പാലൊന്നു വാങ്ങുവാൻ പോകുന്നേരം
ഞാനും വരട്ടയോ നിന്റെ കൂടേ
പാടില്ലാ പാടില്ലാ നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തു കൂടാ
ലോക്ക്ഡൗൺ നേരത്തെ കാഴ്ച്ച കാണാൻ
എന്നേയും കൂടൊന്ന് കൊണ്ടുപോകൂ
ഇന്നു വേണ്ടന്നു വേണ്ടോമനാളേ
വീട്ടിലിരുന്നു ഞാൻ ബോറടിച്ചു
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
കൊറോണ ഇവിടന്ന് വിടുന്ന കാലം
നമ്മൾക്കൊരുമിച്ച് പോകാമല്ലോ
അതുവരെ ഒരുമിച്ച് വീട്ടിലിരിക്കാം
കൊറോണയിൽ നിന്ന് രക്ഷനേടാൻ
അങ്ങനെയാവട്ടെ എങ്കിൽ
അതു തന്നെയാണല്ലോ വേണ്ടതെന്നും
അതുവരെ ഒരുമിച്ച് വീട്ടിലിരിക്കാം
കൊറോണയിൽ നിന്നും രക്ഷനേടാൻ
അങ്ങനെയാവട്ടെ എങ്കിൽ
ജീവൻ തന്നെയാണല്ലോ വെണ്ടതെന്നും