വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44046 |
| യൂണിറ്റ് നമ്പർ | LK/2018/44046 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | അനുഷ |
| ഡെപ്യൂട്ടി ലീഡർ | ശ്രീീരൂപ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാധിക |
| അവസാനം തിരുത്തിയത് | |
| 30-01-2026 | Vpsbhssvenganoor |
ബാച്ച് രൂപീകരണം 2024 - 27
20024 ജൂൺ 15 ശനിയാഴ്ച സ്കൂൾ ലാബിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 24-27 ബാച്ചിന്റെ രൂപീകരണം നടന്നു. 74 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയം നേടിയ പേർ ഈ ബാച്ചിൽ അംഗങ്ങളായി.
പിടിഎയുടെ കൂടിച്ചേരലും ഭരണം നിർവഹണ സമിതി തിരഞ്ഞെടുപ്പും
ലിറ്റിൽ കൈറ്റ്സ് 24 - 27 ബാച്ചിന്റെ ഭരണനിർവത സമിതി തെരഞ്ഞെടുപ്പ് 2024 ഓഗസ്റ്റ് 8 വ്യാഴം '3.00 മണി മുതൽ നടന്നു. പിടിഎ പ്രസിഡൻറ് ബർലിൻ സ്റ്റീഫൻ ചെയർമാനും കൺവീനറായി ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിനെയും തെരഞ്ഞെടുത്ത ചടങ്ങിൽ ജോയിൻ കൺവീനർമാരായി കൈറ്റ് മിസ്ട്രസ്സുമാരും കുട്ടികളുടെ പ്രതിനിധികളായി ശ്രീരൂപ്, അനുഷ എസ് എസ് എന്നിവരെയും തിരഞ്ഞെടുത്തു
| 2024-27 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
| ചെയർമാൻ | പി ടി എ പ്രസിഡ൯ഡ് | ബെർലിൻ സ്റ്റീഫൻ |
| കൺവീനർ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
| വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
| ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ശ്രീദേവി |
| ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | രാധിക |
| കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | ശ്രീരൂപ് |
| കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | അനുഷ എസ് എസ് |
| 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
|---|---|---|---|
| ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
| 1 | 29797 | ആദിശങ്കർ | 8A |
| 2 | 30530 | അഭിനവ് എസ് പി | 8F |
| 3 | 30781 | അഭിനവ് എസ് എസ് | 8F |
| 4 | 30123 | അഭിരാമി ജെ എ | 8A |
| 5 | 32230 | അദ്വൈത് എസ് എം | 8J |
| 6 | 30044 | അഖിൽ എസ് എസ് | 8D |
| 7 | 30148 | അക്ഷയ് കെ പി | 8E |
| 8 | 29981 | അക്ഷയ് എസ് | 8B |
| 9 | 31247 | അനുഷ എസ് എസ് | 8G |
| 10 | 32514 | അർച്ചന ഡി കെ | 8K |
| 11 | 30001 | ആരോഐടിമേളയിൽ മികവ്ൺ മാത്യു | 8C |
| 12 | 32362 | ആരോൺ എസ് ജെ | 8F |
| 13 | 30677 | അഞ്ജലിനാ ജയൻ | 8B |
| 14 | 32455 | അശ്വിൻ യു എസ് | 8J |
| 15 | 32359 | ദേവിക ജി നായർ | 8A |
| 16 | 32156 | ഫർഹാൻ മുഹമ്മദ് | 8E |
| 17 | 31570 | ഹിമാ ഡി | 8A |
| 18 | 29837 | ഇന്ദ്രക്ഷ് ബി | 8A |
| 19 | 32529 | കൃഷ്ണാ രാജേഷ് | 8G |
| 20 | 30745 | മുബീർ മുഹമ്മദ് | 8G |
| 21 | 30999 | മുഹമ്മദ് റീമ് ഷാ | 8G |
| 22 | 30072 | മുഹമ്മദ് അജ്മൽ | 8H |
| 23 | 30199 | മുഹമ്മദ് അനസ് | 8G |
| 24 | 30602 | മുഹമ്മദ് ബാസിം സൈദ് | 8A |
| 25 | 30310 | നാഗാർജുൻ എൻ | 8H |
| 26 | 31381 | നിതിൻ കൃഷ്ണ | 8B |
| 27 | 32452 | നിരഞ്ജന ഡി ആർ | 8J |
| 28 | 31472 | നോബിൾ റോസ് റബേര | 8F |
| 29 | 30927 | ആൽഫി എ എസ് | 8G |
| 31 | 30292 | പാർവതി കെ രാജ് | 8A |
| 32 | 31141 | സച്ചിൻ കൃഷ്ണ | 8G |
| 33 | 30293 | സഭാ സവാദ് | 8A |
| 34 | 30146 | സഫീർ ഖാൻ | 8E |
| 35 | 30169 | സഫ്വാൻ | 8J |
| 36 | 30464 | സഹിൻ ഷാജി | 8G |
| 37 | 30241 | ശ്രീരൂപ് എസ് കെ | 8A |
| 38 | 30909 | ശ്രേയസ് എസ് | 8H |
| 39 | 29970 | തീർത്ഥ എസ് ആർ | 8E |
| 40 | 29961 | വൈഷ്ണവ് നായർ എം ബി | 8B |
പ്രിലിമിനറി ക്യാമ്പ് 24 - 27
24.-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 2024 സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ നയിച്ച ക്ലാസ്സിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവാണ്. ഗൗരവപൂർണവും അതോടൊപ്പം രസകരവുമായ ക്ലാസിൽ ബാച്ചിലെ 40 കുട്ടികളും പങ്കെടുത്തു. സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിക്സ് എന്നിവയിലെ പ്രാഥമിക അറിവുകൾ അവർ ഗ്രഹിച്ചു. മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ 23 -26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു. മൂന്നു 15ന് ക്യാമ്പ് അവസാനിച്ചു അതോടൊപ്പം 24-27 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ് അവബോധനത്തിനുതകുന്ന യോഗ പരിപാടികളും സംഘടിപ്പിച്ചു. 22-25 ബാച്ചിലെ കുട്ടികൾ അവരുടെ മികവുകൾ രക്ഷകർത്താക്കളുടെ മുമ്പിൽ പ്രസന്റ് ചെയ്തു.
സ്കൂൾതല ക്യാമ്പ് 24-27ബാച്ച് ഒന്നാം ഘട്ടം
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ ഐടി ലാബിൽ . നടന്നു. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ബിന്ദു എം ആർ നിർവഹിച്ചു. നേമം വിക്ടേഴ്സ് സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് കുറുപ്പ് കിരണേന്ദു ആണ് റിസോഴ്സ് പേഴ്സണായി എത്തിയത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തി ആരംഭിച്ച ക്യാമ്പിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് റീൽസ് നിർമ്മാണം നടത്തി. വീഡിയോ എഡിറ്റിങ്ങിന്റെ കൂടുതൽ വശങ്ങൾ തിരിച്ചറിഞ്ഞ് പ്രൊമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഡിഎസ്എൽആർ ക്യാമറയുടെയും സ്മാർട്ട്ഫോണിന്റെയും സഹായത്താൽ ക്യാമറ പ്രവർത്തനങ്ങളുടെ കൂടുതൽ കാര്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. കേഡൻ ലൈവിൽ വീഡിയോ നിർമ്മാണം നന്നായി ലിറ്റിൽ കൈറ്റ്സുകൾ മനസ്സിലാക്കി.
ക്യാമ്പ്ചിത്രങ്ങൾ
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം
24 - 27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 2025 നവംബർ 1 ശനി സെൻറ് ക്രിസ്റ്റേംസ് നെല്ലിമൂട് ഹയർസെക്കൻഡറി സ്കൂളിലെ ജിജി സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ലാബിൽ നടന്നു. ഇൻ്റേണൽ ആർപിയായി കൈറ്റ് മെന്റർ രാധിക ടീച്ചർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കി ക്യാമ്പിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സബ് ജില്ലാതല ക്യാമ്പ് വി പി എസിൽ
ഡിസംബർ 29 30 തീയതികളിൽ 24 27 ബാച്ചിന്റെ സബ്ജില്ലാതല ക്യാമ്പ് വി പി എസിലാണ് നടന്നത്. പ്രോഗ്രാമിങ്ങിന് ശ്രീരൂപ്, ഹിമ, അനുഷ, വൈഷ്ണവ് നായർ എന്നിവരും ആനിമേഷൻ ആദി ശങ്കർ, മുഹമ്മദ് ബാസിം, ആരോൺ മാത്യു, ആൽഫി എന്നിവരും പങ്കെടുത്തു. ക്യാമ്പിന്റെ ആർ പി മാരായി ആനിമേഷന് നേതൃത്വം നൽകിയത് ആരും സാറും പ്രോഗ്രാമിങ്ങിന് രമാദേവി ടീച്ചറും ആയിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾക്ക് പി പി എസിലെ കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചറും രാധിക ടീച്ചറും സജീവ സാന്നിധ്യം വഹിച്ചു. സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്നതും പ്രായോഗികവുമായ ആശയങ്ങളെ ആണ് ക്യാമ്പിൽ ആനിമേഷൻ വിഷയങ്ങളായി സ്വീകരിച്ചത് മികവുറ്റ ക്ലാസുകൾ ആർപി മാറും നൽകി കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ക്യാമ്പിൽ നടന്നു
ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ സാക്ഷരത
കൈറ്റിന്റെ മോഡ്യൂൾ അനുസരിച്ചുള്ള 2025-26 ലെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത സെപ്റ്റംബർ 24 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു. 24- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകളാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. 7,8,9,10സ്റ്റാൻഡേർഡിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് ക്ലാസ് നൽകിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബോധന രീതിക്ക് ഉതകുന്ന തരത്തിലുള്ള മോഡ്യൂൾ ആണ് കൈറ്റ് പഠനത്തിനായി നിർദ്ദേശിച്ചത്. ടക്സ് മാത് താലം ടക്സ് പെയിൻറ്, ജികോംപ്രീസ് എന്നീ സോഫ്റ്റ്വെയറുകൾ, ലിറ്റിൽ കൈറ്റ്സുകൾക്ക് കൈറ്റ് മെന്റർമാർ പരിചയപ്പെടുത്തി. ആരോൺ മാത്യു, ആൽഫി, അനുഷ, സച്ചിൻ കൃഷ്ണ, ഹിമ, ശ്രീരൂപ്, അഭിനവ് S, P കൃഷ്ണ രാജേഷ്, മുഹമ്മദ് ബാസിം, വൈഷ്ണവ്, അക്ഷയ് എന്നീ ലിറ്റിൽ കൈറ്റ്സുകൾ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഓരോ കുട്ടികളെയും കമ്പ്യൂട്ടറിൽ ചെയ്തു പഠിപ്പിക്കുക എന്നുള്ള രീതിയാണ് കുട്ടികൾ സ്വീകരിച്ചത്. നിറം കൊടുക്കുക, വീട് വരയ്ക്കുക, എഴുതുക, വരയ്ക്കുക, മൗസും കീബോർഡും പരിചയപ്പെടുക, ചിന്താശക്തി വർദ്ധിപ്പിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ, അക്ഷരം, വാക്കുകൾ പരിചയപ്പെടുക, ലളിതമായ കണക്കുകൾ, സംഗീത ഉപകരണങ്ങൾ അറിയൽ, താളം നിർമ്മിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുടെ പഠനം ഇതുവരെയുള്ള അധ്യയന വർഷങ്ങളിൽ ഭിന്നശേഷിക്കാർക്ക് നൽകിയ ക്ലാസുകളിൽ നിന്ന് വ്യത്യസ്തത പുലർത്തി എന്നുള്ളത് എടുത്തു പറയേണ്ടതാണ്.
സ്വന്തം വിദ്യാലയത്തിൽ നിന്ന് അറിവ് മറ്റ് സ്കൂളുകളിലേക്ക്
ക്ലബ്ബ് തങ്ങൾക്ക് നൽകിയ അറിവിനെ മറ്റു സ്കൂളുകളിലേക്ക് കൈമാറുവാൻ 23 26 ബാച്ചിനോടൊപ്പം മുന്നിട്ടിറങ്ങി 24 - 27 ബാച്ചും. വെങ്ങാനൂർ മദർ തെരേസ പബ്ലിക് സ്കൂളിലാണ് തങ്ങൾക്ക് കിട്ടിയ അറിവ് നൽകുവാൻ തുനിഞ്ഞിറങ്ങിയത്. അനിമേഷൻ വീഡിയോകൾ പ്രോഗ്രാമിംഗ് ഗെയിമുകൾ മനോഹരങ്ങളായ പോസ്റ്റർ ഡിസൈനുകൾ ലളിതമായ റോബോട്ടിക് പ്രവർത്തനങ്ങൾ ഇങ്ങനെ തങ്ങൾ ചെയ്ത മികവുകളെ അവർക്ക് കാണിച്ചുകൊടുത്തു ലളിതമായ ഭാഷയിൽ മികവുകളെ അവതരിപ്പിച്ചു.
അഭിരുചി പരീക്ഷയ്ക്ക് പ്രൊമോ വീഡിയോ
ലിറ്റിൽസ് 25 28 ബാച്ചിന്റെ ടെസ്റ്റിന് മുന്നോടിയായി പ്രൊമോ വീഡിയോ തയ്യാറാക്കിയത് 24-27 ബാച്ചിന്റെ മികച്ച ഒരു പ്രവർത്തനമായിരുന്നു.അവരുടെ തന്നെ ആശയം കുട്ടികൾ ചിത്രീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്തത് നേതൃത്വത്തിൽ ആയിരുന്നു. ശ്രീരൂപ്, വൈഷ്ണവ്, അക്ഷയ്, അനുഷ, ഹിമ, അഭിനവ്, അഭിരാമി, പാർവതി, ആദിശങ്കർ എന്നിവർ കഥാപാത്രങ്ങളായി
സ്കൂൾ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സുകളുടെ ക്യാമറക്കണ്ണുകളിലൂടെ
സ്കൂൾതലത്തിലെ ഏത് പ്രവർത്തനങ്ങൾക്കും 24 27 ബാച്ച് പരിപൂർണ്ണ പങ്കാളികളാണ് ദിനാചരണങ്ങൾ സ്കൂൾ അസംബ്ലി മറ്റു സ്കൂൾതലം മികവുകൾ കലോത്സവം എന്നിങ്ങനെ ഏത് പ്രവർത്തനങ്ങൾക്കും ക്യാമറ കൈകാര്യം ചെയ്യുവാൻ അവർ മിടുക്കരാണ്. ഗ്രൂപ്പുകൾ ആക്കി തിരിഞ്ഞാണ് അവർ ഡോക്കുമെന്റുകൾ ചെയ്യുന്നത്. അവർ എടുക്കുന്ന ഫോട്ടോസ്, വീഡിയോസ് എല്ലാം കമ്പ്യൂട്ടറിൽ എന്റർ ചെയ്ത് അവർ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. 25- 28 ബാച്ചിലെ കുട്ടികൾക്ക് ക്യാമറ പരിശീലനത്തിന് അവരുടെ സഹായം വളരെ ഫലം ചെയ്തു.
സ്കൂൾ തലത്തിലെ ഓരോപ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ 24-27 ബാച്ച് ലിറ്റിൽകൈറ്റ്സുകൾ ചെയ്യുന്നുണ്ട്.
ദിനാചരണങ്ങളുടെ ഭംഗിയായ ചിത്രീകരണം അവർ നടത്തുന്നു
2025 സ്കൂൾതല പാർലമെൻറ് ഇലക്ഷന് പങ്കാളികളായി
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻആവേശോജ്ജ്വലമായിരുന്നു സമ്മതി എന്ന സോഫ്റ്റ് വെയർ ആണ് ഇലക്ഷന് ഉപയോഗിച്ചത് . വിദ്യാർഥികളിൽ പാർലമെൻറ് ഇലക്ഷന്റെ അവബോധം വളർത്താനായി പൊതുതെരഞ്ഞെടുപ്പിൻ്റെ അതേ മാതൃകയിൽ ഈ ഇലക്ഷൻ ആണ് നടന്നത് നോമിനേഷൻ, പ്രചാരണ പ്രവർത്തനങ്ങൾ, പൊതു പരിപാടികൾ എന്നിവയെല്ലാം വിജയകരമായി പൂർത്തിയാക്കി വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ വോട്ട് ചെയ്തു. ഒമ്പതാം ക്ലാസിലെ എല്ലാ ക്ലാസ് മുറികളിലും 24- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ ഇലക്ഷൻ നയിക്കുകയായിരുന്നു
സ്കൂൾ വിക്കി അപ്ഡേഷന് പിന്തുണ
സ്കൂൾതല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സു പ്രവർത്തനങ്ങൾ എന്നിവ അതാത് സമയം തന്നെ അപ്ഡേറ്റ് ചെയ്യുന്നു. കൈറ്റ് മെന്റർമാരോടൊപ്പം അപ്ഡേഷന് ഇതൃക്കസ്സുകാരും പരിപൂർണ്ണമായും സഹായിക്കുന്നു. 12 കുട്ടികളാണ് അപ്ഡേഷൻ ആയിട്ട് നേതൃത്വം നൽകുന്നത് 24 -27 ബാച്ചിലെ അനുഷ വൈഷ്ണവ് ശ്രീരൂപ എന്നിവർ.
വായനാദിനം ഡിജിറ്റൽ പോസ്റ്റർ രചന
2025 വായനദിനം ലിറ്റിൽ കൈറ്റ്സുകളുടെ പരിപൂർണ്ണമായ മികച്ച പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കി. വായനാദിന പോസ്റ്ററുകൾ തൂക്കുന്നതോടൊപ്പം ഡിജിറ്റലായി പോസ്റ്റനാമത്സരം നടത്തി ലിറ്റിൽ കൈറ്റ്സുകൾക്ക്മാത്രമല്ല സ്കൂളിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കുവാനുള്ള അവസരം ഒരുക്കി. മികച്ച അവതരണത്തിന് സമ്മാനങ്ങൾ വിതരണം ചെയ്തു. അന്നത്തെ പ്രത്യേക അസംബ്ലി ലിറ്റിൽകൈറ്റ്സുകൾ ഡോക്കുമെന്റ് ചെയ്തു ഡിജിറ്റൽ വായനാ മത്സരം നടന്നു.
സബ്ജില്ലാ ഐടി മേളയ്ക്ക് വി പി എസിന് ഓവറോൾ സെക്കൻഡ്
2025 -26 അധ്യയന വർഷത്തിലെസബ്ജില്ലാതല ഐടി മേളയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ബാലരാമപുരം സബ് ജില്ലയിൽ വി പി എസിന് ഓവർ ആൾ സെക്കൻഡ് നേടുവാൻ സാധിച്ചു അഭിമന്യു ഡി ബിക്ക് മൾട്ടിമീഡിയ പ്രസന്റേഷന് സെക്കൻഡ് എഗ്രേഡ് ശബരീഷിന് ആനിമേഷന് ഫസ്റ്റ് എ ഗ്രേഡ് ക്ലീമിസിന് മലയാളം കമ്പ്യൂട്ടിങ്ങിന് സെക്കൻഡ് എഗ്രേഡ് ധനുഷിന് പ്രോഗ്രാമിന് ബിഗ്രേഡ് ഹൃക്കിന് വെബ് പേജ് ഡിസൈനിങ്ങിന് ബിഗ്രേഡ് എന്നിവ കരസ്ഥമാക്കുവാൻ സാധിച്ചു. ഡിസ്ട്രിക്ട് തല ഐടി മേളക്ക് അഭിമന്യു ഡി ബി ശബരീഷ് എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.
പ്രവർത്തന കലണ്ടർ അനുസരിച്ച് മികവുകൾ
25-26 അധ്യായന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രവർത്തന കലണ്ടർ അനുസരിച്ചാണ് നടത്തുന്നത്. ടീമുകളായി തിരിച്ച് ദിനാചരണങ്ങൾ മറ്റു സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സുകൾ ഡോക്കുമെന്റ് ചെയ്യുന്നു. ഒരു ടീമുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് പരിപൂർണ്ണമായി ശ്രമിക്കുന്നുണ്ട്. ഇതിൽ കയിസുകളുടെ മികവുകൾക്ക് അനുശ്രീതമായ ഓരോ പ്രവർത്തനങ്ങളും പ്രവർത്തന കലണ്ടർ അനുസരിച്ച് തരംതിരിക്കുന്നു
ഫ്രീ സോഫ്റ്റ് വെയർ ദിനത്തിൽ ഫ്രീ ആപ്പുകൾ
2025 ഫ്രീ സോഫ്റ്റ്വെയർ ദിന പരിപാടികളിൽ വിപിഎസ് മുൻതൂക്കം നൽകിയ റോബോ ഫെസ്റ്റിൽ എംഐടി ആപ് ഇൻവെന്ററിലൂടെ നിർമ്മിച്ച മൊബൈൽ ആപ്പുകൾ അക്ഷയ് വൈഷ്ണവ് എന്നീ 24 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ അവതരിപ്പിച്ചത് സ്കൂൾ കുട്ടികൾക്ക് മികച്ച ഒരു പ്രചോദനമായിരുന്നു.
എക്സ്പേർട്ടുകളിൽ നിന്ന് അറിവു നേടൽ
ഹൈടെക് പരിപാലനം
24 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് റൂമുകളും സജ്ജമാക്കുന്നു. അത് ക്ലാസിലെ ഹൈടെക് സജ്ജീകരണം ആ ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിലാണ്. അധ്യാപകർക്ക് അവർ വേണ്ട സഹായം ചെയ്യുന്നു. മറ്റു ക്ലാസ് റൂമുകളിലേക്കും അവരുടെ സഹായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഐസിടി പഠനത്തിനായി കമ്പ്യൂട്ടറിൽ ലാബിലെ സജീകരണങ്ങൾ, ഹാർഡ് വെയർ പരിപാലനം എന്നിവ അവരുടെ മികവുകളുടെ ഫലമാണ്. അവർ പഠിച്ച മികവുകൾ പ്രയോജനപ്പെടുത്തുന്നു.
സാങ്കേതിക പിന്തുണ അധ്യാപകർക്ക്
സ്കൂൾ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ സഹായിക്കുവാൻ ലിറ്റിൽ കൈറ്റ്സുകൾ ഉണ്ട്. സമഗ്ര പോർട്ടൽ, സമ്പൂർണ്ണ, ഐ സി ടി പഠനം, ... എന്നിങ്ങനെ സാങ്കേതിക സഹായ പിന്തുണ ആവശ്യമുള്ള ഘട്ടങ്ങളിൽ ലിറ്റിൽ കൈറ്റ്സുകളുടെ, പരിപൂർണ്ണമായ യത്നം കാണാവുന്നതാണ്.
അറിവുകൾ എൽകെ അലുമിനികളിൽ നിന്നും
സർഗ്ഗ പ്രകാശം -- ഡിജിററൽ മാഗസിൻ 24-25
24 - 25 അധ്യയന വർഷത്തിലെ ഡിജിറ്റൽ മാഗസിൻ 24 27 ബാച്ചിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുകയായിരുന്നു എട്ടാം ക്ലാസിൽ അവർ പഠിച്ച മലയാളം കമ്പ്യൂട്ടിങ്ങിന്റെ സഹായത്തോടെയാണ് ഓഫീസ് റൈറ്ററുകളുടെ വെജിറ്റൽ മാഗസിൻ തയ്യാറാക്കിയത് കുട്ടികളിൽ നിന്ന് സൃഷ്ടികൾ ശേഖരിച്ച് അവർ തന്നെ അതിനെ റൈറ്ററിൽ പകർത്തിയാണ് പൂർത്തിയാക്കിയത്.