ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42065
യൂണിറ്റ് നമ്പർ42065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റി‍‍ങ്ങൽ
ഉപജില്ല കിളിമാനൂ൪
ലീഡർബെൻസീറ ബി എൻ
ഡെപ്യൂട്ടി ലീഡർഅനന്തൻ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റിയാസ് എ ആ൪
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിബി എസ്
അവസാനം തിരുത്തിയത്
21-05-202642065ghsstmla


അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തട്ടത്തുമല യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസ്സ് ഗ്രൂപ്പിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു.   ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 57 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 46 പേർ പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ

അംഗങ്ങൾ

ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര്
1 അഭിഷേക് എഎസ് 11 ബി എൻ ബൻസീറ 21 മുഹമ്മദ് ഹിസാൻ എൻ 31 സഫീദ യാസ്മിൻ എൻ
2 അദീന എ 12 ദിയ ജോഷിൻ 22 നാദിയ എ 32 സാഹിത്യ ബി
3 ആദിത്യ എസ് 13 ഫൈസ് 23 നക്ഷത്ര എ ജെ 33 സംഘമിത്ര ദ്രാവിഡ് വി എസ്
4 ആദിത്യജിത് എ എസ് 14 ഗായത്രി സാജൂ 24 നിതിൻ വിനോദ് 34 സാനി എസ് എസ്
5 അഫിനാസ് എസ് എ 15 ഹിമാ എസ് 25 പ്രജ്വൽ പി എസ് 35 ശിവപ്രിയ ആർ
6 അനാമിക ബി 16 ഇന്ദ്രജ എച്ച് ബി 26 പ്രപഞ്ച് എ എൻ 36 സൂര്യൻ എം എസ്
7 അനന്തൻ ബി 17 ജ്യോതിഷ എസ് 27 രഞ്ജിത് ആർ 37 സുമയ്യ സുൽത്താന ആർ എസ്
8 അനവർഷാ എസ് 18 ലക്ഷ്മി എൽ ബി 28 റൗഫിയ ആർ എസ് 38 സ്വാതി ബി എ
9 ആവണി എ 19 മുഹമ്മദ് അൻഷാദ് എൻ 29 സച്ചു ആർ 39 വിദ്യ ബി റ്റി
10 അയാൻ എസ് റഫീക്ക് 20 മുഹമ്മദ് മുഹ്സിൻ എം എ 30 സാദിയ എസ് 40 വിഷ്ണു വി
ക്ലാസ് നയിക്കുന്ന ബിജിൻ സർ
പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9.30 മുതൽ 4.30 വരെ നടത്തുകയുണ്ടയി.40 കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സീനിയർ അസിസ്റ്റന്റ് ഷജില ടീച്ചർ നിർവഹിച്ചു . ക്യാമ്പ് നയിച്ചത് കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു.കമ്പ്യൂട്ടറിൽ തയ്യാറാക്കി  വെച്ചിരിക്കുന്ന ഒരു സ്ക്രാച്ച് ഗെയിം കളിച്ച് കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആകുന്നു. സാങ്കേതികവിദ്യ എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ് ഈ കൊമേഴ്സ് എ ഐ ജിപിഎസ് വി ആർ എന്നിങ്ങനെ പേര് നൽകിയിരിക്കുന്നു അതിനുശേഷം ക്ലാസ് ആരംഭിച്ചു.Open toonz,scratch , Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും  കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്.

ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ
പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം
സമ്മാനദാനം
സമ്മാനദാനം

PTA

2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട്  3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു.

വീഡിയോ പ്രദർശനം
വീഡിയോ പ്രദർശനം
PTA മീറ്റിംഗ്
PTA മീറ്റിംഗ്

അവധിക്കാല ക്യാമ്പ്

ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച 2024-2027 ബാച്ച് വിദ്യാർഥികൾക്കുള്ള ഈ വർഷം മുതൽ ആരംഭിച്ച അവധിക്കാല ക്യാമ്പ് സ്കൂളിലെ കൈറ്റ്  മിസ്ട്രസിന്റെയും ജി. എച്ച്.എസ്.എസ്. നഗരൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷബിൻ സാറിന്റെയും നേതൃത്വത്തിൽ 2025 മെയ്  27-ാം തീയതി ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില ശങ്കർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഡിജിറ്റൽ ഡോക്യുമെന്റേഷനും റിപ്പോർട്ടിംഗിനും അംഗങ്ങളെ പ്രാപ്തമാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി റീൽ നിർമ്മാണം, വീഡിയോ ചിത്രീകരണം, ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു

പരിശീലന മൊഡ്യൂൾ.

