ജി.എം.യു.പി.എസ് നിലമ്പൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1903 തുടങ്ങിയ ഒരു സാധാരണ elementary സ്കൂളിൽ നിന്നും ഇന്ന് കാണുന്ന ഗവൺമെന്റ് മോഡൽ യുപി സ്കൂളിലേക്ക് ഈ വിദ്യാലയത്തിലെ വളർച്ച ഇവിടത്തെ അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഉണ്ടാക്കിയ മുന്നേറ്റത്തിന് കൂടിയാണ്. 1973 ഇൽ ഗവൺമെൻറ് യുപി സ്കൂളിൽ നിന്ന് ഗവൺമെൻറ് മോഡൽ യുപി സ്കൂളായി മാറ്റപ്പെട്ടു.കലാ മേളകളിലും കായിക മേള കളിലും പല കൊല്ലങ്ങൾ ഉം  ഓവറോൾ കിരീടം വരെ  സ്വന്തമാക്കാൻ വിദ്യാലയത്തിനു സാധിച്ചു. ശാസ്ത്രമേളകൾ, ക്വിസ് മത്സരങ്ങൾ, ഗണിത മേളകൾ, പ്രവർത്തി പരിചയ മേളകൾ, സാമൂഹ്യശാസ്ത്രമേള കൾ എന്നിവയ്ക്കെല്ലാം അർഹതയ്ക്കുള്ള

അംഗീകാരം ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.ഇന്നും ഈ മേളകൾക്ക് എല്ലാം വിദ്യാർഥികളെ കണ്ടെത്തി വേണ്ട പരിശീലനം കൊടുത്ത്

അവരെ വിജയികൾ ആക്കാൻ ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള അധ്യാപകരും കൂടെയുണ്ട്. മറ്റൊരു മേഖലയാണ് എൽ എസ് എസ്,യു എസ് എസ് പരിശീലനം എൽ എസ് എസിനും യുഎസിനും മികച്ച റിസൽട്ട് കൈവരിക്കാനും ഈ വിദ്യാലയത്തിന് ആകുന്നു.

ശാസ്ത്രമേള

ശാസ്ത്രമേള കളിൽ പലപ്പോഴായി കരസ്ഥമാക്കാൻ ഇവിടത്തെ വിദ്യാർഥികൾക്ക് ആയിട്ടുണ്ട് ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും യുപി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും വിദ്യാലയം സ്വന്തമാക്കി.

വിദ്യാരംഗം കലാ സാഹിത്യ വേദി

2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു.

ഊർജ്ജ ക്ലബ്

ഊർജ്ജ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ഉപന്യാസ മത്സരത്തിൽ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ നിന്നും വിദ്യാർഥികൾ പങ്കെടുക്കാറുണ്ട്. 2019 20 വർഷത്തിൽ ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനവും 2020 21 വർഷത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു. രാജ ഫാത്തിമ, സഞ്ജയ് കൃഷ്ണ എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഈ സ്ഥാനങ്ങൾ സ്വന്തമാക്കിയത്.

ഫോട്ടോഗ്രാഫി

ബയോഡൈവേഴ്സിറ്റി ബോർഡ് 13th ചിൽഡ്രൻസ് ബയോഡൈവേഴ്സിറ്റി കോൺഗ്രസിൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ജൂനിയർ കാറ്റഗറിയിൽ സംസ്ഥാന തലത്തിൽ തീർത്ത v മൂന്നാം സ്ഥാനം സ്വന്തമാക്കി

ഹിന്ദി

ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ ജി എം യു പി എസ് നിലമ്പൂർ വിജയിയായി.2019-20 വർഷത്തെ വിജയി സഞ്ജയ് കൃഷ്ണ 7A ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A

നേർകാഴ്ച്ച ചിത്രരചന

ചിത്രരചനാ മത്സരത്തിൽ 6B ലെ ഹൈഫ ഫാത്തിമ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എൽ എസ് എസ് /യു എസ് എസ്

അക്കാദമിക മികവിൽ എന്നും മികച്ച നിൽക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് എല്ലാ കൊല്ലവും എൽ എസ് എസ് യു എസ് എസ് പ്രതിഭകളെ യെ സമ്മാനിക്കാനും ഗവൺമെൻറ് മോഡൽ യുപി സ്കൂളിന് ആയിട്ടുണ്ട്. 2018 -19, 2019 -20, 2020 -21 എന്നീ വർഷങ്ങളിലായി യഥാക്രമം 3, 7, 11 എന്നിങ്ങനെ വിജയികളെ സൃഷ്ടിച്ചു

ഒന്നാം തരം ഒന്നാം ക്ലാസ് ടീച്ചർ

ഓൺലൈൻ പഠനകാലത്ത് ഐ .സി .ടി . സഹായത്തോടെ ഒന്നാം ക്ലാസിലെ ഷീജ ടീച്ചർ തയ്യാറാക്കിയ പഠനപ്രവർത്തനം അധ്യാപക പരിവർത്തന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന തലത്തിൽ അംഗീകരിക്കുകയും ചെയ്തു.പ്രസ്തുത ടീച്ചറുടെ ഫസ്റ്റ് ബെൽ ക്ലാസുകൾ  സംസ്ഥാനതലത്തിൽ  ശ്രദ്ധേയമായിരുന്നു.