ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ആ ചങ്ങല പൊട്ടിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
ആ ചങ്ങല പൊട്ടിക്കണം

ദൈവത്തിൻറെ സ്വന്തം നാട് ല്ലോ നമ്മുടെ കൊച്ചു കേരളം ആകാശത്തെ ഒന്ന് തൊട്ട് ചുംബിക്കാൻ വെമ്പൽകൊണ്ടു നിൽക്കുന്ന വൃക്ഷങ്ങളെ വേരോടെ പിഴുതു മാറ്റാൻ നാം ഇന്ന് മുതിർന്നക്കുന്നു. പുഴകളും കുന്നുകളും വയലുകളും ഒക്കെ പിന്നീട് കൊതിച്ചുപോകുന്ന കൂറ്റൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും ആണ് നമ്മുടെ ഇന്നത്തെ സന്തത സഹചാരികൾ ഇതിനുമപ്പുറം കൊച്ചു കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കേരളം മാത്രമല്ല കൊറോണ എന്ന ഭീകര വൈറസ് കാരണം ലോകമാകെ കോവിഡ് 1 9 എന്ന മഹാമാരിയുടെ പിടിയിലാണ് പരിചയം തീരെയില്ലാത്ത ദുർഘടമായ സാഹചര്യങ്ങളിലൂടെ ആണ് നമ്മൾ ഇന്ന് ഒരുമിച്ചു കടന്നുപോകുന്നത് ആരും പ്രതീക്ഷിച്ചതല്ല ഇത്തരമൊരു വൈറസിന്റെ വ്യാപനം ഇതൊരു നിർണായ ഘട്ടമാണ് ഇവിടെ തോറ്റുപോയാൽ നമ്മളെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് നാടുമുഴുവൻ ഒന്നിച്ചു നിൽക്കേണ്ട അത്യാവശ്യമാണ് ഓർക്കുക.

ഏത് രോഗത്തെയും വൈറസുകളെ തുരത്തി ഓടിക്കാൻ ആദ്യം വേണ്ടത് ശുചിത്വമാണ് പിന്നെ അച്ചടക്കവും വൃത്തി ഉണ്ടെങ്കിൽ......... ഈ മഹാമാരിയുടെ വല്ലാത്തകാലത്തു പറയാനുള്ളതും പ്രവർത്തിക്കാനുള്ള ശുചിത്വത്തെ പറ്റി തന്നെയാണ് മാരക പകർച്ചവ്യാധികളെ പോലും അകറ്റിനിർത്താൻ നല്ല ശുചിത്വശീലങ്ങൾ കഴിയും . നമ്മുടെ കരങ്ങളാണ് മറ്റുള്ള ഇടങ്ങളിലെ രോഗാണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുന്ന പ്രധാന പാത അതിനാലാണ് കൈകൾ കഴുകണം എന്ന് പറയുന്നത് . ഒന്ന് പേരിനു വേണ്ടി മാത്രം കൈകഴുകാൻ കഴുകിയാൽ പോരാ അതിനു അതുകൊണ്ടൊരു പ്രയോജനവുമില്ല കഴുകുകയും അത് നശിക്കുന്നതിനായി കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും വൈറസുമായി സമ്പർക്കത്തിന് eda ഉണ്ടാകും എന്നാൽ ഇത് ദിവസവും പലതവണ ആവർത്തിക്കേണ്ടി വരും യാത്രയിലും ജല ദൗർബല്യം അനുഭവപ്പെടുമ്പോഴാണ് 70% ആർക്ക് ഹോൾ അടങ്ങിയ സാനിറ്റിസെർ ഉപയോഗിച്ചാൽ മതി നഖങ്ങളിൽ വിരലുകൾക്കിടയിൽ ഉൾപ്പെടെ എല്ലാ ഭാഗവും ഉരച്ചു കഴുകണം മാത്രമല്ല വയറിളക്കരോഗങ്ങൾ തുടങ്ങിയവയെല്ലാം പകരാതിരിക്കാനുള്ള വഴിയാണ് കൈകൾകഴുകൽ കോറോണയുടെ സമൂഹവ്യാപനം തടയാൻ നമ്മൾ തന്നെ വിചാരിക്കണംശരീരിക അകലം പാലിക്കുക എന്നതാണ് പ്രധാനം മാനസികമായ നമ്മളെല്ലാവരും കൂടുതൽ അടുക്കേണ്ട സമയവും കൂടിയാണിത്.

