എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
30065-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 30065 |
യൂണിറ്റ് നമ്പർ | LK/2018/30065 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ലീഡർ | സുബിൻ. എസ് |
ഡെപ്യൂട്ടി ലീഡർ | ശ്രീലക്ഷ്മി തിലകൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വാസു.കെ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി.എസ്.ബി |
അവസാനം തിരുത്തിയത് | |
22-06-2024 | 30065sw |
എം.എ.ഐ.ഹൈസ്കൂളിൽ രൂപികരിച്ചിരുന്ന കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 35 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു . കെ.കെ. വാസു കൈറ്റ് മാസ്റ്ററായും എസ്.ബി. ഷൈനി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. വിവിധ പരിശീലനങ്ങളോടെപ്പം ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.വളരെ താൽപ്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുുന്ന പരിശീലനപരിപാടി കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നു. 04.08.2018 ശനിയാഴ്ച ഏകദിനക്യാമ്പ് നടത്തുകയുണ്ടായി.
ലിറ്റിൽകൈറ്റ്സിന്റെ അംഗങ്ങളെ പ്രത്യേക പരീക്ഷ നടത്തിയാണ് തെരഞ്ഞെടുത്തത്. വിവിധ മേഖലകൾ ഉൽപ്പെടുത്തിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഇത് ഏറ്റവും വലിയ കൂട്ടായ്മയായി പരിഗണിക്കപ്പെടുന്നു.
ഡിജിറ്റൽ പൂക്കളം 2019
ഓണാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. 25 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അത്തപ്പൂക്കള മത്സരo കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.
ഏകദിന ക്യാമ്പിലൂടെ.........
ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിനക്യാമ്പിൽ ഗ്രാഫിക്സ്, അനിമേഷൻ എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. അനിമേഷന്റെ പ്രാഥമിക പാഠങ്ങളാണ് പരിശീലനത്തിൽ ഉൽക്കൊള്ളിച്ചിരുന്നത്. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടന്നത്. ജിമ്പ്, ഇങ്ക്സ്കേപ്പ് തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചിത്രനിർമ്മാണങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിൽ എഡിറ്റ് ചെയ്ത് ചെറിയ ആനിമേഷൻ സിനിമകൾ കട്ടികൾ നിർമ്മിക്കുകയുണ്ടായി. ഒഡാസിറ്റി ഉപയോഗിച്ച് കുട്ടികൾ ശബ്ദം റിക്കോർഡ് ചെയ്ത് വീഡിയോ എഡിറ്റിംഗിന് ഉപയോഗിക്കുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ
ക്രമ നമ്പർ | അഡ്‌മിഷൻ നമ്പർ | കുട്ടിയുടെ പേര് | ക്ലാസ് |
---|
ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ മുകളിൽ സൂചിപ്പിക്കുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി തെരഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ . എല്ലാ ബുധനാഴ്ചയും ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇവർക്ക് പരിശീലനം നല്കുന്നു. ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്.
.....തിരികെ പോകാം..... |
---|