ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും കോവിഡ്19ന്റെ പശ്ചാത്തലത്തിൽ
ഇപ്പോൾ കൊറോണ വൈറസിന്റെ കാലമാണ്. ആരോഗ്യം, ശുചിത്വം എന്നിവ ഏറ്റവും അനിവാര്യമായ ഘട്ടം. ശുചിത്വമില്ലാത്തതിലൂടെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വൈറസ്. സാധാരണ ജലദോഷപനി ലക്ഷണമായിവന്ന് നമ്മുടെ ശ്വാസകോശത്തെ ബാധിച്ച് മരണത്തിൽവരെ കൊണ്ടെത്തിക്കുന്ന രാക്ഷസൻ. ആഗോള മഹാമാരിയായ കോവിഡ്19 മനുഷ്യരാശിയെ കാർന്ന്തിന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ ഒരു വ്യാപാരകേന്ദ്രമായ വുഹാനിൽ നിന്ന് ആരംഭിച്ച് ലോകത്തിലെ 200-ഓളം രാജ്യങ്ങളും ഭീതി വിതച്ച് കോവിഡ്19 സംഹാര താണ്ഡവമാടുകയാണ്. ഇവിടെയാണ് വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യമുള്ളത്. ഇതിനെ നേരിടുന്നതിന്റെ വളരെ പ്രധാനപ്പെട്ട മാർഗമാണ് വ്യക്തിശുചിത്വ०. കൈകൾ20 സെക്കന്റ് സോപ്പു വെള്ളവും ഉപയോഗിച്ചോ വെള്ളമില്ലാത്ത സാഹചര്യത്തിൽ ആൽക്കഹോൾ അടങ്ങിയ സാനിടൈസറോ ഉപയോഗിക്കുക. കൂടാതെ പൊതുസ്ഥലങ്ങളിൽ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ തൂവാലയോ മാസ്കോ ഉപയോഗിച്ച് മുഖം മറയ്ക്കുക എന്നത് പ്രധാനമാണ്. ഈ സാഹചര്യത്തിൽ ഭാരതവും പ്രത്യേകിച്ച് കേരളവും ആരോഗ്യര०ഗത്ത് നേടിയ നേട്ടങ്ങൾ രോഗപ്രതിരോധര०ഗത്ത് എത്രമാത്ര० സഹായിച്ചു എന്നത് എടുത്തുപറയേണ്ടവയാണ്. സ്കൂൾതല० മുതൽ നമ്മൾ പഠിച്ച ആരോഗ്യ ശുചിത്വപാഠങ്ങൾ പ്രായോഗികമാക്കേണ്ട സന്ദർഭ० കൂടിയാണിത്. വിദ്യാർഥികളായ നമുക്ക് ഈ കാര്യത്തിൽ അനിവാര്യമായ പങ്ക് വഹിക്കാൻ കഴിയും. സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നിർദേശങ്ങൾ പാലിച്ച് നമ്മുടെ ആരോഗ്യം പരിപാലിച്ച് വ്യക്തിശുചിത്വത്തോടുകൂടി നമുക്ക് ഈ മഹാമാരിയ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം