍.വായനാദിനം-2016

ദിനാചരണങ്ങൾ

മുഹമ്മദ് മുഷ്‍ഫിഖ് മെമ്മോറിയൽ ലൈബ്രറി
ഈദ് പ്രോഗ്രാം- 2016
ലഹരി വിരുദ്ധ ദിനാചരണം-2016
ഇഫ്‍താർ വിരുന്ന് 2016

വഴികാട്ടി

Loading map...