സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ മനുഷ്യനെ പഠിപ്പിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ പഠിപ്പിച്ച മഹാമാരി

മനുഷ്യനെ ജീവിതം പഠിപ്പിക്കാൻ വേണ്ടി ഒരു ചെറിയ വൈറസ് വേണ്ടിവന്നു. ഇവൻ ജനിച്ചത് ചൈനയിലാണ്. ഇവന് ജീവനില്ല പക്ഷേ ഇവൻ വലിയ അപകടകാരിയാണ്. മനുഷ്യന്റെ ശരീരത്തിൽ കയറിയാൽ ഇവനു തനിയെ ജീവൻ വരും. അതാണ് ഇവന്റെ ഏറ്റവും വലിയ ശക്തി. മനുഷ്യനാണ് ഇവന്റെ ഉറവിടം. ഇവനെപ്പോലെ അയ്യായിരത്തിലധികം വൈറസുകൾ ലോകത്ത് കണ്ടുപിടിച്ചിട്ടുണ്ട്. അതിൽ ഒരാൾ മാത്രമാണ് ഈ വില്ലൻ. ചൈനയിലുള്ള മനുഷ്യർ ഇവനൊരു നല്ല പേര് നൽകി. കൊറോണ എന്നാണ് നാമധേയം. വൈറസ് എന്നാൽ ലാറ്റിൻ ഭാഷയിൽ വിഷം എന്നാണ് അർത്ഥം. ആറുതരം കൊറോണ വൈറസുകളാണ് മനുഷ്യരിൽ അണുബാധയുണ്ടാകുന്നത്. മനുഷ്യൻ ജീവിതത്തിലേക്ക് വരണമെങ്കിൽ കൊറോണ വൈറസിനെ ഇല്ലാതാക്കണം. കൊറോണാ വൈറസിനെ അളവ് കൂട്ടുവാനുള്ള സാഹചര്യം മനുഷ്യൻ തന്നെ ഉണ്ടാക്കുന്നത്. വൈറസ് ഒരു അസുരനെപോലെയാണ്. ഒന്നിൽ നിന്നും എത്ര എണ്ണം വരെയും ഉണ്ടാക്കുവാൻ ഇവന് സാധിക്കും. ഇവനെ ഇല്ലാതാക്കാൻ മരുന്നോ മറ്റു കാര്യങ്ങളോ കണ്ടുപിടിക്കുവാൻ മനുഷ്യനു സാധിച്ചിട്ടില്ല. വൈറസ് എന്ന ഈ മഹാമാരിയെ തുടച്ചു നീക്കുവാൻ വേണ്ടി. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ നിൽക്കുന്നു. ഏതു വൈറസ് ആയാലും മനുഷ്യൻ പാലിക്കേണ്ട ദേഹ ശുചിത്വവും പരിസരശുചിത്വവും പാലിക്കുകയും വേണം. കൈകൾ സോപ്പോ ഹാൻഡ് സാനിട്ട റൈസറോ ഉപയോഗിച്ച് കഴുകണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും ബ്ലീച്ചിങ് ലായനിയിൽ കഴുകണം. ഇവന്റെ ശക്തി കൂടിയാൽ മനുഷ്യനുവരെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ട് മനുഷ്യരെല്ലാം ഒന്നിച്ചു നിന്ന് അവനെ ഇല്ലാതാക്കണം. അങ്ങനെ അവസാനം കോവിഡ് എന്ന വൈറസ് മനുഷ്യന്റെ പ്രതിരോധത്തിൽ നിന്നും നശിക്കേണ്ടിവരും.

ഈ മഹാമാരിയിൽ നിന്നും പഠിച്ച കാര്യം മനുഷ്യൻ തന്നെ നിർമ്മിച് മനുഷ്യനെ തന്നെ ഇല്ലായ്മ ചെയ്യുകയാണ്. എല്ലാരും ഒരുമിച്ച് നിന്നാൽ ഏതു വൈറസിനെയും  നശിപ്പിക്കാൻ സാധിക്കുമെന്നാണ് പാഠം. 
സിദ്ധാർഥ്. വി.വി
4 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം