ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34013 |
യൂണിറ്റ് നമ്പർ | LK/34013/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | അഭിനവ് കെ എം |
ഡെപ്യൂട്ടി ലീഡർ | ആൽഫിയ അൻസിൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
അവസാനം തിരുത്തിയത് | |
06-02-2024 | Sajit.T |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
1 | ചെയർമാൻ | പി ടി എ പ്രസിഡന്റ് | അക്ബർ എസ് |
---|---|---|---|
2 | കൺവീനർ | ഹെഡ്മാസ്റ്റർ | നിഖില ശശി |
3 | വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | സംഗീത |
4 | വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | ബ്രിജിത്ത് എസ് |
5 | ജോയിൻറ് കൺവീനർ 1 | കൈറ്റ് മാസ്റ്റർ | ഷാജി പി ജെ |
6 | ജോയിൻറ് കൺവീനർ 2 | കൈറ്റ്സ് മിസ്ട്രസ്സ് | വിജുപ്രിയ വി എസ് |
7 | കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | അഭനവ് കെ എം |
8 | കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അൽഫിയ അൻസിൽ |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021-24)
പുതിയ ബാച്ചിലേക്ക് 67 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുന്നു. 2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 60 കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 34 സീറ്റിലേക്ക് ആദ്യ 34 റാങ്കുകാർ പ്രവേശനം നേടി. ജൂൺ 22 ന് ക്ലാസുകൾ ആരംഭിച്ചു.___ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ധനുഷ് രാജ് (9A) ന്റെ LK അംഗത്വം ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. ഇപ്പോൾ ആകെ 35 അംഗങ്ങൾ .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ -(2022-24)
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ്സ് 2021 24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ .ഷാജി പി ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേർത്തല വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് , പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ എന്നിവർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി എസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു . തുടർന്ന് ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ grouping.sb 3പ്രോഗ്രാമിന്റെ സഹായത്തോടെഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് ക്യാമ്പുകളിൽ മത്സരബുദ്ധി ഉണർത്തുന്നതിനുള്ള പ്രവർത്തനമായ ball hitting. sb3എന്ന ഗെയിമിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ഗെയിമിൽ വിജയിച്ചവരുടെ പോയിന്റുകൾ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തന മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ച്, പ്രധാന പോയിന്റുകൾ രേഖപ്പെടുത്തുന്നു . ഓരോ ഗ്രൂപ്പിനും കിട്ടിയ സ്കോറുകൾ രേഖപ്പെടുത്തി. തുടർന്ന് സെഷൻ രണ്ടിൽ 2D,3D അനിമേഷൻ സിനിമകളുടെ വ്യത്യാസം മനസിലാക്കുകയും റ്റുപി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് 'പട്ടത്തിന്റെ യാത്ര ' എന്ന അനിമേഷൻ തയാറാക്കുകയും ചെയ്തു. പട്ടത്തിന്റെ തുടർ യാത്ര തയ്യാറാക്കൽ അസൈൻമെന്റായി നൽകി. ഉച്ചയ്ക്ക് 1pm ന് സെഷൻ 2 അവസാനിച്ചു. തുടർന്ന് ചോറ്, ചിക്കൻ കറി, തോരൻ, മോര് കറി, അച്ചാർ എന്നിവയടങ്ങിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. കൃത്യം 2 മണിയ്ക്ക് സെഷൻ 3 ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാർഗെയിം തയാറാക്കി. റിസോഴ്സിൽ നൽകിയിരിക്കുന്ന സ് പ്രൈറ്റുകൾ ഉപയോഗിച്ചുള്ള പുതിയ ഗെയിം തയാറാക്കൽ അസൈൻമെന്റ് നൽകി.MIT ആപ്പ് ഇൻവെന്റർ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. 4 മണിയോടെ ആരംഭിച്ച സമാപന സെഷനിൽ വിഡിയോ കോൺഫറൻസിങ് വഴി തുറവൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ജോർജുകുട്ടി സാറാണ് കുട്ടികളുമായി ഇന്ററാക്ട് ചെയ്തത്. LK അംഗം ശ്രീപ്രിയ ഇന്നത്തെ പ്രവർത്തനങ്ങൾ ഈ സെഷനിൽ അവതരിപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് അംഗങ്ങളായ സൽമാൻ , ശ്രീലക്ഷ്മി.എസ്, ആദിത്യൻ സി.വി , അശ്വതി എന്നിവർ നന്ദി പറഞ്ഞു. 4.30 ന് ക്യാമ്പ് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ്- ഫോട്ടോഗ്രാഫിപരിശീലനം'
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന് 21/11/22 ന് വൈകിട്ട് 4-5 വരെ ക്യാമറ ഉപയോഗത്തെക്കുറിച്ചുള്ള വിദഗ്ധ ഫോട്ടോഗ്രാഫിപരിശീലനം നൽകി. മഴവിൽ മനോരമ ചാനലിലെ ഫോട്ടോഗ്രാഫർ ശ്രീ.സുമേഷ് ആണ് ക്ലാസ് നയിച്ചത്. ക്യാമറയുടെ ചരിത്രം, അതിന്റെ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
ഡിജിറ്റൽ അത്തപ്പൂക്കള മത്സരം
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്രങ്ങൾ കാണുവാൻ
ലിറ്റിൽ കൈറ്റ്സ് ടെക് ഫെസ്റ്റിൽ
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .ചിത്രങ്ങൾ കാണുവാൻ
ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം
ഗവ. ഡി.വി.എച്ച്.എസ് ചാരമംഗലം സ്കൂളിൽ രണ്ടാഴ്ച കൂടുമ്പോൾ ഉച്ചക്ക് 1.15 PM മുതൽ 2 pm വരെ ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലന ക്ലാസ് എടുത്തു വരുന്നു . യു പി മുതൽ എച്ച്.എസ് വരെയുള്ള 13 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ അൽഫിയ അൻസിൽ, ശ്രീലക്ഷ്മി എസ് , അഭിനവ് കെ.എം, സൂര്യനാരായണൻ ജി, നിഖിൽ കൃഷ്ണ, അദ്വൈത് എസ് ദിവാകർ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു. കൂടാതെ ലിറ്റിൽകൈറ്റ്സിലെ മറ്റ് അംഗങ്ങളും ഇവരെ സഹായിക്കുന്നു. സ്വന്തം പേര് ,അഡ്രസ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക ലിബിറെ ഓഫിസ് റൈറ്റർ ,game, Paint ,gimp എന്നിവ എടുത്തു. കമ്പ്യൂട്ടർ പരിശീലന ക്ലാസ് കുട്ടികൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്തുവരുന്നൂ.
-
ലഘുചിത്രം]]
-
ലഘുചിത്രം]]
-
ലഘുചിത്രം]]
സ്കൂളിനെ അറിയാം
ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികൾ സ്കൂളിനെ അറിയാം എന്ന പരിപാടിയിൽ 01/10/23 ൽ അമ്മമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി ഗവ. ഡി വി എസ് എസ് ചാരമംഗലം സ്ക്കൂളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.00 മണി വരെ എട്ട് ക്ലാസ് മുറികളിലയി നടക്കുന്നണ്ടായി.ഏകദേശം 250തോളം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികൾ എല്ലാ ക്ലാസുകളിലും സ്ക്കൂളിന്റെ സ്കൂൾ വിക്കി പേജ്, സ്കൂൾ പ്രവർത്തനങ്ങൾ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ മൾട്ടമീഡിയാ പ്രെസന്റേഷനിലൂടെ വിശദീകരിച്ചു.
ലഹരിവിരുദ്ധ സവാദം
25/10/2023 little kites , spc, ncc, jrc, . നല്ല പാടം. സീഡ് എന്നീ ക്ലബ്ബ് കളിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലേരുടെ നേതൃത്വത്തിൽ തുരുത്തിപ്പള്ളി അംഗൻവാടിയിൽ വെച്ച് ലഹരിവിരുദ്ധ സവാദം നടത്തുകയുണ്ടായി.ചുറ്റുപാടുമുള്ള ജനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംവാദത്തി ൽ ലഹരികെതീരെ കുട്ടികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നിരവതി ആശയങ്ങളും തീരുമാനങ്ങളും ഉണ്ടായി. വാർഡ് മെമ്പർ.എൿസൈസ് ,ഓഫീസർ ആശാവർക്കർ എന്നിവർ പങ്കെടുത്തു