ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26
| 42061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42061 |
| യൂണിറ്റ് നമ്പർ | LK/2018/42061 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | ആലിയ സന |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഫാരിസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസീന ബീവി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധുമോൾ വി |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 42061 |
2023-2026 ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2023
- ആലിയ സന
- സാദിയ എം
- ആദിയ റ്റി
- .അസ്‍ന എൻ.എ
- ഹിബ ഫാത്തിമ എ.റ്റി
- .ആയിഷ അഷറഫ്
- അമിൻഷ മുബാറക്ക് എസ്
- മുഹമ്മദ് സൽമാൻ എ.എൻ
- അൽ റമീസ് എ.എസ്
- ഷംസിയ എസ്
- അഭിരാമി എ
- ആയിഷ എ.എൻ
- അസ്‍ന ജബ്ബാർ
- നാദിയ എസ്
- ആസിയ എസ്
- മുഹമ്മദ് ഫാരിസ് എസ്
- .ഹാദിയ എ.എസ്
- സാജിത ആർ
- നഹാസ് എൻ
- സുബഹാന എസ്.എസ്
2023-26 പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 1ാംതീയതി നടത്തുകയുണ്ടായി. പാലോട് മാസ്റ്റർ ട്രെയിനർ അഭിലാഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സ്ക്രാച്ച്, ആനിമേഷൻ എന്നിവയിൽ ക്ലാസ് എടുത്തു.

2023-26 ക്ലാസുകൾ 2023
എല്ലാ ബുധനാഴ്ചകളിലും ഹസീന ടീച്ചർ,സിന്ധു മോൾ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ റുട്ടീൻ ക്ലാസുകൾ നൽകി വരുന്നു.

2023-26 ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ്
ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി എല്ലാ വെള്ളിയാഴ്ചകളിലും 1 മണി മുതൽ 2 മണി വരെ ക്ലാസുകൾ നൽകി വരുന്നു. ടൈപ്പിംഗ്, ജിമ്പിൽ ചിത്ര രചന , കാൽക്ക് സോഫ്റ്റ് വെയർ ഉയോഗിച്ച് കണക്കുകൾ കൈകാര്യം ചെയ്യൽ എന്നിവ പരിശീലിപ്പിച്ചു വരുന്നു.


സ്കൂൾ തല ക്യാമ്പ്
സ്കൂൾ ഇലക്ഷൻ 2024

ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി.
സബ് ജില്ലാ ക്യാമ്പ്
റോബോട്ടിക് ഫെസ്റ്റ് 2024
സ്കൂൾതല റോബോട്ടിക് ഫെസ്റ്റ് കുട്ടികൾ കാര്യക്ഷമമായി നടത്തുകയുണ്ടായി. കുട്ടികൾ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ചെറിയ റോബോട്ടുകൾ നിർമിക്കുകയുണ്ടായി.മികവുത്സവത്തിന്റെ ഭാഗമായുള്ള റോബോട്ടിക് ഫെസ്റ്റ്, കുട്ടികളുടെ പൂർണപങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 21ന് വളരെ ഭംഗിയായിത്തന്നെ നടത്താൻ സാധിച്ചു. ബഹുമാനപെട്ട എച്ച്. എം. ശ്രീമതി സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്ത .ഈ പരിപാടിയിൽട്രാഫിക് സിഗ്നൽ,ബ്ലൈൻഡ് വാക്കിങ് സ്റ്റിക്ക്,ആട്ടോമാറ്റിക് സ്ടീറ്റ് ലൈറ്റ് മുതലായ റോബോട്ടിക് പ്രോഗ്രാമുകളും വിവിധങ്ങളായ സ്ക്രാച്ച് വീഡിയോ ഗെയിമുകളും ,ആനിമേഷൻ വീഡിയോകളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

ഡിജിറ്റൽ അച്ചടക്കം ക്ലാസ് 2025
സമഗ്ര ഗുണമേന്മ വിദ്യഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു ക്ലാസുകൾക്ക് അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു. വളരെ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളിൽ നാം പാലിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവബോധം നൽകി. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .
