ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്‍ക‍ൂൾ പാർലമെന്റ് തിരഞ്ഞെട‍ുപ്പ് - 2025


സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ജ‍ൂലൈ 18-ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളെല്ലാം തന്നെ യഥാവിധി പാലിച്ചു നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് കുട്ടികളിൽ സന്തോഷവ‍ും, ആവേശവും, കൗതുകവും, ഉണർത്തിക്കൊണ്ട് വേറിട്ട ഒരു അനുഭവമായി മാറി.പ്രിസൈഡിങ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട എഴാം ക്ലാസ് വിദ്യാർത്ഥി മ‍ുഹമ്മദ് റിള, പോളിംഗ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ ശ്രേയ ശ്രീലാൽ, പ‍ൂജ സി. സാവന്ത് എസ്. എന്നിവർ മികച്ച രീതിയിൽ സേവനം കാഴ്ചവച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയത് ആറാം ക്ലാസിലെ ദേവനന്ദ ജയദേവൻ, ആർ.നവനീത് എന്നിവരായിര‍ുന്ന‍ു.ആവേശം നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പിനൊടുവിൽ ഏഴാം ക്ലാസിലെ എം. മണികണ‍്ഠൻ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഏഴാം ക്ലാസ്സിലെ ദേവിപ്രിയ എം.ആർ. സെക്കന്റ് ലീഡറായ‍ും തിരഞ്ഞെടുക്കപ്പെട്ടു.

ജ‍ൂലൈ -21 :- ചാന്ദ്ര ദിനം


മനുഷ്യന്റെ അവിസ്‍മരണീയമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന, ചന്ദ്രനിൽ മന‍ുഷ്യൻ കാല‍ുക‍ുത്തിയ ചാന്ദ്രദൗത്യത്തിന്റെ ഓർമ്മപ‍ുത‍ുക്കൽ നിലാവ് -2025 എന്ന പേരിൽ 2025 ജൂലൈ -21-ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾ ചിറക‍ുവിരിച്ച‍ു പറക്ക‍ുന്ന ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ കാണിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, (' ചന്ദ്രനിൽ മന‍ുഷ്യന്റെ ആദ്യ കാൽവെയ്‍പ്പ് ') ക്ലാസുകളിലൂടെയ‍ും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല, ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും, വീഡിയോയുടെയും സഹായത്തോടെ ഫലപ്രദമായി നടത്ത‍ുവാൻ സാധിച്ച‍ു. തുടർന്ന്, ചാന്ദ്രദിന ക്വിസ് , ചാന്ദ്രദിന പോസ്റ്റർ രചന, അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലേക്ക് ഒര‍ു യാത്ര - ഭാവനാത്മക രചന , ചന്ദ്രദിനവുമായി ബന്ധപ്പെട്ട മോഡലുകളുടെ നിർമ്മാണം തുടങ്ങിയ വിവിധയിനം പരിപാടികള‍ും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.


ഹിരോഷിമ , നാഗസാക്കി ദിനങ്ങൾ


ഹിരോഷിമ, നാഗസാക്കി ദിനങ്ങളുടെ ആചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതി എടുക്കുകയും, സമാധാന ഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെക്കൊണ്ട് സമാധാന സന്ദേശങ്ങൾ  തയ്യാറാക്കുകയും, പോസ്റ്റർ രചന നടത്തുകയും, സഡാക്കോ കൊക്ക് നിർമ്മാണം സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികൾ സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുത്തു.