സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

 
പ്രവേശനോത്സവം

കുട്ടികളുടെ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി. ശ്രീമതി ചിത്ര ദേവി ( H M ഇൻചാർജ്). എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണ ചന്ദ്രൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജി കിനാ തോപ്പിൽ  ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കുള്ള ടെസ്റ്റ് ബുക്ക് യൂണിഫോം എന്നിവ ആ ദിവസം വിതരണം നടത്തി. പരിപാടിക്ക് അദ്ധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ ആശംസ അറിയിച്ചു. എം ടി എ പ്രസിഡന്റ് ദീപയും വിദ്യാർത്ഥി പ്രതിനിധിയായി നൗറ ഫാത്തിമയും ആശംസകൾ അറിയിച്ചു. സ്റ്റാഫ്  സെക്രട്ടറി ശ്രീമതി മിനി നന്ദി പറഞ്ഞു. തുടർന്ന് തുടർന്ന് പ്രീപ്രൈമറി കുട്ടികളുടെ വെൽക്കം ഡാൻസ്, ബി ആർ സി ട്രെയിനർ ശ്രീമതി ശ്രീജ എംപി നയിച്ച കുട്ടികളോടൊപ്പം പരിപാടിയും നടന്നു

വായനാദിനം

വായനാദിന ആഘോഷത്തിന് രാവിലെ പ്രത്യേക അസംബ്ലി നടന്നു അസംബ്ലിയിൽ ചിത്ര ടീച്ചർ വായനാദിന സന്ദേശം കൈമാറി ഗോപാലകൃഷ്ണൻ സർ പി എ നാരായണപ്പണിക്കർ അനുസ്മരണം നടത്തി. ദേവിക നൗറ ആര്യനന്ദ തുടങ്ങിയ കുട്ടികൾ പുസ്തക പരിചയപ്പെടുത്തൽ നടത്തി. വായനാദിന ക്വിസ് മത്സരം നടന്നു എൽപി യുപി വിഭാഗങ്ങളിൽ നിന്നായി വിജയികളെ തിരഞ്ഞെടുത്തു.