കുട്ടികൾ ക്യാമറ ഉപയോഗിക്കാൻ പരിശീലിക്കുന്നു.
കുട്ടികൾ ക്യാമറ ഉപയോഗിക്കാൻ പരിശീലിക്കുന്നു.

ഇതിന്റെ ഭാഗമായി ക്യാമറ അനുബന്ധ ഉപകരണങ്ങളായ ട്രൈപോഡ്, ജിമ്പൽ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും DSLR ക്യാമറയുടെ ശരിയായ ഉപയോഗം, വിവിധ തരം ഫോട്ടോ ഷോട്ടുകൾ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. വീഡിയോ റിക്കോർഡിംഗ്, Kdenlive തുടങ്ങിയ സോഫ്റ്റ് വയറുകൾ ഉപയോഗപ്പെടുത്തിയുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ അംഗങ്ങൾ പരിശീലിച്ചു. ബാച്ച് ലീഡർമാർ ക്ലാസിന്റെ ഫീഡ്ബാക്ക് അവതരിപ്പിച്ചു.  9:30 ന് ആരംഭിച്ച ക്യാമ്പ് 4:15 ന് അവസാനിച്ചു. പങ്കെടുത്ത അംഗങ്ങൾക്ക് രണ്ടുനേരം ലഘുഭക്ഷണം നൽകി. 36 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഈ ക്യാമ്പിന്റെ അസൈൻമെന്റായി നൽകിയ പ്രവർത്തനം കൂടി അംഗങ്ങൾ സ്കൂൾ തുറന്നതിന് ശേഷം പൂർത്തിയാക്കുന്നതോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്.

ബാച്ച് ലീഡർമാർ ഫീഡ്ബാക്ക് അവതരിപ്പിക്കുന്നു.
ബാച്ച് ലീഡർമാർ ഫീഡ്ബാക്ക് അവതരിപ്പിക്കുന്നു.







ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

തട്ടത്തുമല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി ഷമീമ ടീച്ചർ  ഒക്ടോബർ മാസം 28 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്ററായ ബീന ടീച്ചറും തട്ടത്തുമല സ്കൂളിലെ കൈറ്റ് മെന്ററായ സിബി ടീച്ചറുമാണ് ക്ലാസ് നയിച്ചത്.  പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗെയിം യിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം 2 മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റ്റൂ ൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ മാസ്റ്റർ അനന്തൻ   ക്യാമ്പ് റിവ്യൂ അവതരിപ്പിച്ചു. ക്യാമ്പ് 4.30 ന് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ക്യാമ്പിന്റെ ഉദ്ഘാടനം
ക്യാമ്പിന്റെ ഉദ്ഘാടനം

സർവ്വം എ.ഐ മയം ബോധവത്കരണ പരിപാടി

സർവ്വം എ.ഐ മയം
സർവ്വം എ.ഐ മയം

തട്ടത്തുമല ഗവ. ഹയർസെക്കൻ‍ഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തി ൽ സാമൂഹ്യപ്രതിബദ്ധതാ പ്രവർ ത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി “സർവ്വം എ.ഐ മയം" ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്( എ.ഐ) അടിസ്ഥാനമാക്കിയുള്ള പരിപാടിയിൽ ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. ബോധവൽക്കരണ പരിപാടിയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചർ നിർവഹിച്ചു. 2024-27 ബാച്ചിലെ ക്ലബ് അംഗങ്ങളായ സംഘമിത്ര ദ്രാവിഡ് , അനന്തൻ ബി എന്നിവർ ക്ളാസ്സെടുത്തു . കൈറ്റ് മെന്റർമാരായ റിയാസ് എ ആ‌ർ , സിബി എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി .വാട്സാപ്പിലെ മെറ്റാ ഉപയോഗം, എ.ഐയിലെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തി. പരിപാടിക്ക് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്ത് രക്ഷകർത്താക്കൾ നൽകിയ ലിങ്ക് വഴി ഫീഡ്ബാക്ക് രേഖപ്പെടുത്തി. കുട്ടികൾ കൈകാര്യം ചെയ്ത ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നുവെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. ഇൻററാക്ടീവ് രീതിയിൽ അവതരിപ്പിച്ച ക്ലാസുകൾ രക്ഷകർത്താക്കളെ സജീവമായി പങ്കെടുപ്പിക്കാൻ സഹായിച്ചു.

സർവ്വം എ.ഐ മയം
സർവ്വം എ.ഐ മയം
സർവ്വം എ.ഐ മയം
സർവ്വം എ.ഐ മയം