എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
സോഫ്റ്റ് വെയർ സ്വാതന്ത്ര ദിനാചരണം : 2025
സെപ്റ്റംബർ 22 ന് രാവിലെ സ്ക്കൂൾ അസംബ്ലിയിൽ കുട്ടികളും അധ്യാപകരും ഒരുമിച്ച് സോഫ്റ്റ് വെയർ സ്വാതന്ത്ര ദിനത്തെക്കുറിച്ച് പ്രതിജ്ഞ എടുത്തു.


സെപ്റ്റംബർ 22 ന് തന്നെ IT ക്വിസ് മത്സരവും നടത്തപ്പെട്ടു. ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സെർട്ടിഫിക്കറ്റ് വിതരണവും നടത്തി.
സെപ്റ്റംബർ 23 ന് ഹൈസ്ക്കൂൾ വിഭാഗം കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് ' സാങ്കേതിക വിദ്യയും മാനവീകതയും ' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പോസ്റ്റർ നിർമാണ മത്സരം നടത്തി. കൂടാതെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഒമ്പതാം ക്ലാസിലേയും പത്താം ക്ലാസിലേയും കുട്ടികൾക്ക് Scribus സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും അതിൽ പരിശീലനം നൽകുകയും ചെയ്തു.


സാങ്കേതിക വിദ്യയും മാനവീകതയും ' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി.
സെപ്റ്റംബർ 26 ന് എട്ട് , ഒമ്പത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ മാള കാർമൽ കോളേജിൽ നടക്കുന്ന tech expo സന്ദർശിക്കുന്നതിനായി കൊണ്ടുപോയി.
