സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സോഫ്റ്റ്വെയർ ഫ്രീഡം ഫെസ്റ്റ്- 2025 ഉദ്ഘാടനം
സോഫ്റ്റ്വെയർ ഫ്രീഡം ഫെസ്റ്റ് -2025 ന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് നിർവഹിച്ചു.സെപ്റ്റംബർ 22 ന് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ഫ്രീ സോഫ്റ്റ്വെയറുകളെ കുറിച്ച് അവയുടെ പ്രത്യേകതകളെയും കുറിച്ച് കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ് അംഗം മാസ്റ്റർ ഔസേപ്പച്ചൻ കെ മോട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സോഫ്റ്റ്വെയർ ഫ്രീഡം ഫെസ്റ്റ്- 2025 പോസ്റ്റർ നിർമ്മാണം
സോഫ്റ്റ്വെയർ ഫ്രീഡം ഫെസ്റ്റ്- 2025 നോട് അനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി. കുട്ടികൾ കൃത, ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ ഓപ്പൺ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പോസ്റ്ററുകൾ നിർമ്മിച്ചു.
സോഫ്റ്റ്വെയർ ഫ്രീഡം ഫെസ്റ്റ്- കുട്ടികൾക്ക് ക്ലാസ്സ്
സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് കുട്ടികൾക്കായി നടത്തി. 10 ബി ക്ലാസ്സിലെ ജോസ്ബിൻ പ്രസന്റേഷൻ തയ്യാറാക്കി ക്ലാസ് എടുത്തു. എൽ.കെ മെൻറ്റർ സ്മിത ഫ്രാൻസിസ് ക്ലാസിന് നേതൃത്വം കൊടുത്തു.