ദൂരെനിന്നു നോക്കുമ്പോൾ തമാശയും അടുത്തുനിന്നു നോക്കുമ്പോൾ ദുരന്തവും (chrle chaplin)vകോവിഡ് 1 9 എന്ന വിപത്തിനെ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന സമയമാണിത് ഈ പറഞ്ഞിരുന്ന വ്യക്തിശുചിത്വം ഒപ്പം കൂടെ കരുതുന്നത് ആയുള്ള മറ്റൊരു പ്രധാന ഔഷധമാണ് പരിസര ശുചിത്വവും പരിസരം വേണ്ടത്ര ശ്രദ്ധിക്കാതെ പറന്നുവരുന്ന വലിയ ശത്രുക്കളാണ് കൊതുക് ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങൾ പടർത്തുന്ന വില്ലൻ ആഴ്ചയിലൊരിക്കൽ ഒരിക്കലെങ്കിലും വീടും പരിസരവും പരിശോധന നടത്തി കൊതുക് കൂത്താടി വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക രോഗാണുക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കൾ സ്പർശിക്കുമ്പോൾ അണുക്കൾ നമ്മുടെ കൈകളിലേക്ക് എത്തുന്നു ആ കൈകൾ കണ്ണ് ആ കൈകൾ ശുചിയാക്കാതെ കണ്ണ് മൂക്ക് വായ് എന്നീ ഭാഗങ്ങളിൽ സ്പർശിച്ചാൽ കൈകളിലെ രോഗാണുക്കൾ അതിവേഗത്തിൽ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും രോഗപ്പകർച്ച ഉണ്ടാവുകയും ചെയ്യും അതുകൊണ്ടാണ് കൈകൾ എപ്പോളും സുചയായിരിക്കുകയും മുഖത്തു സ്പർശിക്കുകയും ചെയ്യരുതെന്ന് പറയുന്നത് . ഈ ഓർമ്മപ്പെടുത്തൽ നാം എത്രത്തോളം അനുസരിക്കുന്നു ഇത് ചിന്തിക്കേണ്ടത് അനിവാര്യമാണ് എല്ലാം തമാശയായി കാണരുത് ലോകത്തെ മൊത്തം ബാധിച്ച കോറോണയെ തടയാൻ തീർച്ചയായും കഴിയും നമ്മുടെ സമീപത്ത് ചുറ്റുപാടുകളിലുംവൃത്തിഹീനമായി കിടക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെട്ട ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർഥികളായ നാം മുൻകൈയെടുത്ത് ശ്രമിച്ചാൽ മാത്രമേ കഴിയുകയുള്ളൂനിപ എന്ന വൈറസ് നെ തുടച്ചുമാറ്റാൻ മുൻകൈ എടുത്ത് നമുക്ക് എന്തായാലും എന്തിനെയും തുരത്താൻ കഴിയും കഴിയും എന്നതിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ട കോറോണയ്ക് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതിനാൽ തന്നെസുരക്ഷിതരല്ല പക്ഷേ വ്യാപനം തടയാൻ കഴിയുംവ്യക്തിശുചിത്വം , പരിസരശുചിത്വം, രോഗപ്രതിരോധം തുടങ്ങിയ മുൻകരുതലുകൾ ഇലൂടെ ഈ പകർച്ചവ്യാധികൾ തടയാൻ നമ്മളെക്കൊണ്ട് എന്തായാലും സാധിക്കും നമ്മളോരോരുത്തരും വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട് നമ്മൾ ഒരാളുടെ അശ്രദ്ധയാകാം ചുറ്റുമുള്ള ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്നതിനോടൊപ്പം വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിമാറ്റാൻ ശ്രദ്ധിക്കുക സാമൂഹിക അകലം പാലിച്ചുകൊണ്ട് വീട്ടിലിരിക്കാൻ പറയുന്നത് നമുക്ക് വേണ്ടി ആണെന്ന് മനസ്സിലാക്കുക നല്ലൊരു നാളെക്കായി കൈകോർക്കാം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്കൊറോണ വ്യാപിക്കുമ്പോൾ ആ ചങ്ങല പൊട്ടിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പകർച്ചവ്യാധികളിൽ നിന്നും വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു

ദേവിക എം.ആർ
ഒന്നാം വർഷ എൽ.എസ് .എം. ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം