കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഐ. ടി. ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2022-2023 പ്രവർത്തനങ്ങൾ

ഐടി club ഉദ്ഘാടനം

സ്കൂൾ ഐടി ക്ലബ്ബിന്റെ ഉദ്ഘാടനം 12/ 8 /2022 ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചക്ക് മൂന്ന് മണിക്ക് ഹെഡ് മിസ്ട്രെസ് സൈനബ കർട്ടൻ റൈസിംഗ് നടത്തി നിർവഹിച്ചു. ഐടി ക്ലബ് കൺവീനർ ജിൻഷ സ്വാഗതം പറഞ്ഞു. യു പി എസ് ഐ ടി സി മെറീന, ഹസീമ ഹംസ എന്നിവർ പങ്കെടുത്തു. ആദ്യ പ്രവർത്തനം എന്ന നിലയിൽ ATL ലാബിന്റെ സഹായത്തോടെ റോബോട്ട് ഹസ്തദാനം, ഡെമോൺസ്ട്രേഷൻ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലാംഗ്വേജിന്റെ വീഡിയോ പ്രദർശനം എന്നിവയും നടന്നു. കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ ഉപകാരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.കുട്ടികൾക്ക് ഏറെ ആനന്ദകരമായ ചടങ്ങിന് ഹസീമ ഹംസ നന്ദി നിർവഹിച്ചു.

ഐടി ഫെയർ

സ്കൂൾ ഐടി ഫെയർ സെപ്റ്റംബർ 26 മുതൽ 29 വരെ നടത്തി. ഐടി ക്വിസ്, ഡിജിറ്റൽ പെയിൻറിങ് ,മലയാളം ,സ്ക്രാച്ച് പ്രോഗ്രാം ,പ്രസന്റേഷൻ ,ആനിമേഷൻ എന്നിവയായിരുന്നു മത്സര ഇനങ്ങൾ. ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥികളെ സബ്ജില്ലാ ഐടി ഫെയറിലേക്ക് യോഗ്യത നേടി.