സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം

ഈ വേനലവധിക്കാലത്ത് ഞാ൯ എന്റെ പരിസരത്തെ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ആരോഗ്യകരമായ ചുറ്റുപാട് അത്യാവശ്യമാണ്. ഞാൻ നിരീക്ഷിച്ച എന്റെ ചുറ്റുപാട് ചെറുജീവികളും പ്രാണികളും വൻ മരങ്ങളും സസ്യങ്ങളും നിറഞ്ഞതായിരുന്നു. പാറിക്കളിക്കുന്ന പൂത്തുമ്പികൾ, കുലച്ചു നിൽക്കുന്ന വാഴകൾ, കായ്ച്ചുനിൽക്കുന്ന പ്ലാവുകൾ, നിറഞ്ഞുനിൽക്കുന്ന തെങ്ങുകൾ എന്നിവയെല്ലാം എന്റെ ചുറ്റുപാടിനെ ഭംഗിയാക്കി.

പച്ചിലകൾ തിങ്ങിനിറഞ്ഞ മരത്തിന്റെ ശാഖകളിൽ അണ്ണാൻകുഞ്ഞും ചെറു കിളികളും എല്ലാം കൂടുകൂട്ടി. പൂക്കളിൽ നിന്ന് തേൻ നുകരുന്ന വർണ്ണശബളമായ ചിറകുകൾ ഉള്ള പൂമ്പാറ്റകൾ. ഞങ്ങളുടെ വീട്ടിലെ ചെറിയ പ്ലാവിൽ ചെറിയ വർണ്ണ വസ്തുക്കളുപയോഗിച്ച് ക്രിസ്മസ് ട്രീ ഉണ്ടാക്കി. വെറുതെ ഇരിക്കുന്ന സമയത്ത് അമ്മ പറയും ചെടികൾ നട്ടുപിടിപ്പിക്കണം എന്ന്. ഇത് എന്തിനുവേണ്ടിയാണ് എന്തോ ?

നമ്മുടെ അന്തരീക്ഷത്തിൽ നമുക്ക് ആവശ്യമായ ഓക്സിജൻ തരുന്നതിന് സസ്യങ്ങളാണത്രേ. കൊറോണ ആധി പരത്തിയിരിക്കുന്ന ഈ അവധിക്കാലത്ത് ഞാൻ കഴിച്ച ഭക്ഷണസാധനങ്ങളിൽ ഏറെയും ചക്കയും ചക്കക്കുരുവും കൊണ്ടുള്ള വിഭവങ്ങളായിരുന്നു. ചക്കയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് എന്നാണത്രേ. ചേന, ചേമ്പ്, കാച്ചിൽ, വാഴക്കുല, പഴങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം നമ്മുടെ ചുറ്റുപാടിൽ കൃഷിചെയ്തു ലഭിക്കുന്നത് ആണല്ലോ. അതുകൊണ്ട് നാം നമ്മുടെ പരിസരത്തെ നന്നായി പ്രയോജനപ്പെടുത്തണം. മരങ്ങൾ വെട്ടിനശിപ്പിക്കാതെയും നദികൾ മലിനമാക്കാതെയും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. ഇത് നമ്മൾ കുട്ടികളിൽനിന്ന് തുടങ്ങട്ടെ.

അലീന ബിനോയ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം